ഫുക്രുവിനെ ചുംബിക്കുന്നതിന്റെയും മടിയില്‍ കിടക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചു, എന്നാല്‍ ഇതേപ്പറ്റി ഭര്‍ത്താവ് ഒരു കാര്യവും എന്നോട് ചോദിച്ചിട്ടില്ല, മഞ്ജു പത്രോസ് പറയുന്നു

24175

മിനിസ്‌ക്രീന്‍ റിയാലിറ്റി ഷോ ആയ മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യയില്‍ പങ്കെടുക്കാന്‍ എത്തി അവിടെനിന്നും മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നടി മഞ്ജു സുനിച്ചന്‍. നിരവധി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും എല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു.

മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്. ന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് ഷോയിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭര്‍ത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബര്‍ അറ്റാക്കുകള്‍ നടന്നിരുന്നു.

Advertisements

ഫുക്രുവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പല മോശം വാര്‍ത്തകളും താരത്തെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിമര്‍ശകരില്‍ പലരും മഞ്ജുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി.

Also Read; രഹസ്യമായി നടത്താന്‍ തീരുമാനിച്ച രണ്ടാം വിവാഹം അങ്ങനെ പരസ്യമായി, മനസ്സുതുറന്ന് സീരിയല്‍ താരം യമുന

താരത്തിന്റെ തടിയേയും നിറത്തേയും വരെ പരിഹസിക്കുന്ന തരത്തിലേക്ക് സൈബര്‍ ആക്രമണം കടുത്തു. എന്നിട്ടും തളരാതെ സോഷ്യല്‍മീഡിയയിലും സിനിമയിലും ടെലിവിഷനിലും എല്ലാം സജീവമാണ് മഞ്ജു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് മഞ്ജു.

ഇതിന്റെ വീഡിയോ വൈറലായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും തന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളെക്കുറിച്ചും പരിപാടിയില്‍ സംസാരിക്കുകയാണ് മഞ്ജു. ബിഗ് ബോസില്‍ പോയത് ജീവിതത്തിലെ മോശം കാര്യമായിരുന്നുവെന്ന് മഞ്ജു പറയുന്നു.

കടം കൊണ്ട് പൊറുതി മുട്ടി നില്‍ക്കുമ്പോഴായിരുന്നു ബിഗ് ബോസിലേക്ക് അവസരം ലഭിച്ചതെന്നും അങ്ങനെ സന്തോഷത്തോടെ അവിടെ പോയി എന്നും 49 ദിവസം അതില്‍ നിന്നുവെന്നും മഞ്ജു പറയുന്നു. ഇതില്‍ വെച്ച് താന്‍ ഫ്രുക്രുവിനെ ചുംബിച്ചത് വളരെ മോശം രീതിയില്‍ പ്രചരിച്ചു.

Also Read; ഉടലിലെ ഷൈനിയായി തിളങ്ങേണ്ടിയിരുന്നത് ഞാന്‍, അവസരം നഷ്ടമായത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സ്വാസിക

ഇതോടെ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. ഫുക്രുവിന്റെ മടിയില്‍ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും ഇതെല്ലാം കണ്ടിട്ടും ഭര്‍ത്താവ് സുനിച്ചന്‍ എന്നാല്‍ തന്നോട് ഒന്നും സംസാരിച്ചില്ലെന്നും മഞ്ജു പറയുന്നു.

അവള്‍ എന്താണീ കാണിക്കുന്നതെന്ന് സുനിച്ചന്‍ തന്റെ സുഹൃത്തിനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ കാര്യങ്ങള്‍ ഇതുവരെ വിവാഹമോചനത്തിലെത്തിയിട്ടില്ലെന്നും മഞ്ജു പറയുന്നു.

Advertisement