കുലപുരുഷന്മാരും കുലസ്ത്രീകളും ഇനി എന്റെ തുണിയുടെ ഇറക്കം കുറവ് കണ്ട് ഭ്രാന്തൻമാരാകും,നിമിഷ പറയുന്നത് കേട്ടോ

564

ഏതാണ്ട് അവസാന ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ടെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4. ഇത്തവണത്തെ ബിഗ് ബോസിലെ ശക്തയായ ഒരു മത്സരാർഥി ആയിരുന്നു നിമിഷ. ഒരു തവണ പുറത്തേക്ക് പോയി കളി പഠിച്ചിട്ടാണ് നിമിഷ തിരിച്ച് വന്നത്.

എന്നാൽ അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ താരം പുറത്തേക്ക് പോയി. ഷോ യിൽ വന്നത് മുതൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരിൽ മോശം കമന്റുകളാണ് നിമിഷയ്ക്കെതിരെ വന്നതും.

Advertisements

എന്നാൽ തന്റെ നിലപാടുകളിലോ വസ്ത്ര ധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന തീരുമാനമാണ് നിമിഷ മുന്നോട്ട് വെച്ചത്. പുറത്ത് വന്നതിന് ശേഷവും കിടിലനൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്.

Also Read
നയൻതാരയുടെ കല്യാണത്തിൽ പങ്കെടുക്കാൻ കാവ്യ മാധവനും മക്കളും ഇല്ലാതെ തനിച്ച് എത്തി ദിലീപ്, വൈറലായി വീഡിയോ

എന്നാൽ നിമിഷ അതിന് കൊടുത്ത ക്യാപ്ഷനാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്.
ശരീരം പ്രദർശിപ്പിക്കുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതാണ് ബിഗ് ബോസിൽ പോയതോടെ നിമിഷയ്ക്ക് വിമർശനമായി കേൾക്കേണ്ടി വന്നത്.

മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും നിലാപാടുകൾ വ്യക്തമാക്കി അതിലുറച്ച് നിൽക്കുകയും ചെയ്യുന്ന ആളാണ്. ഈ വിമർശനങ്ങളും കളിയാക്കലുകളും ഒട്ടും ബാധിക്കില്ലെന്നാണ് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും താരം വ്യക്തമാക്കി കൊണ്ടിരിക്കുന്നത്.

എന്നാൽ ബിഗ് ബോസിനുള്ളിൽ ലക്ഷ്മിപ്രിയയുമായി വസ്ത്രത്തിന്റെ പേരിൽ ചില വഴക്കുകൾ നടന്നിരുന്നു. ആദ്യം നീ മര്യാദയ്ക്കുള്ള തുണി ഉടുക്കാനാണ് അന്ന് ലക്ഷ്മിപ്രിയ പറഞ്ഞത്. വീണ്ടും ഷോ യിൽ കുലസ്ത്രീ പരാമർശങ്ങൾ ശക്തമായതോടെയാണ് പുത്തൻ ചിത്രവുമായി നിമിഷ എത്തിയത്.

കാലുകൾ വ്യക്തമായി കാണാവുന്ന തരത്തിൽ ഷോർട്ട്സ് ധരിച്ചിരിക്കുകയാണ് താരം. ഒപ്പം ഒന്നിലധികം കിടിലൻ ഫോട്ടോസും പങ്കുവെച്ചിട്ടുണ്ട്. കുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ ഷോർട്ട്സിന്റെ ഇറക്കകുറവ് കണ്ട് ഭ്രാന്തൻമാരാകും എന്നാണ് ചിത്രത്തിന് നിമിഷ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

ഇത് ലക്ഷ്മിപ്രിയയെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതല്ലേ എന്ന ചോദിച്ച് കൊണ്ടാണ് ആരാധകർ എത്തുന്നത്. അതേ സമയം ബിഗ് ബോസിനുള്ളിലെ നിമിഷയുടെ ഗ്യാങ് കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ആദ്യം നവീൻ, ഡെയ്സി, അപർണ എന്നിവർക്കൊപ്പമാണ് നിമിഷ എത്തിയത്. ജാസ്മിൻ കൂടി പുറത്തേക്ക് വന്നതിനാൽ സ്ത്രീകൾ മാത്രം ഒന്നിച്ച് എത്തി.

Also Read
38 കിലോയുള്ളൂ, അതുകൊണ്ടു തന്നെ ഞാൻ സൈസ് വളരെ കുറഞ്ഞ കുട്ടിയാണ്, ഈ സൈസ് മതി എനിക്ക്, ഈ സൈസാണ് എന്റെ മെയിൻ: കളിയാക്കിയവർക്ക് എതിരെ തുറന്നടിച്ച് കണ്ണന്റെ അച്ചു മഞ്ജുഷ

ജാസ്മിനും ഡെയ്സിയും അപർണയുമെക്കെ ഒത്തുകൂടാൻ വന്നിരുന്നു. അതേ സമയം റോബിൻ രാധകൃഷ്ണൻ അടക്കം ബിഗ് ബോസിൽ നിന്നും പുറത്തായ മറ്റുള്ളവരും ഒരുമിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Advertisement