റൊമാന്റിക്കായി ചുവടുകൾ വെച്ച് ശ്രീതുവും നിഖിലും, അലീനയും അമ്പാടിയും സീരിയലിൽ മാത്രമല്ല ജീവിതത്തിലും നല്ല കെമിസ്ട്രി ആണല്ലോയെന്ന് ആരാധകർ, വീഡിയോ വൈറൽ

137

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീതു കൃഷ്ണൻ. ഒരു പക്ഷെ ശ്രീതു എന്ന് പേര് പറഞ്ഞാൽ അധികം ആർക്കും അറിയാൻ വഴിയില്ല. അലീന എന്ന പേരിലാണ് താരത്തെ മലയാളികൾക്ക് ഇടിയൽ അറിയപ്പെടുന്നത്.

അമ്മയറിയാതെ എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ അലീന എന്ന കഥാപാത്രത്തിലൂടെ ആണ് നടി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്നത്. സീരിയലിന്റെ പേര് പോലെ തന്നെയാണ് അതിന്റൈ കഥയും. ഒരമ്മയുടേയും മക്കളുടേയും അറിയാക്കഥകളാണ് ഈ സീരിയലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Advertisements

Also Read: വൃക്ക മാറ്റിവെക്കൽ പരാജയപ്പെട്ടു; ഡയാലിസിസ് നടത്തിയാണ് മകൻ ജീവിക്കുന്നത്! ഭർത്താവിനെ കണ്ടത് രണ്ടര വർഷത്തിന് ശേഷം; തിരിച്ചടികളെ കുറിച്ച് ഉഷ ഉതുപ്പ്

ശ്രീതു കൃഷ്ണൻ ജനിച്ചത് എറണാകുളത്ത് ആണെങ്കിലും പഠിച്ചതും വളർന്നതും ഒക്കെ ചെന്നൈയിലാണ്. തമിഴ് സിനിമാ സീരിയൽ രംഗത്ത് കൂടെയാണ് ശ്രീതു അഭിനയ രംഗത്തേക്ക് എത്തിയത്. 12 വയസ്സുമുതൽ തമിഴ് സീരിയൽ രംഗത്ത് ശ്രീതു ഉണ്ട്. 7സി എന്ന സീരിയലിലൂടെയാണ് താരം തുടക്കം കുറിച്ചത്. നർത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

അഭിനയ രംഗത്ത് സജീവമാകുന്നത് പോലെ തന്നെ മോഡലിംഗ് രംഗത്തും ശ്രീതു ശ്രദ്ധ നേടിയിട്ടുണ്ട്. മോഡലിംഗിന്റെ ഭാഗമായി പരസ്യ ചിത്രങ്ങളിലും ശ്രീതു എത്താറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ അഞ്ച് ലക്ഷത്തിലധികം പേരാണ് ശ്രീതുവിനെ ഫോളാ ചെയ്യുന്നത്. നിരവധി ഫോട്ടോസും റീൽസുമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റിലെ അമ്മയറിയാതെ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ശ്രീതു മലയാളം ഇൻഡസ്ട്രിയിലേയ്ക്ക് എത്തുന്നത്. പ്രദീപ് പണിക്കരുടെ തിരക്കഥയിൽ പ്രവീൺ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്. പരമ്പരയിൽ അധ്യാപികയായണ് ശ്രീതു എത്തുന്നത്.

Also Read: ‘പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിക്ക്’; മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാൻ വിളിച്ചിട്ട് സംവിധായകൻ ക്രൂരമായി അപമാനിച്ചു; സിനിമയെ വെറുത്തത് പറഞ്ഞ് നടി സരിത

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ ഇതിനോടകം തന്നെ വലിയ പ്രേക്ഷക പിന്തുണയാണ് നേടിയെടുത്തിരിക്കുന്നത്. അമ്മയുടേയം മക്കളുടേയും കഥ എന്നതിലുപരിയായി അമ്മയ്ക്കരികിൽ അനാഥയായി വളരേണ്ടിവന്ന ഒരു മകളുടെ കഥയാണ് അമ്മയറിയാതെ എന്ന സീരിയലിലൂടെ പറയുന്നത്.

അമ്മ അറിയാതെ സീരിയലിൽ അലീനയുടെ നായകാനായി എത്തുന്ന കഥാപാത്രം അമ്പാടിയാണ്. അമ്പാടിയെ അവതരിപ്പിക്കുന്നത് നിഖിൽ നായർ ആണ്. ഇരുവരും തമ്മിൽ നല്ല കെമിസ്ട്രി ആണെന്നാണ് ആരാധകർ പറയുന്നത്.
അതേ സമയം സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഇരുവരും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംസാരം.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്രീതുവും നിഖിലും. തങ്ങളുടെ വിശേഷങ്ങൾ ഇവർ ആരാധകർക്കായി അതിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഇവർ ഒരുമിച്ച് ചെയ്ത റീൽസാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സീരിയലിൽ മാത്രമല്ല, ജീവിതത്തിലും ഇവർ തമ്മിൽ നല്ല കെമിസ്ട്രിയാണെന്നാണ് കൂടുതൽ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

Also Read:‘ധന്യയുടെ പേര് വിറ്റ് കാശാക്കി പലരും; പണം വാങ്ങി ധന്യ തിരിച്ചുവന്നിരുന്നെങ്കിൽ ഞാൻ തല്ലിയേനെ’; വിമർശിക്കുന്നവരോട് പുച്ഛം മാത്രം’; ഭർത്താവ് ജോൺ ജേക്കബ്!

കെജിഎഫിലെ മെഹബൂബ എന്ന ഗാനത്തിനാണ് ഇരുവരും റീൽസ് ചെയ്തിരിക്കുന്നത്. അമ്പാടിയേയും അലീന ടീച്ചറിനേയും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരുടേയും പ്രണയവും വിരഹവുമെല്ലാ പ്രേക്ഷരേയും ബാധിക്കാറുണ്ട്. അതേപോലെ തന്നെ റീലിലൂടെ ഇരുവരും പ്രണയാർദ്രമായി ഗാനത്തിന് ചുവട് വെക്കുമുന്നുണ്ട്. അത് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്.

Advertisement