ഉടലിലെ ഷൈനിയായി തിളങ്ങേണ്ടിയിരുന്നത് ഞാന്‍, അവസരം നഷ്ടമായത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സ്വാസിക

2149

ഒരേപോലെ മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. അത്യാവശ്യം ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമൊന്നും ഇല്ലെന്നും തുറന്ന് പറഞ്ഞ അപൂര്‍വ്വം നായികമാരില്‍ ഒരാള്‍ കൂടിയാണ് സ്വാസിക.

Advertisements

വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങള്‍ ചെയ്തു. സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയല്‍ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Also Read: സിൽക്ക് സ്മിതയുടെ അന്നത്തെ ആ പ്രവർത്തി അന്ന് എന്നെ വല്ലാതെ ഞെട്ടിച്ചു: വിന്ദുജ മേനോന്റെ വെളിപ്പെടുത്തൽ

ദത്തുപുത്രി എന്ന സീരിയലില്‍ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയല്‍ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു. അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയില്‍ മികച്ച വേഷങ്ങള്‍ കിട്ടുകയും ചെയ്തു.

സ്വര്‍ണക്കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങള്‍ക്കിയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കി മാറ്റിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയാണ് റെഡ് കാര്‍പ്പറ്റ്. താരങ്ങള്‍ അതിഥിയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ രസകരമായ നിമിഷങ്ങള്‍ പലരും പങ്കുവെക്കാറുമുണ്ട്.

സ്വാസിക നായികയായി എത്തുന്ന പുതിയ സിനിമ ചതുരം തീയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിലെ അബിനയത്തിന് സ്വാസികയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഉടല്‍ എന്ന സിനിമയിലും നായികയാവേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക.

Also Read: ആദ്യത്തെ രണ്ടു വിവാഹ ബന്ധങ്ങളും ദയനീയ പരാജയമായിട്ടും മൂന്നാമത് ശരത് കുമാറിനെ കെട്ടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി നടി രാധിക

ധ്യാന്‍ ശ്രീനിവാസ്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ താനായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്നും ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് ആ ചിത്രം നഷ്ടമായതെന്നും സ്വാസിക പറയുന്നു. തനിക്കുള്ളത് തനിക്ക് വരുമെന്നും സ്വാസിക ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ചതുരം എന്ന ചിത്രത്തിലെ അവസരം ലഭിക്കുമ്പോള്‍ താന്‍ സീരിയല്‍ ചെയ്യുകയായിരുന്നുവെന്നും ആ കാര്യം സിദ്ധുവേട്ടന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

Advertisement