ഇത്രയേറെ സൗന്ദര്യം ഞാൻ മറ്റാരിലും കണ്ടിട്ടില്ല, വെറുതെയല്ല ആളുകൾ അമ്പലം പണിയാൻ ഇറങ്ങിയത്: ഹണിറോസിനെ കുറിച്ച് സന്തോഷ് വർക്കി

500

മലായളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ അടുത്ത കാലത്തായി വൈറലായ ഒരു പേരാണ് സന്തോഷ് വർക്കി എന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെ ആണ് സന്തോഷ് വർക്കി ശ്രദ്ധിക്കപ്പെടുന്നത്.

ആറാട്ട് സിനിമയെ കുറിച്ച് ആവേശത്തോടെ അഭിപ്രായം പറയഞ്ഞായിരുന്നു ആ വീഡിയോയിൽ സന്തോഷിന്റെ വരവ്. ആറാട്ട് സിനിമയുടെ ആദ്യഷോയ്ക്ക് ശേഷം കാണികളുടെ പ്രതികരണം എടുക്കാൻ വന്ന മീഡിയകളോട് ചിത്രത്തെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും അവിടെയെല്ലാം ഇടിച്ച് കയറി തന്റെ അഭാപ്രായം പറഞ്ഞുമാണ് സന്തോഷ് വർക്കി രംഗത്ത് എത്തിയത്.

Advertisements

അതിൽ മോഹൻലാൽ ആറാടുകയാണ് എന്ന സന്തോഷിന്റെ കമന്റാണ് ഏറെ വൈറലായത്. ഇതോടെ ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി താരമായി മാറുകയായിരുന്നു. പിന്നീട് സന്തോഷ് നിത്യാ മേനോനെ കല്യാണം കഴിക്കാൻ പോയതും നിഖിലാ വിമലിനെ പ്രേമിക്കാൻ പോയതും ഒക്കെ വാർത്തയാവുകയും ട്രോളർമാർ അതെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു.

Also Read
മകളെ കണ്ടതോടെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ നല്‍കി, ബാലയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, ഐസിയുവില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉണ്ണിയും കരയുന്നുണ്ടായിരുന്നു, ബാദുഷ പറയുന്നു

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

സന്തോഷിന്റെ പല വാക്കുകളും പിന്നീട് ചർച്ചയായിരുന്നു. നിത്യ മേനോൻ ഉൾപ്പെടെയുള്ള നടികളോട് തോന്നിയ പ്രണയവും വ്യക്തമാക്കിയിരുന്നു. നിത്യാ മേനോനോട് പ്രണയം വെളിപ്പെടുത്തിയാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞത്.

എന്നാൽ തന്റെ പുറകെ നടന്ന് ശല്യം ചെയ്യുക ആയിരുന്നു ഇയാൾ എന്നാണ് നിത്യാ മേനോൻ പറയുന്നത്. പിന്നീട് ഇയാൾ നിരവധി വീഡിയോകളിൽ നിത്യ മേനോനെ ചീത്ത പറഞ്ഞുകൊണ്ടും രംഗത്ത് എത്തിയിട്ടുണ്ട്.

honey-rose-12

ഐശ്വര്യ ലക്ഷ്മി മുതൽ നിഖില വിമൽ വരെ ഉണ്ട് ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ട നടിമാരുടെ കൂട്ടത്തിൽ.
അതേ സമയം ഇപ്പോൾ ഇദ്ദേഹത്തിന്റെ പുതിയൊരു പ്രേമം കൂടി ഉണ്ടായിരിക്കുകയാണ്. അത് മറ്റാരുമല്ല ഹണി റോസാണ്. ഇത്രയും അഴക് വേറെ ആരിലും ഞാൻ കണ്ടിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.

വെറുതെ ആണോ ആളുകൾ അമ്പലം കെട്ടാൻ ഇറങ്ങിയത് എന്നാണ് ചോദിക്കുന്നത് . അതേസമയം ഇതാണോ നിങ്ങളുടെ പുതിയ പ്രേമം എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.

Also Read
അത് ഓർത്ത് ഞാൻ ഇപ്പോഴും കരയും, ആ ഭാഗ്യം എന്റെ ജീവിതത്തിൽ കുറഞ്ഞു പോയി: നടി സോണിയ അന്ന് സങ്കടം തുറന്ന പറഞ്ഞത് ഇങ്ങനെ

Advertisement