തിയ്യറ്ററിൽ സിനിമ കാണാൻ പോയപ്പോൾ തൊട്ടടുത്തിരുന്ന ആൾ അയാളുടെ പ്രൈവറ്റ് പാർട്ട് കാണിച്ചു തന്നു; അനുഭവം വെളിപ്പെടുത്തി യൂട്യൂബ് താരം ഹില

274

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളി പ്രേക്ഷകർക്കിടയിൽ അസ്ല മാർലി എന്ന യു ട്യൂബ് ചാനലിലൂടെ ഏറെ സുപരിചിത ആണ് ഹില. മോട്ടിവേഷൻ, സെ ക് സ് എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്സ് തുടങ്ങിയ വിഷയങ്ങളാണ് ഹില തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്.

കൗമാരക്കാരുടെ സംശയങ്ങൾ ആസ്പദമാക്കിയുള്ള വീഡിയോയാണ് ഹില ചെയ്യുന്നത്. പലരും ശാരീരികമായി പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഹില തന്റെ ചാനെലിലൂടെ അവതരിപ്പിക്കുന്നത്.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒരുപാട് ഫോളോവേഴ്‌സ് ഹിലയിക്കുണ്ട്.

Advertisements

ഇപ്പോഴിതാ ലൈം ഗി ക വിദ്യാഭ്യാസം എന്ന കണ്ടന്റ് തിരഞ്ഞ് എടുക്കാനുള്ള കാരണവും തന്റെ വിഡിയോയ്ക്ക് വരുന്ന അ ശ്ലീ ല കമന്റുകളെ കുറിച്ചും ഹില തുറന്ന് പറഞ്ഞിരിക്കുകയാണ്. വെറൈറ്റി മീഡിയയിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഹിലയുടെ വെളിപ്പെടുത്തൽ.

നമ്മുടെ നാട്ടിൽ സെ ക ്‌സ് എഡ്യൂക്കേഷനെ കുറിച്ച് സംസാരിക്കാനുള്ള മോട്ടീവ് തോന്നാനുള്ള കാരണമാണ് ഹില പറയുന്നത്. താൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു സംഭവം നടന്നു. സ്‌കൂളിന്റെ വാഷ്‌റൂം ഭാഗത്ത് നിന്നു നോക്കുബോൾ റോഡ് സൈഡ് കാണാൻ പറ്റുമായിരുന്നു.

Also Read
നയന്‍സും വിക്കിയും മികച്ച മാതാപിതാക്കള്‍, ഈ വൈറല്‍ വീഡിയോ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നു

ചെറിയൊരു പോക്കറ്റ് റോഡാണ്. ഞങ്ങൾ സ്‌കൂളിന്റെ അവിടെ നിന്നും നോക്കുമ്പോൾ ഒരാൾ ബൈക്കിൽ ഇരുന്ന് പ്രൈവറ്റ് പാർട്ട് കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു അന്ന് ഞങ്ങൾക്ക് ഇക്കാര്യം ആരോട് പറയാൻ പറ്റിയില്ല. അതുപോലെ തന്നെ ആയിരുന്നു മറ്റൊരു സംഭവം.

ഞങ്ങൾ തീയറ്ററിൽ ഫാമിലി ആയി പോയ സമയത്ത് തൊട്ടപ്പുറത്ത് ഇരുന്നയാൾ ഇതേപോലെ തന്നെയായിരുന്നു ചെയ്തത്. ആ സമയത്ത് തനിക്കോ ഫാമിലിക്കോ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതിനു ശേഷം താൻ എപ്പോഴും ചിന്തിക്കും ആളുകൾ എന്താ ഇങ്ങനെയെന്ന്.

പിന്നെ തനിക്ക് തോന്നി അതൊരു ജിജ്ഞാസയാണെന്ന്. അങ്ങനെയാണ് താൻ സെ ക് സ് എഡ്യൂക്കേഷനെ കുറിച്ചുള്ള വീഡിയോ ചെയ്തു തുടങ്ങിയതെന്ന് ഹില പറയുന്നു. ആദ്യമൊക്കെ വീഡിയോ ചെയ്യാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് അത് നല്ലരീതിയിൽ ചെയ്യാൻ പറ്റിയെന്നാണ് ഹില പറയുന്നത്.

അൻപതു രൂപയ്ക്ക് വരുമോ നിന്നെ കിട്ടാൻ എന്താ ചെയ്യേണ്ടേ എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്. ഫേസ്ബുക്കിൽ ആണെങ്കിൽ മൊത്തം ഇവരുടെ പ്രൈവറ്റ് പാർട്ടിന്റെ പിക്ചർ ആണ്. ഭയങ്കര ടോക്‌സിക് ആണ് ഇതൊക്ക. പലരും താൻ ചെയ്യുന്ന വീഡിയോയുടെ ഭാഗങ്ങൾ എടുത്ത് ഫേസ് ബുക്കിൽ ഇട്ട് കാശുണ്ടാക്കുക ആണെന്നും ഹില പറയുന്നു.

Also Read
ഇത്രയേറെ സൗന്ദര്യം ഞാൻ മറ്റാരിലും കണ്ടിട്ടില്ല, വെറുതെയല്ല ആളുകൾ അമ്പലം പണിയാൻ ഇറങ്ങിയത്: ഹണിറോസിനെ കുറിച്ച് സന്തോഷ് വർക്കി

Advertisement