അന്നത് അച്ഛന് കൊടുത്തിരുന്നു എങ്കിൽ ഇന്നും അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു: പിതാവിന്റെ മ ര ണ ത്തെ കുറിച്ച് നടി വിനയ പ്രസാദിന്റെ മകൾ

226

മലയാളം സിനിമാ ആരാധകരായ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. തിലകൻ നായകനായി 1991 ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ എന്ന ക്ലാസിക്കൽ സൂപ്പർഹിറ്റ് സിനിമയിലൂടെ ആണ് വിനയ പ്രസാദ് മലയാള സിനിമയിലേക്ക് എത്തുന്നത്. വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് വിനയ പ്രസാദ് നിറഞ്ഞു നിന്നിരുന്നു.

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഈ താരസുന്ദരി ശരിക്കും മലയാളിയാണെന്ന് പലരും കരുതിയിട്ടുണ്ട്. എന്നാൽ കാർണാടകയിൽ ജനിച്ച് വളർന്ന വിനയ കന്നട ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. മലയാളത്തിൽ പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മണിച്ചിത്രത്താഴ് എന്ന സിനിമയിലെ വേഷമാണ് താരത്തെ ജനപ്രിയ ആക്കിയത്.

Advertisements

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയായിരുന്നു വിനയ പ്രസാദ് സീരിയലുകളും ചെയ്തിരുന്നത്.

Also Read
കണ്ടിട്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയ സാനിയ ഇയ്യപ്പന്റെ കിണ്ണംകാച്ചി ഫോട്ടോകൾ..

ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത സ്ത്രീ എന്ന ജനപ്രിയ പരമ്പരയിൽ വിനയ അഭിനയിച്ച വേഷം കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനോടകം തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചിരുന്നു.

എന്നാൽ കർണാടകയിലെ ഉഡുപ്പി സ്വദേശിനിയാണ് വിനയ പ്രസാദ്. അവിടുത്തെ ഒരു പ്രമുഖ ബ്രാഹ്മണ കുലത്തിലാണ് നടി ജനിച്ചതും വളർന്നതും. ഉഡുപ്പിയിൽ തന്നെ ആയിരുന്നു വിനയപ്രസാദ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1988 ൽ ഒരു കന്നട ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് വിനയ പ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്.

മലയാളത്തിൽ പെരുന്തച്ചനും മണിച്ചിത്രത്താഴിനും ശേഷം നിരവധി സിനിമകളിൽ വിനയ പ്രസാദ് വേഷം ഇട്ടിരുന്നു. ഏറ്റവും ഒടുവിലായി ഹെവൻ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. മലയാളം, കന്നഡ ഭാഷകൾക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി തിളങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ആയ ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് വിനയ പ്രസാദ്.

Also Read
നിവിൻ പോളിയും, കുഞ്ചാക്കോ ബോബനും അതിൽ നിന്ന് പുറത്ത് വന്നു; എനിക്കന്ന് ചോയ്‌സില്ലായിരുന്നു, തുറന്ന് പറഞ്ഞ് ശങ്കർ

വിവാഹത്തോടെ പല നായികമാരും സിനിമ വിടുന്ന സമയത്താണ് നടി തിളങ്ങി നിന്നത്. നടനും സംവിധായകനും എഡിറ്ററും ആയ വിആർകെ പ്രസാദ് ആയിരുന്നു വിനയയുടെ ആദ്യ ഭർത്താവ്. ഇദ്ദേഹം 1995 ൽ അന്തരിച്ചു. ഒരു മകളാണ് ഇവർക്ക് ഉള്ളത്. കഥക് നർത്തകിയായ പ്രഥമ പ്രസാദ് ആണ് മകൾ.

വിആർകെ പ്രസാദിന്റെ മ ര ണ ത്തിന് ശേഷം 2002 ൽ വിനയ ജ്യോതി പ്രകാശിനെ വിവാഹം കഴിച്ചിരുന്നു. മകൾക്കും ഭർത്താവിനും ഒപ്പം ബാംഗ്ലൂരിൽ ആണ് വിനയ പ്രസാദ് ഇപ്പോൾ താമസിക്കുന്നത്. ഇപ്പോഴിതാ, വിനയയുടെ മകൾ പ്രഥമ പ്രസാദ് അച്ഛൻ വിആർകെ പ്രസാദിന്റെ മ ര ണ ത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ഒരു കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരപുത്രി അച്ഛന്റെ വിയോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഞാൻ കുഞ്ഞ് ആയിരുന്ന സമയത്ത് തന്നെ അമ്മ സിനിമയും സീരിയലുകളും ഒക്കെയായി തിരക്കിൽ ആയിരുന്നു. ആ തിരക്കിലും വീട്ടു കാര്യങ്ങളിലോ തന്റെ കാര്യങ്ങളിലോ അമ്മ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല.

