എന്തിനാണ് ഇവർ ഇത്രയും ജാഡ കാണിക്കുന്നത്, പൃഥ്വിക്കും ഇന്ദ്രനും ഇത്രയും ജാഡ ഇല്ലല്ലോ, പൂർണിമയ്ക്ക് എതിരെ രൂക്ഷ വിമർശനം: സംഭവം ഇങ്ങനെ

136

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു പൂർണിമ ഇന്ദ്രജിത്ത്. വിനയൻ ചിത്രമാ ശിപായി ലഹളയിലെ ചെറിയ വേഷത്തിലൂടെയെത്തിയ പൂർണിമ പിന്നീട് സുരേഷ് ഗോപിയുടേയും ദിലീപിന്റെയും ഒക്കെ നായികയായി തിളങ്ങിയിരുന്നു.

പിന്നീട് നടൻ ഇന്ദ്രജിത്തിന് പ്രണയിച്ച് വിവാഹം കഴിച്ച താരം ചെറിയ ഇടവേളയെടുത്തുവെങ്കിലും വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്.

Advertisements

അതേ സമയം ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂർണ്ണിമ സോഷ്യൽ മീഡിയയിൽ ബിസി ആണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഒരു നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.

സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്‌റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ക്ലബ്ബ് എഫ്എം അവതാരക ധന്യ വർമ്മയുമായുള്ള അഭിമുഖമാണ്. പൂർണ്ണിമ, ഇന്ദ്രനെ കുറിച്ച് പറയുന്നതും, ബിസിനസിനെ കുറിച്ച് പറയുന്നതുമായ വീഡിയോയിൽ ഉടനീളം പൂർണ്ണിമ ഇംഗ്‌ളീഷ് ഭാഷ ഉപയോഗിക്കുന്നതിന് എതിരെയാണ് വിമർശനം.

ഇവർ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് സാധാരണക്കാരുടെ മുൻപിൽ ഇംഗ്‌ളീഷ് ഉപയോഗിക്കുന്നത് എന്നാണ് ചിലർ ചോദ്യമുയർത്തുന്നത്. എന്തിനാണ് ഇവർ ഇത്രയും ജാഡ കാണിക്കുന്നത്. എന്നാൽ പൃഥിക്കും ഇന്ദ്രനും ഇത്രയും ജാഡ ഇല്ല. ഇംഗ്‌ളീഷ് കാരണം നല്ല വീഡിയോ ആണ് കാണാൻ ഉള്ള മൂഡ് പോയി.

സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിൽ ഇംഗ്‌ളീഷ് അവർ ഉപയോഗിക്കുന്നുണ്ട് എങ്കിലും കണ്ടിരിക്കാൻ നല്ല രസമായിരുന്നു. തുടങ്ങി നിരവധി വിമർശനങ്ങൾ ആയിരുന്നു പൂർണിമയുടെ വീഡിയോയ്ക്ക് നേരെ ഉയർന്ന് വയറുന്നത്.

2002 ഡിസംബർ പതിമൂന്നിനാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാവുന്നത് . എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.

വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. മൂത്ത മകൾ പ്രാർത്ഥനയും താരമാണ്. പാത്തു എന്നാണ് പ്രാർഥനയുടെ വിളിപ്പേര്.

ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. അടുത്തിടെയാണ് പ്രാർത്ഥന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്കെത്തുന്നത്.

Advertisement