അങ്ങനെയൊക്കെ പലരും എന്നോട് ചോദിക്കാറുണ്ട്, എനിക്കിഷ്ടമുള്ള പോലെ നടക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ, തുറന്നു പറഞ്ഞ് എസ്തർ

690

സിനിയിൽ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സുകളിൽ ഇടംപിടിച്ചിട്ടുള്ള നിരവധി താരങ്ങൾ ആണ് ഉള്ളത്. അവർ സിനിമയിൽ നായകനായോ നായികയായോ ഒക്കെ കാണാൻ ആഗ്രഹിക്കുന്നവർ ആണ് മലയാളി പ്രേക്ഷകരിൽ പലരും. അത്തരത്തിൽ മലയാള സിനിമാ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ.

മലയാള സിനിമയിലെ ആദ്യത്തെ അൻപത് കോടി ചിത്രമായ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യത്തിലൂടെ എത്തി കൈയ്യടി നേടിയ താരമാണ് എസ്തർ. ഇന്നും എസ്തറിനെ മലയാളികൾ ഓർത്ത് ഇരിക്കുന്നത് ആ കഥാപാത്രത്തിലൂടെ ആണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ എസ്തറിന് ഇണ്ടായ മാറ്റവും മലയാളികൾ ശ്രദ്ധിച്ചിരുന്നു.

Advertisements

കുഞ്ഞ് അനുമോളിൽ നിന്ന് പ്ലസ് പഠിക്കുന്ന പെൺകുട്ടിയിലേക്ക് ആ കഥാപാത്രം മാറിയിരുന്നു. ജയസൂര്യ നായകൻ ആ നല്ലവൻ എന്ന സിനിമയിൽ ആണ് എസ്തർ ആദ്യമായി അഭിനയിച്ചത്. മോഹൻലാലിന്റെ തന്നെ മകളായി ഒരു നാൾ വരും എന്ന സിനിമയിലും എസ്തർ അഭിനയിച്ചിട്ടുണ്ട്.

Also Read
ആ ചെറുപ്പക്കാരന്റെ വീട്ടുകാരുടെ കണ്ണുനീര് വാര്‍ന്നിട്ട് പോരെ ട്രോളുകള്‍, ഗൗരവമായ വിഷയം തമാശയാക്കുമ്പോള്‍ അവന്റെ കുടുംബത്തെ ഓര്‍ക്കണം, ലക്ഷ്മി മേനോന്റെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം

അത് കഴിഞ്ഞാണ് ദൃശ്യത്തിലേക്ക് എസ്തർ എത്തുന്നത്. മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിച്ച് ഈ വർഷം പുറത്തി റങ്ങിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്റെ അവസാന ചിത്രം. അതേ സമയം ഫാഷന്റെയും സ്റ്റൈലിംഗി ന്റെയും കാര്യത്തിൽ ഇന്ന് മിക്ക യുവതാരങ്ങളും ഏറെ മുന്നിലാണ്.

ബോളിവുഡിനെയോ ഹോളിവുഡിനെയോ വെല്ലുവിളിക്കും വിധം മലയാളത്തിലെ താരങ്ങളും ഫാഷൻ മേഖലയിൽ മത്സരത്തിലെന്ന പോലെ പുതുമകൾ പരീക്ഷിക്കാറുണ്ട്. ഫാഷൻ പരീക്ഷണങ്ങളിൽ എല്ലായ്പോഴും താൽപര്യം കാണിക്കുന്നൊരു യുവതാരം കൂടിയാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് എസ്തർ. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങൾ തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.

അതേ പോലെ തന്നെ പലപ്പോഴും സൈബർ ആക്രമണവും നേരിട്ട നടി കൂടിയയാണ് എസ്തർ. താരം ധരിക്കുന്ന വസ്ത്രത്തിന് ഇറക്കം പോര എന്നത് ഉൾപ്പെടെയുള്ള കമന്റുകളാണ് എസ്തറിന് നേരെ വരാറ്. ഇതിന് എസ്തർ തന്നെ നേരത്തെ മറുപടി നൽകിയിട്ടുണ്ട്. ഒരു ചാനൽ പരിപാടിയിൽ തന്നെ അവഹേളിച്ച് സംസാരിച്ചതിന് എതിരെയും എസ്തർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് എസ്തർ അനിൽ. തന്റെ വസ്ത്ര ധാരണത്തിന് നേരെ വരുന്ന വിമർശനങ്ങൾ, കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ തുടങ്ങിയവയെ കുറിച്ച് എസ്തർ തുറന്നു പറയുകയാണ്.

