നിവിൻ പോളിയും, കുഞ്ചാക്കോ ബോബനും അതിൽ നിന്ന് പുറത്ത് വന്നു; എനിക്കന്ന് ചോയ്‌സില്ലായിരുന്നു, തുറന്ന് പറഞ്ഞ് ശങ്കർ

696

റൊമാന്റിക് ഹീറോ പരിവേഷത്തിലൂടെ മലയാളത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനാണ് ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച താരത്തിന് പിന്നീട് മോഹൽലാലിനെപ്പോലെയോ, മമ്മൂട്ടിയെപ്പോലെയോ സിനിമാ മേഖലയിൽ പിടിച്ച് നില്ക്കാൻ സാധിച്ചില്ല.

ഇതുവരെ ഇരുന്നൂറോളം സിനിമകളിലാണ് ശങ്കർ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമേ തമിഴിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

Advertisements
Courtesy: Public Domain

Also Read
കല്യാണം കഴിഞ്ഞെന്ന് വിചാരിച്ച് ഭർത്താവ് പറയുന്നത് കേട്ട് ജീവിക്കേണ്ടതില്ല, ഭാര്യ സുന്ദരിയും ഹാപ്പിയും ആയി ഇരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ അയാളാണ്; ഷീലു എബ്രഹാം

ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിൽ മലയാളത്തിലെ താരങ്ങൾ റൊമാന്റിക് ഹീറോ പരിവേഷം പോലുള്ള ടാഗുകൾ മറികടക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ.’ അഭിനയിച്ച സിനിമകളിലൂടെ എനിക്കൊരു ബ്രാൻഡിങ് വന്നു. ഞാനൊരു റൊമാന്റിക് ഹീറോ ആയി അറിയപ്പെടാൻ തുടങ്ങി. പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ വളരെ ശ്രദ്ധാലുക്കളാണ്. ആവർത്തിച്ച് ഒരേ പോലെയുള്ള സിനിമകൾ വന്നാൽ അവർ എടുക്കില്ല. പക്ഷെ ഞാൻ അഭിനയിക്കുന്ന കാലത്ത് എനിക്ക് ചോയ്‌സുകൾ ഉണ്ടായിരുന്നില്ല.

ഇന്നാണെങ്കിൽ പല രീതിയിലുള്ള സിനിമകൾ ചെയ്യാൻ ഞാൻ ശ്രമിക്കും. കുഞ്ചാക്കോ ബോബന്റെ കാര്യം തന്നെ എടുക്കാം, സിനിമയിലെ ഇടവേളക്ക് ശേഷം വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് അയാൾ തിരികെ എത്തിയത്. അതും അയാളുടെ റൊമാന്റിക് ഹീറോ പരിവേഷം അതോടെ ഇല്ലാതായി.

Also Read
പെൺകുട്ടികൾ വിചാരിക്കുന്ന പോലെയല്ല പൃഥ്വി; അക്കാര്യത്തിൽ ഞാനാണ് ബെറ്റർ, പ്രിഥ്വിയെ കുറിച്ച് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ

തട്ടത്തിൻ മറയത്ത് വിജയമായതോടെ നിവിൻ പോളിക്കും അങ്ങനെയൊരു ടാഗ് വന്നിരുന്നു. പക്ഷേ അതിൽ നിന്നും അയാൾ മാറി ചിന്തിച്ചു. അങ്ങനെയാണ് വേണ്ടത് താനും. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് ശങ്കർ.

Advertisement