അദ്ദേഹം കാരണം ഒരുപാട് വേദികളില്‍ നൃത്തം ചെയ്തു, നിര്‍വചിക്കാന്‍ പോലും കഴിയാത്ത അത്രയും ആത്മബന്ധമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്, വൈറലായി കാവ്യയുടെ വീഡിയോ

147

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു കാവ്യാ മാധവന്‍. പിന്നീട് വിവാഹത്തോടെ താരം സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തു.

എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം വിവാഹ മോചനം നേടി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്ന താരം മലയാളത്തിന്റെ ജനപ്രയ നടനും തന്റെയൊപ്പം ഏറ്റവും കൂടിതല്‍ തവണ നായകനായി എത്തുകയും ചെയ്ത ദിലീപിനെ വിവാഹം കഴിക്കുക ആയിരുന്നു.

Advertisements

ദിലീപും ആയുള്ള വിവാഹത്തോടെ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ യിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിലീപിന്റേയും കാവ്യയുടെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും എല്ലാം പുതിയ വിശേഷങ്ങലും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്.

Also Read; അമ്മയെ കണ്ടപ്പോള്‍ ഭര്‍ത്താവിനെ വേണ്ട, അതുവരെ ജാതിയും പണവും പ്രശ്‌നമായിരുന്നില്ല, അനുശ്രീയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ഇപ്പോഴിതാ കാവ്യയുടെ ഒരു ലൈവ് വീഡിയോയാണ് ആരാധകര്‍ ആകാംഷയോടെ കാണുന്നത്. തന്റെ നൃത്ത ഗുരുവിനെക്കുറിച്ചും തന്റെ ജീവിതത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ കാവ്യ പറയുന്നത്.

ആനന്ദവൈഭവം തന്റെ ഗുരുവാണെന്നത് വലിയ സന്തോഷമെന്നും അദ്ദേഹത്തിന് നിര്‍വചിക്കാന്‍ കഴിയാത്തത്രയും ആത്മബന്ധമാണ് അദ്ദേഹത്തോടുള്ളതെന്നും ഒത്തിരി വേദികളില്‍ നൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞത് അദ്ദേഹം കാരണമാണെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

Also Read: ആ സീൻ ചെയ്യുന്നതിനിടെ എന്നെ പിടിച്ച് അയാൾ അയാളുടെ ദേഹത്തേക്ക് ചേർത്തമർത്തി, എന്നിട്ട് ചെയ്തത് ഇങ്ങനെ; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം കാവ്യ മാധവനെ ലൈവ് വീഡിയോയില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സുന്ദരിയായിട്ടാണ് കാവ്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

Advertisement