തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന ബിഗിൽ എന്ന ചിത്രത്തിൽ വിജയിയ്ക്കൊപ്പം ഒരു നിർണായക വേഷം ചെയ്യുകയാണ് കേരളത്തിന്റെ കറുത്ത മുത്ത് ഐഎം വിജയൻ. വിജയിയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്ക് വെക്കുകയാണ് വിജയൻ.
സൂപ്പർ ഡയറക്ടർ ആറ്റ്‌ലി ഒരുക്കുന്ന വിജയ് ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോൾ തന്നെ ആവേശഭരിതനായി താനെന്നും ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥ കൂടി ആയപ്പോൾ ആവേശം ഇരട്ടി ആയെന്നും അദ്ദേഹം പറയുന്നു.

കടുത്ത ഒരു വിജയ് ആരാധകൻ ആണ് താനെന്നും വിജയ് എന്ന കലാകാരന്റെ മഹത്വം അദ്ദേഹം പുലർത്തുന്ന എളിമ ആണെന്നും വിജയൻ പറയുന്നു. ആക്ഷൻ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ സ്റ്റൈൽ മന്നൻ എന്നു തന്നെ അദ്ദേഹത്തെ വിളിക്കാൻ തോന്നും എന്നും ഐഎം വിജയൻ പറഞ്ഞു.

ആദ്യമായി അദ്ദേഹത്തിന്റെ മുന്നിൽ എത്തിയപ്പോൾ താൻ അക്ഷരാർത്ഥത്തിൽ വിറക്കുകയായിരുന്നു എന്നും എന്നാൽ അദ്ദേഹം ഇങ്ങോട്ട് വന്നു തനിക്കു ഹസ്തദാനം തന്നു കൊണ്ട്, ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതിനു തന്നോട് നന്ദി പറയുകയാണ് ഉണ്ടായത് എന്നും ഐ എം വിജയൻ പറഞ്ഞു.

വിജയ് അറ്റ്ലീ ഭാഗ്യ കൂട്ടുകെട്ടിലെ ആദ്യ രണ്ടു ചിത്രങ്ങളും ബ്ലോക്ബസ്റ്റർ ഹിറ്റുകളായിരുന്നു. മെർസൽ 200 കോടി നേടിയിരുന്നു, ബിഗിലിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്. സർക്കാരിന് ശേഷമാണ് വിജയുടെ പുതിയ സിനിമ ബിഗിൽ എത്തുന്നത്. എജിഎസ് എന്റർടെയ്ൻമെന്റ്സാണ് വിജയ് ചിത്രം നിർമ്മിക്കുന്നത്.

ലേഡീ സൂപ്പർസ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ യോഗി ബാബു, ഡാനിയേൽ ബാലാജി, റെബ മോണിക്ക ജോൺ, വിവേക്, കതിർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഈ ചിത്രം നിലവിലെ തമിഴ്‌നാട് കേരള ഫസ്റ്റ് ഡേ കളക്ഷൻ തകർക്കുമെന്നും 300 കോടിയിലധികം ഫൈനൽ കളക്ഷൻ നേടുമെന്നും ബോക്‌സ് ഓഫീസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
            








