മമ്മൂട്ടി ഉപേക്ഷിച്ച മാധവൻ ഐപിഎസ് സുരേഷ്ഗോപിക്ക് സമ്മാനിച്ചത് സൂപ്പർതാര പദവി, സംഭവം ഇങ്ങനെ

109

എല്ലായ്‌പ്പോഴും ഒരു എഴുത്തുകാരൻ ഓരോ കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നത് ഓരോ നടന്മാരെ മുന്നിൽ കണ്ടു കൊണ്ട് ആയിരിക്കും. എന്നാൽ ആ കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകാൻ ചില താരങ്ങൾക്ക് കഴിയില്ല.

മറ്റുചിലർ ആ വേഷങ്ങളിലൂടെ സൂപ്പർതാര പദവിയിലേക്ക് എത്ത്തുകയും ചെയ്തു. മലയാളത്തിന്റെ സൂപ്പർ താരം സുരേഷ് ഗോപിയെ മലയാളത്തിലെ ആക്ഷൻ കിംഗ് ആക്കിയ ചിത്രമാണ് ഏകലവ്യൻ. രൺജി പണിക്കറുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യം നായകനായി പരിഗണിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നു.

Advertisements

എന്നാൽ തിരക്കുകൾ കാരണം ഏകലവ്യനിലെ മാധവൻ ഐപിഎസ് എന്ന കഥാപാത്രമായി എത്താൻ മമ്മൂട്ടിയ്ക്ക് കഴിഞ്ഞില്ല. പകരം സുരേഷ് ഗോപിയെ നായകനാക്കി പൂർത്തീകരിച്ച ഏകലവ്യൻ പ്രദർശനത്തി് എത്തിയപ്പോൾ വൻ വിജയമാകുകയും ചെയ്തു.

Also Read
കണ്ടിട്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയ സാനിയ ഇയ്യപ്പന്റെ കിണ്ണംകാച്ചി ഫോട്ടോകൾ..

തുടർന്ന് കമ്മീഷണർ, മാഫിയ, ഭരത് ചന്ദ്രൻ ഐപിഎസ്, തുടങ്ങി നിരവധി ഷാജി രൺജി ചിത്രങ്ങളിൽ സുരേഷ്ഗോപി മികച്ച വേഷങ്ങൾ ചെയ്തിരുന്നു. അതിനിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സുരേഷ് ഗോപി ബിജെപിയുടെ അനിഷേധ്യനായ നേതാവായും മാറിയിരുന്നു.

രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് സിനിമയിൽ നിന്നും വിട്ടുനിന്ന സുരേഷ് ഗോപി പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. വരനെ അവശ്യമുണ്ട്, കാവൽ പാപ്പൻ, മേഹും മൂസ തുടങ്ങിയ ചിത്രങ്ങളാത് തിരിച്ചുവരവിൽ സുരേഷ് ഗോപിയുടേതായി റിലീസ് ചെയ്ത സിനിമകൾ.

Also Read
അന്നത് അച്ഛന് കൊടുത്തിരുന്നു എങ്കിൽ ഇന്നും അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു: പിതാവിന്റെ മ ര ണ ത്തെ കുറിച്ച് നടി വിനയ പ്രസാദിന്റെ മകൾ

Advertisement