സിൽക്ക് സ്മിതയുടെ അന്നത്തെ ആ പ്രവർത്തി അന്ന് എന്നെ വല്ലാതെ ഞെട്ടിച്ചു: വിന്ദുജ മേനോന്റെ വെളിപ്പെടുത്തൽ

1219

തെന്നിന്ത്യൻ സിനിമയുടെ ഹരമായിരുന്ന താരമായിരുന്നു ഒരു കാലത്ത് നടി സിൽക്ക് സ്മിത. മിക്ക സിനിമകളലും ഗ്ലാമറസ് നടിയായാണ് പ്രത്യക്ഷപ്പെടതെങ്കിലുംമലയാള സിനിമയിൽ ചില മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും താരരാജാവ് മോഹൻലാലിനും ഒപ്പമെല്ലാം സ്മിത അഭിനയിച്ചിട്ടുണ്ട്.

പക്ഷെ ഇന്ന് സിൽക്ക് സ്മിത ജീവനോടെയില്ല എന്നത് ഏവരെയും വിഷമിപ്പിക്കുന്ന ഒരു സത്യമാണ്. ജീവിച്ചിരുന്ന സമയത്ത് അവർ എല്ലാവർക്കും ഒരു ബി ഗ്രേഡ് നായിക മാത്രമായിരുന്നു എങ്കിലും മരണശേഷം അവരെ കൂടുതൽ അംഗീകരിക്കുകയും ചെയ്തിരുന്നു.

Advertisements

സിൽക്ക് സ്മിതയുടെ ജീവിതം അടിസ്ഥാനമാക്കി ഡർട്ടി പിക്ചർ ഉൾപ്പടെയുള്ള സിനിമകളും ഇറങ്ങിയിരുന്നു. വിജയലക്ഷ്മി എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. 1960 ഡിസംബർ 2ന് ആന്ധപ്രദേശിലെ ഏലൂരിനടുത്ത് തോവാല ഗ്രാമത്തിൽ ആയിരുന്നു ജനനം. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അവർ 1979 ൽ ആണ് ആദ്യചിത്രത്തിൽ അഭിനയിച്ചത്.

Also Read
ആറൻമുളയിൽ 16കാരിയെ ഗർഭിണിയാക്കിയ 17 കാരൻ പിടിയിൽ, 4 വർഷത്തോളം പയ്യൻ പെൺകുട്ടിയെ ലൈം ഗി ക മാ യി ഉപയോഗിച്ചു, ഇരുവരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾ

രണ്ടാമത്തെ ചിത്രമായ വണ്ടിചക്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. തെന്നിന്ത്യയിലെ തിരക്കുള്ള നായകന്മാരുടെ സിനിമകൾ സ്മിതയുടെ ഡേറ്റിനായി ഒരുകാലത്ത് കാത്തു നിന്നിരുന്നു. പതിനേഴ് വർഷങ്ങൾ കൊണ്ട് അഞ്ഞൂേറാളം ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. 1996 സെപ്തംബർ 23 ന് തന്റെ മുപ്പത്തിയഞ്ചാം വയസിൽ ആണ് സ്മിത മ ര ണ ത്തി ന് കീഴടങ്ങിയത്.

അതേ സമയം നടി വിന്ദുജ മേനോൻ മുമ്പ് ഒരിക്കൽ സ്മിതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്ന ചില വ്യക്തിത്വങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിന്ദുജ മേനോൻ സിൽക്ക് സ്മിതയെ കുറിച്ച് പറഞ്ഞത്.

ഒരേ ഒരു തവണ മാത്രമേ താൻ സിൽക്ക് സ്മിതയെ നേരിട്ട് കണ്ടിട്ടുള്ളൂ. മദ്രാസ് എയർപോർട്ടിൽ വച്ചായിരുന്നു സിൽക്ക് സ്മിത എന്ന് കേട്ടാൽ പലർക്കും ഓർമ്മ വരുന്നത് അവർ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളായാണ്. എന്നാൽ അന്ന് ഞാൻ അവിടെ കണ്ടത് അതി മനോഹരമായി വേഷം ധരിച്ച സ്ത്രീയെയാണെ്.

ടിക്കറ്റ് കൗണ്ടറിന്റെ അടുത്തോ മറ്റോ അവർ ക്യൂ നിൽക്കുകയാണ്. എനിയ്ക്ക് ശരിയ്ക്കും വല്ലാത്ത ബഹുമാനം തോന്നി. അക്കാലത്ത് അവരില്ലാത്ത സിനിമകളില്ല. അത്രയേറെ വലിയ പ്രശസ്തിയിൽ നിൽക്കുമ്പോഴും സാധാരണക്കാരിൽ ഒരാളായി വളരെ അധികം എളിമയോടെ സിൽക്ക സ്മിതയെ ക്യൂ വിൽ കണ്ടപ്പോൾ എനിക്കവരോട് ഭയങ്കര ഇഷ്ടം തോന്നി.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

പൊതുവെ ഞാൻ ആരോടും അങ്ങോട്ട് പോയി സംസാരിക്കാറില്ല. വലിയ വലിയ ആൾക്കാരൊക്കെ നമ്മളോട് മിണ്ടുമോ ജാഡ കാണിയ്ക്കുമോ എന്നൊക്കെ ചിന്തിച്ച് മാറി നിൽക്കും. പക്ഷെ അങ്ങോട്ട് പോയി മിണ്ടണം എന്ന് തോന്നിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് സിൽക് സ്മിത. അവർക്ക് എന്നെ അറിയത്തേയില്ല. പക്ഷെ എത്രമാത്രം എളിമയോടെയാണ് അവർ എന്നോട് സംസാരിച്ചത് എന്നും വിന്ദുജ വ്യക്തമാക്കിയിരുന്നു.

Advertisement