നോക്കെടാ നോക്കെടാ ദേ രതി ചേച്ചി എന്ന് ആൾക്കാർ പറയുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്; തുറന്നു പറഞ്ഞ് ശ്വേത മേനോൻ

1492

ഏതാണ്ട് മുപ്പിത്തിയൊന്നോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയത് 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു.

പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോൻ ആമീർ ഖാൻ അടക്കമു ള്ളവർക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്തത്.

Advertisements

കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമ സേനയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്വേതാ മേനോന് ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ സൂപ്പർതാരങ്ങൾക്ക് എല്ലാം കൂടെ അഭിനയിച്ചിട്ടുള്ള താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം ഇപ്പോൾ. നടിയായും മോഡലായും അവതാരക ആയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്വേതാ മേനോൻ.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ഈ മേഖലകളിൽ ഒക്കെ പ്രശസ്തി നേടുമ്പോഴും ഒട്ടനവധി വിവാദങ്ങളും വിമർശനങ്ങളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ചില സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചതിന്റെ ഭാഗമായാണ് ശ്വേതയ്‌ക്കെതിരെ വിവാദങ്ങൾ ഉയർന്നതെങ്കിൽ താരത്തിന്റെ നിലപാടുകളെ ചൂണ്ടിക്കാട്ടിയാണ് വിമർശിക്കപ്പെട്ടത്.രതി നിർവേദം എന്ന സിനിമ പുറത്തിറങ്ങിയതോടെ ആണ് മലയാളത്തിൽ ശ്വേതാ മേനോന്റെ പേര് ഏറെ സജീവമായി കേട്ടു തുടങ്ങിയത്.

ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ വിമർശിക്കപ്പെട്ടു. ഇതു തന്നെയാണ് കളിമണ്ണിലും പിന്നീട് സംഭവിച്ചത്. എന്നാൽ അവയെല്ലാം തന്റെ ജോലിയുടെ ഭാഗമാണ് എന്ന് വ്യക്തമാക്കി മറുപടി കൊടുക്കുക ആയിരുന്നു ശ്വേത മേനോൻ. ഇപ്പോഴും ശ്വേതാ മേനോന്റെ പേരിന് പിന്നാലെ ര തി നി ർ വേദം എന്ന സിനിമയിലെ കഥാപാത്രവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ആളുകളിൽ നിന്നും തന്നെ കാണുന്നത് ആ കഥാപാത്രം ആയെന്നും താരം പറയുന്നു. സിനിമയിലേക്ക് എത്തിയപ്പോഴും കുറേപ്പേർക്ക് അറിയേണ്ടി ഇരുന്നത് രതിനിർവ്വേദം എന്ന സിനിമയെ കുറിച്ച് ആണ്. സിനിമയുടെ രണ്ടാം ഭാഗം എപ്പോൾ ഇറങ്ങും എന്നാണ് പലരും ചോദിക്കുന്നത്. ഇത് കാണിച്ച് എനിക്ക് മെസ്സേജുകളും വരുന്നുണ്ട്.

നിരവധി സ്റ്റോറി ലൈനുകൾ ആണ് ഇതേ കുറിച്ച് ഇറങ്ങുന്നത്. ശ്വേതാ മേനോൻ എന്ന നടിയുടെ കരി യറിലെ തന്നെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു രതിനിർവ്വേദം എന്ന ചിത്രത്തിലെ രതിചേച്ചി എന്ന കഥാപാത്രം. സിനിമയുടെ ഷൂട്ടിന്റെ തുടക്ക സമയത്ത് ലൊക്കേഷന്റെ സമീപ പ്രദേശങ്ങളിൽ ഉള്ള കോളേജുകളിലെ ആൺകുട്ടികൾ ഒന്നും രണ്ട് മൂന്ന് ദിവസത്തേക്ക് കോളേജിൽ പോയിട്ട് ഉണ്ടാവില്ല.

കാരണം ഒട്ടുമിക്ക എല്ലാ ദിവസവും ഷൂട്ടിങ് സെറ്റിന്റെ നാലു ഭാഗത്തും വേറെ കോളേജ് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ആണ് നടക്കുന്നതെന്ന് അറിയാമെങ്കിലും അതിന് ഇടയിൽ മറ്റ് എന്തൊക്കെയോ നടക്കുന്നു എന്നാണ് അവർ ധരിച്ചു വെച്ചിരുന്നത്. ഷൂട്ടിന്റെ ബ്രേക്ക് സമയങ്ങളിൽ ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ മറ്റോ ഞാൻ പുറത്തിറങ്ങിയാൽ എടാ നോക്കെടാ ദേ രതി ചേച്ചി എന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഉറക്കെ പലരും വിളിച്ചു പറയുന്നത് താൻ കേട്ടിട്ടുണ്ട്.

സിനിമ പുറത്തിറങ്ങി 10 വർഷം പിന്നിടുമ്പോഴും സോഷ്യൽ മീഡിയയിൽ ഇന്നും ഇത്തരം കമന്റുകൾ കാണാൻ സാധിക്കും. കളിമണ്ണ് എന്ന സിനിമയിൽ ലൈവായി പ്രസവം ഷൂട്ട് ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ ഈ വിവാദങ്ങൾ എല്ലാം ആളുകളുടെ ധാരണ ഇല്ലായ്മയാണ് താരം കണക്ക് ആക്കുന്നത്. സിനിമ സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങി നിൽക്കുന്നു.

Also Read
ലാലേട്ടനെ കുറിച്ച് ഇനി മേലാൽ ഇത്തരം മോശം വാക്കുകൾ പറഞ്ഞേക്കരുത്: അടൂർ ഗോപാലകൃഷ്ണന് താക്കീതുമായി ധർമജൻ ബോൾഗാട്ടി

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. 2014ൽ പുറത്ത് ഇറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്ത ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല.

കളിമണ്ണിന് ശേഷം ആണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭർത്താവിനും ബന്ധു ക്കൾക്കും കൂടെ കയറാം എന്ന രീതി വന്നതെന്ന് തോന്നുന്നു. ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓർക്കാൻ ഞാൻ അവൾക്ക് നൽകുന്ന സ്നേഹ സമ്മാനം എന്നുമാണ്
ശ്വേത മേനോൻ അന്നും വിവാദങ്ങളോട് പ്രതികരിച്ചത്.

Advertisement