Home Entertainment

അർച്ചന സുശീലനൊപ്പം സഹോദരനും വിവാഹിതനായി, രണ്ടു പേരുടേതും രണ്ടാം വിവാഹം, പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, മുൻ ഭർത്താവിന് ആശംസയുമായി ആര്യ

361

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയായി വന്ന അർച്ചന സുശീലനെ ആരും മറക്കില്ല. കിടിലൻ വില്ലത്തി ആയിട്ടായിരുന്നു അർച്ചന ഈ സീരിയലിൽ തിളങ്ങിയത്. പിന്നീട് നിരവധി സീരിയലുകളിൽ സമാനമായ കഥാപാത്രങ്ങളിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു.

കഴിഞ്ഞ ദിവസം നടിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. താൻ വീണ്ടും വിവാഹിതയായെന്ന് സൂചിപ്പിച്ച് അർച്ചന പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ അർച്ചനയുടെ വിവാഹത്തിനൊപ്പം സഹോദരൻ രോഹിത് സുശീലനും വിവാഹിതനായി എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

Advertisements

നടിയും അവതാരകയുമായ ആര്യയുടെ മുൻഭർത്താവ് കൂടിയായ രോഹിത് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയും അതിന് നൽകിയ ക്യാപ്ഷനിൽ നിന്നുമാണ് രോഹിത് വിവാഹിതനായെന്ന കാര്യം പുറത്ത് വന്നത്. പ്രിയതമയുടെ ഫോട്ടോയടക്കം പങ്കുവെച്ചതോടെ ഇതും വാർത്തയായി.

ആദ്യ ഭർത്താവിന്റെ പുതിയ ജീവിതത്തിന് ആശംസകൾ അറിയിച്ച് ആര്യയും എത്തിയിരിക്കുകയാണ്. അമേരിക്കയിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് അർച്ചന സുശീലൻ വിവാഹിതയായത്. വീടിനുള്ളിൽ വെച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം ഭർത്താവായ പ്രവീൺ നായരെയും നടി പുറംലോകത്തിന് പരിചയപ്പെടുത്തി.

Also Read
ഹിമാചൽ പ്രദേശിലെ ഈ ഗ്രാമത്തിലെ സ്ത്രീകൾ അഞ്ച് ദിവസം വസ്ത്രം ധരിക്കില്ല, വിചിത്രമായ ഈ ആചാരം ഉൽസവത്തിന്റെ ഭാഗം

അർച്ചനയുടെ കുടുംബാംഗങ്ങൾ വിവാഹത്തിൽ പങ്കെടുക്കാത്തത് എന്താണെന്നുള്ള ചോദ്യവും ഉയർന്ന് വന്നിരുന്നു. ഇതിനിടയിലാണ് നടിയുടെ സഹോദരൻ രോഹിത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ മറ്റൊരു വിവാഹത്തിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് അർച്ചന സുശീലൻ വിവാഹിതയായത്.

വീടിനുള്ളിൽ വെച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം ഭർത്താവായ പ്രവീൺ നായരെയും നടി പുറംലോകത്തിന് പരിചയപ്പെടുത്തി. അർച്ചനയുടെ കുടുംബാംഗങ്ങൾ വിവാഹത്തിൽ പങ്കെടുക്കാത്തത് എന്താണെന്നുള്ള ചോദ്യവും ഉയർന്ന് വന്നിരുന്നു. ഇതിനിടയിലാണ് നടിയുടെ സഹോദരൻ രോഹിത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ മറ്റൊരു വിവാഹത്തിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. രണ്ട് പേർക്കും വളരെയധികം സന്തോഷം ഉണ്ടാവട്ടേ. ജീവിതത്തിൽ ഒരുപാട് സമാധാനവും സന്തോഷവും നൽകി ദൈവം നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടേ. എന്നുമാണ് ആശംസകൾ നേർന്ന് കൊണ്ട് ആര്യ കുറിച്ചത്.

നിങ്ങളുടെ ആശംസകൾക്ക് നന്ദി എന്ന് ആര്യയ്ക്ക് രോഹിത്ത് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് രോഹിത്തിന്റെ കൂടി വിവാഹം കഴിഞ്ഞുവെന്നുള്ള കാര്യം വ്യക്തമാവുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ തുടങ്ങിയ പ്രണയത്തിനൊടുവിൽ 2008 ലായിരുന്നു ആര്യയും രോഹിത്തും വിവാഹിതരാവുന്നത്. ഇരുവർക്കും റോയ എന്നൊരു മകളും ജനിച്ചു. എന്നാൽ പത്ത് വർഷത്തോളം നീണ്ട ദാമ്പത്യം 2018 ൽ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു.

Also Read
അഭിരാമി സുരേഷിനെ കുവി വെളുപ്പിച്ച് കോളേജ് സ്റ്റുഡന്റസ്, നിങ്ങളുടെ കൂവലുകളെ ഞാൻ കാണുന്നത് കയ്യിടിയായെന്ന് അഭിരാമി: വീഡിയോ വൈറൽ

ഭർത്താവുമായി വേർപിരിഞ്ഞതോടെ മകളുടെ കൂടെ മാറി താമസിക്കുകയായിരുന്നു ആര്യ. ഇപ്പോഴും മുൻഭർത്താവുമായി അടുത്ത സൗഹൃദമുണ്ടെന്നും ഏതൊരു ആവശ്യത്തിനും വിളിക്കാൻ പറ്റുന്ന സൗഹൃദമാണെന്നും ആര്യ പറഞ്ഞിരുന്നു. മകൾ രണ്ടാളുടെയും കൂടെയാണ് ജീവിക്കുന്നതെന്നും ആ അവകാശം രണ്ട് പേർക്കും ഉള്ളതായിട്ടുമൊക്കെ ആര്യ വെളിപ്പെടുത്തിയിരുന്നു.

Advertisement