സാക്ഷിയുമായുള്ള വിവാഹത്തിന് മുമ്പ് ധോണി പ്രണയിച്ചത് അസിനെ, അന്ന് രാത്രി ഏറെ വൈകിയും അസിന്റെ വീട്ടിൽ എത്തി ധോണി, ആ പ്രണയത്തിന് പിന്നെ സംഭവിച്ചത് ഇങ്ങനെ

28350

ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല നേട്ടങ്ങളും ഇന്ത്യൻ ക്രിക്കറ്റിനും രാജ്യത്തിനും സമ്മാനിച്ച നായകനാണ് മഹേന്ദ്ര സിംങ് ധോണി എംഎസ് ധോണി. തല എന്ന ഓമന വിളിപ്പേരിൽ അറിയപ്പെടുന്ന ധോണി കഴിവും കഠിന അധ്വാനവും ഉണ്ടെങ്കിൽ ആർക്കും ലോകത്തിന്റെ നെറുകയിലെത്താം എന്ന് കാണിച്ചു തന്ന താരം കൂടിയാണ് ധോണി.

എത്ര വലിയ നേട്ടം സ്വന്തമാക്കിയാലും എത്ര വലിയ പരാജയം നേരിട്ടാലും ഒരേ ചിരിയോടെ എല്ലാത്തിനേയും നേരിടാൻ കഴിയണമെന്ന് പഠിപ്പിച്ചവനാണ് ധോണി. ജൂലൈ 8ന് ധോണിയുടെ 41ാം ജന്മദിനമാണ്. രാജ്യവും ക്രിക്കറ്റ് ലോകവും ധോണിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യയിൽ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്.

Advertisements

ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ പതിവാണ്. താരങ്ങൾക്കിടയിലെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളും സ്ഥിരമാണ്. ധോണിയ്ക്കും അവയിൽ നിന്നും രക്ഷപ്പെടാനായിട്ടില്ല. ധോണിയുടെ ജീവിതം എംഎസ് ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന പേരിൽ സിനിമയായിട്ടുണ്ട്. ആദ്യ പ്രണയം മുതൽ ലോകകപ്പ് വിജയം വരെ ധോണിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

Also Read
നോക്കെടാ നോക്കെടാ ദേ രതി ചേച്ചി എന്ന് ആൾക്കാർ പറയുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്; തുറന്നു പറഞ്ഞ് ശ്വേത മേനോൻ

എന്നാൽ സിനിമയിൽ കൊണ്ടു വരാൻ സാധിക്കാതെ പോയ ഒരുപാട് കാര്യങ്ങൾ ധോണിയുടെ ജീവിതത്തിൽ അരങ്ങേറിയിട്ടുണ്ട്. അതിലൊന്നാണ് ബോളിവുഡ് താര സുന്ദരിമാരുമായിട്ടുള്ള പ്രണയങ്ങൾ. ബോളിവുഡിലെ സൂപ്പർ താരം ദീപിക പദുക്കോൺ മുതൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി വരെ ധോണിയുടെ പേരിനൊപ്പം ചേർക്കപ്പെട്ട താരങ്ങൾ നിരവധിയാണ്.

ധോണിയുമായുള്ള പ്രണയത്തിന്റെ വാർത്തകളിൽ ഇടം നേടിയ മറ്റൊരു താരമാണ് അസിൻ തോട്ടുങ്കൽ എന്ന മലയാളിയായ ബോളിവുഡ് തെന്നിന്ത്യൻ താരസുന്ദരി. മലയാളത്തിലൂടെയായിരുന്നു അസിന്റെ അരങ്ങേറ്റം. കുഞ്ചാക്കോ ബോബൻ നായകനായ നരേന്ദ്രൻ മകൻ ജയകാന്തൻ വക ആയിരുന്നു ആദ്യത്തെ സിനിമ.

പിന്നീട് തമിഴ് സിനിമയിൽ സജീവമായി മാറുകയായിരുന്നു. തുടർന്ന് തെലുങ്കിലും ബോളിവുഡിലുമെത്തി. 2015 ൽ പുറത്തിറങ്ങിയ ഓൾ ഈസ് വെൽ ആണ് ഒടുവിൽ അഭിനയിച്ച സിനിമ. ഗജിനി, റെഡി, ഹൗസ്ഫുൾ, പോക്കിരി, തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായിരുന്നു അസിൻ.

2010 ൽ സാക്ഷി സിംഗ് റാവത്തിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ധോണി അസിനുമായി പ്രണയത്തിൽ ആയിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ധോണിയും അസിനും ഒരു സമയത്ത് ഒരേ ബ്രാന്റിന്റെ അംബാസിഡർമാർ ആയിരുന്നു.

ഇതുമായി ബന്ധപ്പെട്ട പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തിന് ഇടെയും മറ്റുമാണ് ധോണിയും അസിനും തമ്മിൽ പ്രണയത്തിൽ ആകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2010 ലെ ഐപിഎൽ സെമി ഫൈനലിന് മുന്നോടിയായി ഒരു രാത്രി ഏറെ വൈകി ധോണി അസിന്റെ വീട്ടിലെത്തിയത് വലിയ വാർത്തയായി മാറിയിരുന്നു.

Also Read
അങ്ങനെയൊക്കെ പലരും എന്നോട് ചോദിക്കാറുണ്ട്, എനിക്കിഷ്ടമുള്ള പോലെ നടക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ, തുറന്നു പറഞ്ഞ് എസ്തർ

എന്നാൽ പിന്നീട് ആ പ്രണയ ബന്ധം തകരുകയായിരുന്നു. ധോണി പിന്നീട് സാക്ഷിയെ വിവാഹം കഴിക്കുകയായിരുന്നു.എന്നാൽ 2011 ലും ധോണിയും അസിനും വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്രീലങ്കയിൽ നടന്നൊരു പരിപാടിക്ക് ഇടെയാണ് ഇരുവരും ഒരുമിച്ചത്. എന്നാൽ താൻ ഇന്ത്യൻ നായകനെ അഭിനന്ദിക്കാൻ വേണ്ടി മാത്രമാണ് ചെന്നത് എന്നായിരുന്നു സംഭവത്തെക്കുറിച്ച് അസിന്റെ പ്രതികരണം.

എന്തായാലും അസിനും ധോണിയും ഇന്ന് ജീവിതത്തിന്റെ രണ്ട് പാതയിലൂടെ കടന്നു പോവുകയാണ്. അസിൻ പിന്നീട് രാഹുൽ ശർമയുമായി പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയുമായിരുന്നു. മൈക്രോമാക്സ് സ്ഥാപനകനാണ് രാഹുൽ ശർമ. 2016 ലായിരുന്നു ഇരുവരുടേയും വിവാഹം.

ഇതോടെ താരം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇരുവർക്കും ഒരു മകളുമുണ്ട്. മകൾക്കൊപ്പമുള്ള അസിന്റെ ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

Advertisement