Home Entertainment Celebrities

പവിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിയെ മറന്നോ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

623

ഒന്നാനാം കുന്നില്‍ ഒരാടി കുന്നില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോന്‍. ടികെ രാജിവ് കുമാര്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്.

പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ. കലോത്സവ വേദികളിലെ താരമായിരുന്നു വിന്ദൂജ മേനോന്‍. 1997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. ഇതിനിടെ ടെലിവിഷനില്‍ സജീവമായിരുന്നു താരം. പല ചാനലുകളിലായി നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

28 ഓളം സിനിമകളിലും ഒരുപിടി നല്ല ടെലിവിഷന്‍ പരമ്പരകളിലും വിന്ദുജ മേനോന്‍ വേഷമിട്ടിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോന്‍ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം.

Also Read: രഹസ്യമായി നടത്താന്‍ തീരുമാനിച്ച രണ്ടാം വിവാഹം അങ്ങനെ പരസ്യമായി, മനസ്സുതുറന്ന് സീരിയല്‍ താരം യമുന

സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെര്‍ഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്‍പിലും എത്തുന്നത്. നടിയായി മാത്രമല്ല, അവതാരകയായും വിധി കര്‍ത്താവായും താരം എത്തിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഒരുകാലത്ത് നൃത്തത്തിലും സജീവമായിരുന്നു വിന്ദുജ.

അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുന്ന വിന്ദുജ ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം മലേഷ്യയിലാണ്. ഇപ്പോഴിതാ പവിത്രം എന്ന സിനിമയെക്കുറിച്ച് വിന്ദുജ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നുവെന്നും ചേട്ടച്ഛന്‍ എന്നാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ താന്‍ വിളിച്ചിരുന്നതെന്നും തനിക്ക് ശരിക്കും മോഹന്‍ലാല്‍ ഒരു ചേട്ടച്ഛനെ പോലെയാണെന്നും ഇന്നും അദ്ദേഹത്തെ കോള്‍ ചെയ്യുമ്പോള്‍ ചേട്ടച്ഛന്‍ എന്നാണ് വിളിക്കുന്നതെന്നും വിന്ദുജ പറയുന്നു.

Also Read: സിൽക്ക് സ്മിതയുടെ അന്നത്തെ ആ പ്രവർത്തി അന്ന് എന്നെ വല്ലാതെ ഞെട്ടിച്ചു: വിന്ദുജ മേനോന്റെ വെളിപ്പെടുത്തൽ

ഒരിക്കലും കാലഹരണപ്പെടാത്ത ചിത്രമാണ് പവിത്രമെന്നും ആ ചിത്രത്തെ വെല്ലുന്ന ഒരു സിനിമ പോലും പിന്നീട് തന്നെ തേടി വന്നിട്ടില്ലെന്നും വിന്ദുജ കൂട്ടിച്ചേര്‍ത്തു. പവിത്രത്തിലെ മീനാക്ഷിയായിട്ടാണ് ഇപ്പോഴും ആളുകള്‍ തന്നെ കാണുന്നതെന്നും താരം പറയുന്നു. കുറേ കഥകള്‍ കേട്ടിട്ടുണ്ടെന്നും സിനിമയിലേക്ക് മടങ്ങി വരുമെന്നും താരം പറഞ്ഞു.

Advertisement