ഈ വിമർശകർ ഒക്കെ ഞാൻ മരിക്കുമ്പോൾ എല്ലാം മാറ്റിപ്പറയും, അന്ന് മുകളിലിരുന്ന് കേട്ടോളം; കണ്ണീരോടെ സുരേഷ് ഗോപി

112

വില്ലൻ വേഷങ്ങളിലൂടെയും ചെറിയ വേഷങ്ങളിലൂടേയും അഭിനയം തുടങ്ങി പന്നീട് മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനമായി മാറിയ നടനാണ് സുരേഷ് ഗോപി. തൊണ്ണൂറുകളിൽ മലയാള സിനിമയുടെ കരുത്തായിരുന്നു സുരേഷ് ഗോപി. മാസ് ഡയലോഗുകളും ആക്ഷനുകളും മലയാള സിനിമയുടെ സ്‌ക്രീനുകളിൽ അദ്ദേഹം തീ പിടിപ്പിച്ചു.

തന്റെ സ്വപ്രയത്നം കൊണ്ട് സൂപ്പർതാരമായി മാറിയ സുരേഷ് ഗോപി ഇപ്പോൾ ബിജെപിയുടെ രാജ്യസഭാ എംപി കൂടിയാണ്. അഭിനയം ഒഴിവാക്കി രാഷ്ട്രീയത്തിൽ പോയ അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 2020ൽ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കൂടിയാണ് അദ്ദേഹം വീണ്ടും അഭിനയം ആരംഭിച്ചത്.

Advertisements

സിനിമയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിന് പിന്നെല കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി. താൻ സിനിമ ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. കാവൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

രാഷ്ട്രീയ ആശയങ്ങളുടെ പേരിൽ വേട്ടയാടപ്പെടുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അത്തരത്തിൽ തന്നെ വിമർശിക്കുന്നവർ ഒടുവിൽ അതിൽ തന്നെ മുങ്ങി മ രി ക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. സല്യൂട്ട് വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് തുറന്നുപറഞ്ഞു.

Also Read
അഭിരാമി സുരേഷിനെ കുവി വെളുപ്പിച്ച് കോളേജ് സ്റ്റുഡന്റസ്, നിങ്ങളുടെ കൂവലുകളെ ഞാൻ കാണുന്നത് കയ്യിടിയായെന്ന് അഭിരാമി: വീഡിയോ വൈറൽ

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:

ഞാനൊരു എംപിയാണ് ഒരു സല്യൂട്ടൊക്കെ ആവാം ആകേണ്ടതാണ്. എന്നാൽ അതൊന്നും വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വിമർശനങ്ങളെല്ലാം ചിലരുടെ താത്കാലിക സൗകര്യത്തിന് വേണ്ടിയാണ്. എന്നാൽ ഒരിക്കൽ ഇതെല്ലാം തിരിഞ്ഞു പറയും. ചികഞ്ഞെടുത്ത് എന്റെ പ്രവർത്തനത്തിന്റെ ചരിത്രം വിളമ്പും.

ഞാൻ മരി ച്ചെ ന്റെ ശ വം കൊണ്ടുവന്ന് പുതപ്പിച്ച് കിടത്തുമ്പോൾ. അന്ന് പറയും ഞാൻ മുകളിലിരുന്ന് കേട്ടോളാം.
വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്യരുത് എന്ന് തീരുമാനിച്ച ഘട്ടമുണ്ടായിരുന്നുവെന്നും അതിൽ നിന്നും പിന്തിരിപ്പിച്ചത് അനൂപ് സത്യന്റെ ചില വാക്കുകളായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ റിലീസ്.

വരനെ ആവശ്യമുണ്ട് ഞാൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാൻ കാരണം ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തു എന്നതായിരുന്നു. ഷൂട്ടിങ്ങ് ചെന്നൈയിൽ ആയിരുന്നു. സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി.

അദ്ദേഹം ഒരു കാര്യം പറഞ്ഞു. അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. ബുക്ക് ചെയ്ത വിമാന ടിക്കറ്റും കാൻസൽ ചെയ്തു. അനൂപിനെ വിളിച്ചിട്ട് ഞാൻ അഭിനയിക്കുന്നില്ല വരുന്നില്ല എന്ന് അറിയിച്ചു. അപ്പോൾ അനൂപ് പറഞ്ഞു സർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല.

ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ മുകളിലിൽ ഇടും. സാർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. അനൂപിന്റെ വാക്കുകൾ മനസിൽ കൊണ്ടു. സന്ദർശകനോട് നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യൂവെന്ന് പറഞ്ഞ് ഞാൻ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാൻസ് ഒന്നും തന്നിരുന്നില്ല.

രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ 10000 രൂപ അഡ്വാൻസ് തന്നിട്ട് സർ കയ്യിൽ ഇപ്പോൾ ഇതേ ഒള്ളൂ എന്ന് അറിയിച്ചു. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂർത്തിയാക്കുന്നത് സുരേഷ് ഗോപി പറഞ്ഞു.

Also Read
കാമുകനല്ല അത് ഭർത്താവാണ്, അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി; പ്രവീണിനെ താൻ വിവാഹം കഴിച്ചെന്ന് നടി, അപ്പോൾ ആദ്യ ഭർത്താവ് എവിടെയെന്ന് ആരാധകർ

അതേ സമയം, സുരേഷ്ഗോപിയും രൺജി പണിക്കരും അവതരിപ്പിക്കുന്ന തമ്പാന്റെയും ആന്റണിയുടെയും സൗഹൃദത്തിന്റെയും വേർപിരിയലിന്റെയും കഥയാണ് കാവലിന്റെ പ്രമേയം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്.

ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കർ വേഷമിടുന്നു.

നിഥിൻ രൺജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെയ്ൽ എൻഡ് എഴുതുന്നതും രൺജി പണിക്കർ ആണ്. ദേശീയ പുരസ്‌കാര ജേതാവ് നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് സംഗീതം.

Advertisement