ആ ചെറുപ്പക്കാരന്റെ വീട്ടുകാരുടെ കണ്ണുനീര് വാര്‍ന്നിട്ട് പോരെ ട്രോളുകള്‍, ഗൗരവമായ വിഷയം തമാശയാക്കുമ്പോള്‍ അവന്റെ കുടുംബത്തെ ഓര്‍ക്കണം, ലക്ഷ്മി മേനോന്റെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം

769

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ മിുഥുന്‍ പിന്നീട് ആ ഷോയുടെ തന്നെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

Advertisements

ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Also Read: എന്റേത് ധീരമായ ഒരു തീരുമാനം തന്നെയായിരുന്നു, പലരും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിക്കാറില്ല: ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞത്

ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡയയുടെ രൂക്ഷവിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തെ നടുക്കിയ ഷാരോണ്‍ കൊലയുമായി ബന്ധപ്പെട്ടതായിരുന്നു വീഡിയോ. കാമുകെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വാര്‍ത്ത ചാനലുകളില്‍ എല്ലാം ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.

താന്‍ ഷാരോണിന് വിഷം നല്‍കിയിട്ടില്ലെന്ന് ഗ്രീഷ്മ പറയുന്ന വീഡിയോയെ അനുകരിച്ച് കൊണ്ടായിരുന്നു ലക്ഷ്മി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് എതിരെ വ്യാപക കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വാര്‍ത്തകളുടെ ഗൗരവം മനസ്സിലാക്കണമെന്നും സെന്‍സിറ്റീവായ കാര്യങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കമന്റുകള്‍ വന്നു.

Also Read: ആ സീൻ ചെയ്യുന്നതിനിടെ എന്നെ പിടിച്ച് അയാൾ അയാളുടെ ദേഹത്തേക്ക് ചേർത്തമർത്തി, എന്നിട്ട് ചെയ്തത് ഇങ്ങനെ; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഗൗരവമായ ഇത്തരം വിഷയങ്ങള്‍ തമാശയായി അവതരിപ്പിക്കുമ്പോള്‍ മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെക്കുറിച്ചും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ആലോചിക്കണമെന്നും ചിലര്‍ കമന്റ് ചെയ്തു.

Advertisement