ഇനിയും വെച്ച് താമസിപ്പിക്കാൻ ആകില്ല, ഇനിയും വെച്ചാൽ അത് ഒരു മേജർ സർജറിയിലേക്ക് പോകും: വെളിപ്പെടുത്തലുമായി മേഘ്‌ന വിൻസെന്റ്

485

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന വിൻസന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയിലൂടെ ആയിരുന്നു നടി ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. മേഘ്ന വിൻസെന്റ് എന്നതിനേക്കാൾ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകർക്ക് മേഘ്നയെ മനസിലാക്കാൻ കുറച്ച് കൂടി എളുപ്പം.

വളരെ വർഷം മുമ്പ് ഏഷ്യാനെറ്റിൽ വിജയകരമായി പ്രക്ഷേപണം ചെയ്തിരുന്ന പരമ്പരയായിരുന്നു ചന്ദനമഴ.
ഈ സീരിയലിൽ നായിക അമൃതയായിട്ടാണ് മേഘ്ന അഭിനയിച്ചത്. ചന്ദനമഴയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ വിവാഹിതയായി മേഘ്‌ന വിവാഹത്തിന് പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു.

Advertisements

അതേ സമയം നടിയുടെ ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. പെട്ടെന്ന് തന്നെ താരം വിവാഹ മോചിതയാവുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് നടി തിരിച്ച് എത്തിയിരുന്നു. സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ ഇപ്പോൾ അഭിനയിക്കുന്നത്.

Also Read
കല്യാണം കഴിഞ്ഞെന്ന് വിചാരിച്ച് ഭർത്താവ് പറയുന്നത് കേട്ട് ജീവിക്കേണ്ടതില്ല, ഭാര്യ സുന്ദരിയും ഹാപ്പിയും ആയി ഇരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ അയാളാണ്; ഷീലു എബ്രഹാം

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുടുംബത്തെ കുറിച്ചൊക്കെ നടി മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് ആയിരുന്നു മേഘ്ന വെളിപ്പെടുത്തിയത്.

മേഘ്‌നയുടെ അമ്മയുടെ അമ്മയാണ് വച്ചിയമ്മ. കണ്ണിന്റ നേർവിന് ഒരു ചെറിയ വിഷയമുണ്ട് ഉടനെ തന്നെ സ്‌കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. വാച്ചിയമ്മയുടെ കണ്ണിന് മുമ്പെ തന്നെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീടാണ് ചെറിയൊരു വീക്കം കണ്ടത്.

അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. മൂന്നുനാല് മാസമായി വീക്കം കുറയാൻ വേണ്ടി ട്രീറ്റ് മെന്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാൽ വീക്കം കുറഞ്ഞിട്ടും കാഴ്ച ശരിയാകുന്നുണ്ടായിരുന്നില്ല. അപ്പോൾ കാര്യം അറിയാൻ വേണ്ടിയാണ് സ്‌കാൻ ചെയ്യുന്നത്.

സ്‌കാൻ ചെയ്തപ്പോഴാണ് അറിയുന്നത് വലത് കണ്ണിന്റെ പിറകിൽ ഉള്ള ഒരു നേർവിൽ ചെറിയ ഒരു വീക്കമുണ്ടെന്ന്. ആ നീര് പുറത്തോട്ട് ഇറങ്ങിയത് ആണെന്നും ഡോക്ടർ പറഞ്ഞു. മരുന്ന് വെച്ച് അത് ഭേദമാക്കാമായിരുന്നു.

എന്നാൽ ഇന്ന് കുറയും നാളെ കുറയുമെന്ന് വെച്ചുകൊണ്ട് ഇരുന്നിട്ടാണ് ഇത്രയും കൂടിയത്. ചെറിയ ഒരു സർജറി വഴി ആയിട്ടായിരിക്കും ആ സംഭവം എടുത്തുകളയുക. ഇനിയും വെച്ച് താമസിപ്പിക്കാൻ ആകില്ല. ഇനിയും വെച്ചാൽ അത് ഒരു മേജർ സർജറിയിലേക്ക് പോകും. ഈ ഒരു വയസിൽ അത് പ്രശ്നം ആകുമെന്നാണ് ഡോക്ടർ പറഞ്ഞത്.

ഇപ്പോൾ വാച്ചിയമ്മ ഓക്കെ ആയിട്ടുണ്ട്. കുഞ്ഞൊരു സർജറിയെ വേണ്ടിവന്നുള്ളൂ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. കുറച്ച് കൂടി മുൻപ് സ്‌കാൻ ചെയ്തിരുന്നുവെങ്കിൽ ഈ പ്രശ്നം മരുന്നിൽ ഒതുങ്ങിയേനെ. എന്നാൽ വച്ചിയമ്മ അതത്ര സീരിയസ് ആക്കിയില്ല.

നിങ്ങൾ ആണെങ്കിലും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ അപ്പോൾ തന്നെ അത് എന്ത് രോഗം ആണെങ്കിലും ചികിത്സ തേടണം എന്നും മേഘന പറയുന്നു.

Also Read
അന്നത് അച്ഛന് കൊടുത്തിരുന്നു എങ്കിൽ ഇന്നും അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു: പിതാവിന്റെ മ ര ണ ത്തെ കുറിച്ച് നടി വിനയ പ്രസാദിന്റെ മകൾ

Advertisement