നയൻതാരയുടെ കല്യാണത്തിൽ പങ്കെടുക്കാൻ കാവ്യ മാധവനും മക്കളും ഇല്ലാതെ തനിച്ച് എത്തി ദിലീപ്, വൈറലായി വീഡിയോ

835

സത്യൻ അന്തിക്കാടിന്റെ മനസിന് അക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നയൻതാരയും പ്രമുഖ സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വ്യാഴാഴ്ച രാവിലെ ചെന്നൈ മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങ് ആയിട്ടായിരുന്നു വിവാഹം നടന്നത്. മലയാളത്തിന്റെ സാന്നിധ്യം അറിയിച്ച് ജമ്പിയ നടൻ ദിലീപ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നയൻതാരയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ദിലീപ് വരുന്ന ഫോട്ടോയും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്.

Advertisements

മലയാളത്തിൽ നിന്നുള്ള മറ്റ് നടന്മാരുടെ സാന്നിധ്യം ഇതുവരെ എത്താത്തിനാൽ ഇപ്പോൾ നയൻതാരയുടെ മലയാളി ഫാൻസിന് ഇടയിൽ വൈറലാവുന്നത് തന്നെ ദിലീപിന്റെ വരവ് ആണ്. ദിലീപ് തനിച്ച് ആണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത് എന്നാണ് വിവരം. കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും കൂടെ വന്നിട്ടില്ല.

Also Read
ഒടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി, പൂവണിഞ്ഞത് ഏഴ് വർഷത്തെ പ്രണയം, നയൻസിന്റെ ജീവിതത്തിലേക്ക് വിക്കി വരുന്നത് രണ്ട് പ്രണയ തകർച്ചകൾക്ക് ശേഷം

ദിലീപുമായി വളരെ അടുത്ത സൗഹൃദമുള്ള താരമാണ് നയൻതാര. ബോർഡി ഗാർഡ് എന്ന ചിത്രത്തിലാണ് നയൻതാരയും ദിലീപും ഒന്നിച്ച് അഭിനയിച്ചത്. സിനിമ മഹാ വിജയം ആയിരുന്നു. തുടർന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ അവസാനം അതിഥി താരമായും നയൻതാര എത്തിയിരുന്നു.

അതേ സമയം നയൻ താരയും വിഘ്‌നേഷും തിരുപ്പതിയിൽ വെച്ച് വിവാഹിതരാകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രയോഗിക ബുദ്ധിമുട്ടുകളെ തുടർന്ന് മഹാബലിപുരത്ത് വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചത്.

മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടായിരുന്നു വിവാഹ വേദി. അനുഷ്‌ക വിരാട് കൊഹ്ലി, കത്രീന കൈഫ് വിക്കി കൗശൽ, ഫർഹാൻ അക്തർ ഷിബാനി, വരുൺ ധവാൻ നടാഷ തുടങ്ങി നിരവധി ജോഡികളുടെ താര വിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ശാദി സ്‌ക്വാഡാണ് നയൻതാര വിഘ്‌നേഷ് വിവാഹവും ഏറ്റെടുത്ത് നടത്തുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്‌സാണ് ശാദി സ്‌ക്വാഡ്.

കഴിഞ്ഞ വർഷമാണ് നയൻസും വിക്കിയും തങ്ങളുടെ വിവാഹ നിശ്ചയം നടത്തിയത്. വളരെ രഹസ്യം ആയിട്ടായിരുന്നു ആ ചടങ്ങുകളും നടന്നത്. ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരാധകർ കേൾക്കാൻ കൊതിച്ചിരുന്ന കാര്യമാണ് ഇന്ന് സഫലം ആയിരിക്കുന്നത്.

Also Read
എന്നെക്കുറിച്ച് വാർത്തയുള്ള അശ്ലീലമാസിക അന്ന് എന്റെയും അമ്മയുടേയും മുന്നിൽ വെച്ച് വിറ്റഴിച്ചു, എന്നെപോലെ അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല: ബീന ആന്റണി

ഷാരൂഖ് ഖാൻ, രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു തുടങ്ങി തെന്നിന്ത്യൻ സൂപ്പർ താരങ്ങളും ബോളിവുഡിൽ നിന്ന് നിർമാതാവ് ബോണി കപൂർ അടക്കമുള്ളവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

കനത്ത സുരക്ഷയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാധ്യമങ്ങൾക്ക് വിവാഹ വേദിയിലേക്ക് കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വെച്ചാണ് വിക്കിയും നയൻസും പ്രണയത്തിലാകുന്നത്.

തുടക്കത്തിൽ സംവിധായകനും നായികയും തമ്മിലുള്ള സൗഹൃദമായിരുന്നുവെങ്കിൽ പിന്നീട് അത് പ്രണയമായി മാറി. ഇരുവരും നാളുകളായി പരസ്പരം കരുത്തായി മുന്നോട്ട് സഞ്ചരിക്കുകയാണ്.രണ്ട് പ്രണയ തകർച്ചകൾക്ക് ശേഷമാണ് നയൻസിന്റെ ജീവിതത്തിലേക്ക് വിക്കി വന്നത്.

Advertisement