സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യൻ, എന്റെ സ്വപ്നം സഫലമായി, മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് രമ്യ പാണ്ഡിയൻ

87

മലയാളത്തിന്റെ ക്ലാസ്സ് സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം . ഈ ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചുവടു വെയ്ക്കുകയാണ് തമിഴ് ബിഗ്ഗ് ബോസിലൂടെ ശ്രദ്ധേയയായ താരം രമ്യ പാണ്ഡിയൻ.

മമ്മൂട്ടിയുടെ നായികയായാണ് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ രമ്യ പാണ്ഡിയൻ എത്തുന്നത്. തന്റെ സ്വപ്ന സാഫല്യമാണ് ഈ സിനിമ എന്നും നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രമ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്തതോടെ എന്റെ സ്വപ്നം സഫലമായി. ആദ്യത്തെ ദിവസങ്ങളിൽ എനിക്ക് ടീമിലെ ആരെയും അറിയാത്തത് കൊണ്ട് ഞാൻ മാറി നിൽക്കുകയായിരുന്നു. എന്നാൽ മമ്മൂട്ടി സർ തന്നെ മുൻകൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുക ആയിരുന്നു.

Also Read
അർച്ചന സുശീലനൊപ്പം സഹോദരനും വിവാഹിതനായി, രണ്ടു പേരുടേതും രണ്ടാം വിവാഹം, പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, മുൻ ഭർത്താവിന് ആശംസയുമായി ആര്യ

സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടി സർ. നല്ല ഹ്യൂമർ സെൻസും ഉണ്ട്. ഷൂട്ടിങ് സമയത്ത് ഞങ്ങൾ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. നേരത്തെ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി എന്നെ ആലോചിച്ചിരുന്നു എന്നും എന്നാൽ ആ സിനിമ സംഭവിച്ചില്ലെന്നും പിന്നീട് ബിഗ് ബോസ് തമിഴിൽ എന്നെ കണ്ടപ്പോഴാണ് ഈ സിനിമയിലേക്ക് വിളിക്കാൻ തീരുമാനിച്ചതെന്നും മമ്മൂട്ടി സർ പറഞ്ഞിരുന്നു.

അങ്ങനെയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ എനിക്കും അഭിനയിക്കാൻ അവസരം ലഭിച്ചത്’ എന്ന് രമ്യ പാണ്ഡ്യൻ പറയുന്നു. ബിഗ് ബോസ് തമിഴ് സീസൺ 4ലെ മൂന്നാം റണ്ണറപ്പായിരുന്നു രമ്യ പാണ്ഡ്യൻ . 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാതാവും മമ്മൂട്ടിയാണ്.

Also Read
ഈ വിമർശകർ ഒക്കെ ഞാൻ മരിക്കുമ്പോൾ എല്ലാം മാറ്റിപ്പറയും, അന്ന് മുകളിലിരുന്ന് കേട്ടോളം; കണ്ണീരോടെ സുരേഷ് ഗോപി

Advertisement