Also Read
അദ്ദേഹം കാരണം ഒരുപാട് വേദികളില്‍ നൃത്തം ചെയ്തു, നിര്‍വചിക്കാന്‍ പോലും കഴിയാത്ത അത്രയും ആത്മബന്ധമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്, വൈറലായി കാവ്യയുടെ വീഡിയോ

എന്റെ ഫാമിലി വളരെ സപ്പോർട്ട് ആണ്. നാട്ടുകാരെന്ത് പറയും അവരിങ്ങനെ പറയും എന്നൊന്നും ശീലിപ്പിച്ച മാതാപിതാക്കൾ അല്ല, കാരണം അവരും അങ്ങനെ ജീവിച്ചവരല്ല. ഞങ്ങളും അത് കണ്ട് വളർന്നവർ ആണ്. ഇനി അവർ വന്ന് നാട്ടുകാർ ഇങ്ങനെ പറയും അത്കൊണ്ട് നീ ഇങ്ങനെ നടക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ കതിരിൻമേൽ വളം വെക്കുന്നത് പോലെ ആവും, ഞങ്ങൾക്കത് ശീലമല്ല.

പുറത്ത് നടക്കുന്നത് എനിക്ക് അറിയാമായിരുന്നു, അവരെനിക്ക് ആ പ്രഷർ തരാതെ ഇരിക്കുക ആയിരുന്നു. ഒരുവേള ഞങ്ങൾ എല്ലാവരും ഇരുന്ന് സംസാരിച്ചു. നെഗറ്റീവ് കമന്റുകൾ എങ്ങനെ നേരിട്ടെന്ന് എനിക്ക് അറിയില്ല. അത് ബാധിച്ച ദിവസങ്ങൾ ഉണ്ട് പക്ഷെ പിന്തുണച്ച ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. കുടുംബം സപ്പോർട്ട് ചെയ്തു.

പ്രതീക്ഷിക്കാതെ എനിക്ക് ശക്തി തന്ന ഒത്തിരി പേരുണ്ട്. ഒത്തിരി ഫോട്ടോകളുടെയും വീഡിയോകളുടെ താഴെയും ആളുകൾ ഇടുന്ന കമന്റ് ആണ് ഞങ്ങളുടെ മനസ്സിലെ കൊച്ച് കുഞ്ഞായിരുന്നു എസ്തർ എന്ന്. എനിക്കത് മനസ്സിലാക്കാൻ പറ്റും, നമ്മളും വലുതാവില്ലേ. ഞാൻ ആരുടെയും കൊച്ച് കുട്ടി അല്ല. ഞങ്ങളുടെ മുന്നിൽ നീ ഒരു കുഞ്ഞ് മോളാണെന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞാലും അതിന് എങ്ങനെ മറുപടി നൽകണം എന്ന് എനിക്കറിയില്ല.

ഞാൻ എന്റേതായ വ്യക്തി ആണ്, എനിക്ക് എന്റേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉള്ള വ്യക്തി ആണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. എനിക്ക് വേണ്ട രീതിയിലാണ് വസ്ത്രം ധരിക്കുക, എനിക്കിഷ്ടമുള്ള പോലെ നടക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഒരുപാട് പേർ എന്റെ ബോയ് ഫ്രണ്ട് ആരാണ്, സിംഗിൾ ആണോയെന്നൊക്കെ ചോദിക്കാറുണ്ടെന്നും എസ്തർ പറയുന്നു.

അതേ സമയം എസ്തറിന്റെ അനിയൻ എറിക്കും സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാ ഗ്രാമിലാണ് എസ്തർ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്. നിരവധി ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.

Also Read
പഴയ ഏട്ടത്തിയമ്മയോട് ഇപ്പോഴും സ്‌നേഹം, മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ദിലീപിന്റെ അനിയത്തി, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയയുടെ പുത്തന്‍ വിശേഷങ്ങള്‍

Advertisement