രഹസ്യമായി നടത്താന്‍ തീരുമാനിച്ച രണ്ടാം വിവാഹം അങ്ങനെ പരസ്യമായി, മനസ്സുതുറന്ന് സീരിയല്‍ താരം യമുന

129

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ മധുമിത എന്ന കഥാപാത്രത്തില്‍ കൂടെയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്.

നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്.

Advertisements

2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന്‍ ആണ് യമുനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

Also Read: ഉടലിലെ ഷൈനിയായി തിളങ്ങേണ്ടിയിരുന്നത് ഞാന്‍, അവസരം നഷ്ടമായത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സ്വാസിക

പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു. തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ രഹസ്യമായി നടത്താന്‍ തീരുമാനിച്ച വിവാഹം എങ്ങനെ പരസ്യമായി എന്ന് പറയുകയാണ് യമുനയും ദേവനും. മക്കള്‍ക്ക് വേണ്ടി മൂകാംബികയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകണമെന്നും അവധി വേണമെന്നും പറഞ്ഞാണ് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും വിവാഹത്തിന് ലീവെടുത്തതെന്ന് യമൂന പറയുന്നു.

Also Read: ആദ്യത്തെ രണ്ടു വിവാഹ ബന്ധങ്ങളും ദയനീയ പരാജയമായിട്ടും മൂന്നാമത് ശരത് കുമാറിനെ കെട്ടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി നടി രാധിക

മൂകാംബികയില്‍ വെച്ച് നടന്ന വിവാഹത്തില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് പോകുമ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും കോള്‍ വന്നുവെന്നും വേറെ എന്തേലും ഷൂട്ടിന് പോയോ എന്നൊക്കെ ചോദിച്ചുവെന്നും യമുന പറയുന്നു.

ആദ്യം കോള്‍ എടുത്തപ്പോള്‍ ഷൂട്ടിലാണെന്ന് പറഞ്ഞുവെങ്കിലും നിരന്തരം കോള്‍ വരാന്‍ തുടങ്ങിയതോടെ സത്യം പറയേണ്ടി വന്നുവെന്നും യമുന കൂട്ടിച്ചേര്‍ത്തു.

Advertisement