ഷൂട്ടിങ് കഴിഞ്ഞ് വന്ന് പാചകം ചെയ്യുന്നതും എനിക്ക് ഭക്ഷണം വാരി തരുന്നതുമെല്ലാം അമ്മയാണ്. പുറത്ത് പോകുമ്പോൾ എല്ലാവരും വിനയ പ്രസാദിന്റെ മകൾ എന്ന് പറയുന്നത് സന്തോഷം ആയിരുന്നു. ഷൂട്ടിങ് സെറ്റിലൊക്കെ പോയിട്ടുണ്ട്.

വിവാഹ ശേഷം അമ്മ അഭിനയിക്കാൻ പോകുന്നതിൽ അച്ഛൻ പൂർണ സന്തോഷവാൻ ആയിരുന്നു. ഒരു അഭിമുഖത്തിൽ അമ്മ അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ആദ്യം അവളൊരു മികച്ച കലാകാരിയാണ് അതിന് ശേഷമാണ് എന്റെ ഭാര്യ എന്നാണ്. കല്യാണം കഴിഞ്ഞു എന്ന പേരിൽ അവളെ വീട്ടിൽ അടച്ചിടുന്നത് വലിയ ക്രൂ ര ത ആണെന്നും അച്ഛൻ പറഞ്ഞു.

താൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മ രി ക്കു ന്നത്. കടുത്ത ഡിപ്രഷനിലായിരുന്നു അച്ഛൻ. നല്ല രീതിയിൽ ജോലി ചെയ്തിട്ടും ശ്രദ്ധിക്കപ്പെടുന്നില്ല അവസരങ്ങൾ ലഭിക്കുന്നില്ല എന്നതായിരുന്നു ആളുടെ സങ്കടം. അത് പതിയെ കൂടി വന്നു. അച്ഛൻ ഡിപ്രഷനിലേക്ക് വീണു പോയി. ആ സമയത്ത് കുടുംബത്തെ കുറിച്ചോ തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചോ ഒന്നും അച്ഛന് ചിന്തിക്കാൻ പറ്റിയിട്ടുണ്ടാവില്ല.

അമ്മ കഴിയുന്ന വിധം അച്ഛനെ അതിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ശ്രമിച്ചു. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ നോക്കി. പക്ഷെ നിർഭാഗ്യവശാൽ അച്ഛന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. അതിന് കാരണമായത് അച്ഛന് പറഞ്ഞു വെച്ചിരുന്ന ഒരു വലിയ പ്രോജക്റ്റ് അവസാന നിമിഷം ശിഷ്യന് കൊടുത്തത് ആണ്.

Also Read
സ്വാസികക്ക് നേരെ വിമർശനവുമായി ആരാധകർ, ഏത് സ്ത്രീയാണ് ബ ലാ ത്സം ഗം ചെയ്യാൻ സ്വയം വാതിൽ തുറന്ന് കൊടുക്കുന്നതെന്ന് ചോദ്യം.

അത് അദ്ദേഹത്തിന് വലിയ ഷോക്ക് ആയി. അന്ന് അത് അച്ഛന് കൊടുത്തിരുന്നു എങ്കിൽ ഇന്നും അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നേനെ. ആ സംഭവത്തിന് ശേഷം അച്ഛൻ ജീവിതം വെറുത്തു മദ്യപാനം തുടങ്ങി. അതിന് അടിമപ്പെട്ടു. അമിത മദ്യപാനം കാരണം ആന്തരികാവയവങ്ങൾക്ക് തകരാറ് സംഭവിച്ചിരുന്നു. വായിൽ നിന്ന് ര ക്തം വന്നതൊക്കെ ഓർക്കുന്നു.

ആ സമയത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അമ്മയാണ്. അച്ഛന്റെ എല്ലാ അവസ്ഥയിലും അമ്മ കൂടെ തന്നെ ഉണ്ടായിരുന്നു.അവസാന നിമിഷം വരെ അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിധി അമ്മയെ തോൽപിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്ഛൻ മ രി ക്കു ന്നത്. അച്ഛന്റെ മരണ വാർത്ത അറിഞ്ഞ് അമ്മ ബോധം കെട്ട് വീണു. അതെല്ലാം ഞാൻ ഇന്നും ഓർക്കുന്നുണ്ടെന്നും പ്രഥമ പ്രസാദ് വ്യക്തമാക്കുന്നു.

Advertisement