പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് സംഭവിച്ച് പോയതാണ്, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, തെറ്റ് ഏറ്റുപറഞ്ഞ് സംയുക്താ മേനോൻ

3378

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയയി മാറിയ നടിയാണ് സംയുക്ത മേനോൻ. ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. സിനിമ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവ് കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ്.

കഴിഞ്ഞ ദിവസം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ കടുവ എന്ന ഷാജി കൈലാസ് ചിത്രത്തിൽ പ്രിഥ്യിരാജിന്റെ നായികയായി എത്തിയിരിക്കുന്നത് സംയുക്തയാണ്. നായക കഥാപാത്രത്തിന്റെ ഭാര്യയെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം.

Advertisements

Also Read
വാതിൽ തുറക്കാനും ചായ കൊടുക്കാനും മരിച്ച് കിടക്കാനും പ്രസാദം വാങ്ങാനും കഥാപാത്രം വേണോ; മാളവിക മേനോൻ റെഡിയാണ്, സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട് താരം

കടുവയുടെ പ്രമോഷന്റെ ഭാഗമായി സംയുക്ത ശ്രീകണഠൻ നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയിൽ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കടുവ ചിത്രത്തിനെ കുറിച്ചും തന്റെ പുതിയ പ്രൊജക്ടുകളെ ക്കുറിച്ചും ഷോയിലൂടെ പറഞ്ഞു. കൂടാതെ വിവാഹത്തെപ്പറ്റിയും തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും സംയുക്ത തുറന്ന് പറയുകയുണ്ടായി.

തീവണ്ടി എന്ന സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നിതിന് രണ്ട് ദിവസം മുമ്പാണെന്നാണ് സംയുക്ത പറയുന്നത്. സിനിമയിലെ മറ്റൊരു നായിക പിന്മാറിയ സാഹചര്യത്തിൽ അവർക്ക് പെട്ടന്ന് ഒരു നായികയെ വേണം ആയിരുന്നു. അങ്ങനെയാണ് തീവണ്ടിയിൽ അവസരം ലഭിക്കുന്നത്.

സിനിമയിൽ കൂടുതലും നായകൻ പുകവലിക്കുന്ന രംഗങ്ങളാണ്. പുകവലിക്കുന്ന സമയത്ത് നായിക നായകനെ തല്ലുന്ന പല രംഗങ്ങളും യഥാർഥമാണെന്നാണ് താരം പറയുന്നത്. പത്ത് പതിനഞ്ച് പ്രവാശ്യമെങ്കിലും ടൊവിനോയെ ഞാൻ ആ സിനിമയിൽ തല്ലുന്നുണ്ട്. പക്ഷെ സിനിമയിൽ അല്ലാതെ എന്റെ ജീവിതത്തിൽ ഒരാളേ തല്ലേണ്ടി വന്നു. എന്നാൽ അതിന് ശേഷം അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നും സംയുക്ത പറഞ്ഞു.

എന്റെ അമ്മക്ക് ശ്വാസം മുട്ടിന്റെ പ്രശ്‌നം ഉണ്ട്. അങ്ങനെയുള്ള അമ്മയുടെ മുന്നിൽ നിന്ന് പുകവലിച്ചപ്പോൾ ആദ്യം അയാളോട് കാര്യം മാന്യമായ രീതിയിൽ അമ്മ പറഞ്ഞു. പക്ഷെ അയാൾ മാറി നിൽക്കുന്നതിന് പകരം ഒരു അഹങ്കാരത്തോടെ വീണ്ടും പുക ഊതി വിട്ടപ്പോൾ ഞാൻ ചെന്ന് തല്ലുകയായിരുന്നു. അവിടെ അങ്ങനെ പ്രതികരിക്കണ്ടായിരുന്നു എന്ന് പിന്നീട് തോന്നി.

താൻ തെറ്റാണ് ചെയ്തതെന്ന് അംഗീകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പൊതുസ്ഥലങ്ങളിൽ പ്രതികരിക്കേണ്ടത് അങ്ങനെ ആയിരുന്നില്ല എന്നും താരം പറഞ്ഞു. അന്ന് അങ്ങനെ സംഭവിച്ചതും പ്രായത്തിന്റെ പക്വത കുറവ് കൊണ്ടാണെന്നും താരം പറഞ്ഞു. ‘ഷോയിലൂടെ സിനിമാ വിശേഷങ്ങൾ മാത്രമല്ല കല്യാണ വിശേഷവും താരം പങ്കുവെച്ചു. തന്റേത് തീർച്ചയായും ഒരു പ്രണയ വിവാഹം ആയിരിക്കും. എന്നാൽ കല്യാണം എന്നെ സംബന്ധിച്ച് ഒരു മാന്റേറ്ററി കാര്യമല്ല. വിവാഹത്തിന് വേണ്ടി ലൈഫ് ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നിമില്ല.

Also Read
വൃക്ക മാറ്റിവെക്കൽ പരാജയപ്പെട്ടു; ഡയാലിസിസ് നടത്തിയാണ് മകൻ ജീവിക്കുന്നത്! ഭർത്താവിനെ കണ്ടത് രണ്ടര വർഷത്തിന് ശേഷം; തിരിച്ചടികളെ കുറിച്ച് ഉഷ ഉതുപ്പ്

പക്ഷെ നല്ലൊരു പ്രണയം ഉണ്ടായാൽ തീർച്ചയായും വിവാഹം ഉണ്ടാകും. എന്നാൽ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും താൻ ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തും എന്നത് ഉറപ്പായ കാര്യമാണെന്നും സംയുക്ത ഷോയിലൂടെ പറഞ്ഞു. സിനിമ മേഖലയിലേക്ക് എത്തിയത് പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ അഭിനയിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്ത് പോയി ചെയ്തതാണ് ആ സിനിമ.

അഭിനയിക്കാനുള്ള അറിവ് വളരെ കുറവായിരുന്നു. സിനിമയുടെ ഷൂട്ടിം?ഗ് തുടങ്ങിയപ്പോൾ തന്നെ അറിയാമായിരുന്നു താൻ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷെ ഏറ്റെടുത്തതിനാൽ പൂർത്തിയാക്കാതെ വയ്യ. അങ്ങനെ അത് ചെയ്ത് തീർത്തും. പിന്നീട് സ്വന്തമായി എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് നിക്കുന്ന സമയത്താണ് തീവണ്ടിയിലേക്ക് എത്തുന്നതെന്നും താരം വ്യക്തമാക്കുന്നു.

Advertisement