ലക്ഷങ്ങള്‍ പൊട്ടിച്ച ദീപാവലി ആഘോഷവും പെണ്ണുകാണലും, അമൃത നായരുടെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

264

ഫുക്രുവിനെ ചുംബിക്കുന്നതിന്റെയും മടിയില്‍ കിടക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചു, എല്ലാവരും കണ്ടു, എന്നാല്‍ ഇതേപ്പറ്റി ഭര്‍ത്താവ് ഒരു കാര്യവും എന്നോട് ചോദിച്ചിട്ടില്ല, മഞ്ജു പത്രോസ് പറയുന്നു

ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്.

Advertisements

കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.

Also Read: പവിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിയെ മറന്നോ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ദീപാവലി ആഘോഷത്തിന്റെ വീഡിയോയാണിത്. ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് നടി വീഡിയോയില്‍ പറയുന്നു.
ഒരുലക്ഷത്തി അമ്പത്തി അയ്യായിരം രൂപയുടെ ദീപാവലി ആഘോഷവും പ്രതീക്ഷിക്കാത്ത പെണ്ണുകാണലും എന്നാണ് വീഡിയോയ്ക്ക് താരം നല്‍കിയ അടിക്കുറിപ്പ്.

ഇത്തവണത്തെ ദീപാവലിക്ക് പടക്കങ്ങള്‍ വാങ്ങാന്‍ താന്‍ ഒരു ലക്ഷം രൂപ ചെലവഴിക്കുമെന്നും എന്നാല്‍ പടക്കങ്ങള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ വെറും 1550 രൂപയേ ആയിട്ടുള്ളൂവെന്നും നടി പറയുന്നു. പക്ഷേ കടക്കാരന്‍ ബില്ലില്‍ പൂജ്യങ്ങള്‍ കൂട്ടിയിട്ട് ലക്ഷങ്ങളുടെ ബില്ലാക്കി തന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: സിൽക്ക് സ്മിതയുടെ അന്നത്തെ ആ പ്രവർത്തി അന്ന് എന്നെ വല്ലാതെ ഞെട്ടിച്ചു: വിന്ദുജ മേനോന്റെ വെളിപ്പെടുത്തൽ

പെണ്ണുകാണലിനെക്കുരിച്ചും താരം വീഡിയോയില്‍ പറയുന്നുണ്ട്. അപ്രതീക്ഷിതമായി കൂട്ടുകാരി പ്രതീക്ഷ വീട്ടിലെത്തിയെന്നും പ്രതീക്ഷയ്ക്ക് ചായ കൊണ്ടുനല്‍കിയത് അനിയനാണെന്നും ഇതൊരു പെണ്ണുകാണല്‍ പോലെയായിരുന്നുവെന്നും അമൃത പറയുന്നു.

Advertisement