അവരുടെ ശല്യം കാരണം പലപ്പോഴും എനിക്ക് ഒളിച്ച് പോകേണ്ടി വന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജാൻവി കപൂർ

156

അന്തരിച്ച മുൻകാല ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെയും ബോണി കപൂർ മകളാണ് യുവ നടി ജാൻവി കപൂർ.
സിനിമയിൽ എന്നതിലുപരി സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്.

2018 ൽ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇതുവരെ മൂന്നു സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്.നടി ശ്രീവിദ്യയുടേയും നിർമാതാവ് ബോണി കപൂറിന്റേയും മകൾ കൂടിയായ ജാൻവിക്ക് 23 വയസ്സ് മാത്രമാണ് പ്രായം.2016 ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദിപതിപ്പായിരുന്ന ധഡക് ആയിരുന്നു ജാൻവിയുടെ ആദ്യ ചിത്രം. പിന്നീട് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയത്. ഗുഞ്ചൻ സക്സേന ആയിരുന്നു ജാൻവിയുടെ രണ്ടാമത്തെ ചിത്രം. രൂഹി ആണ് മൂന്നാമത്തെ ചിത്രം.

Advertisements

സിനിമയിൽ എന്നതിലുപരി സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയിലെ ആരാധകർക്കായി രസകരമായ പോസ്റ്റുകൾ അവതരിപ്പിക്കാൻ ജാൻവി കപൂർ ശ്രദ്ധാലുവാണ്. വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജാൻവി കപൂർ.

Also Read
നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു; ഇത്തവണ പൃഥ്വിരാജിനൊപ്പം

വിവരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുവുള്ളു എങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. വാർത്താ കോളങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന താര സുന്ദരി കൂടിയാണ് ജാൻവി. അതേ സമയം പാപ്പരാസികൾ കാരണം പലപ്പോഴും താരത്തിന് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് ജാൻവി. സ്റ്റാർ വേഴ്‌സസ് ഫുഡ് എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു ജാൻവി തന്റെ അനുഭവം പറഞ്ഞത്.

ഒരു തവണ ജിമ്മിൽ നിന്നും ഇറങ്ങാൻ നേരം തന്റെ ഫോട്ടോകൾ ആരും എടുക്കാതിരിക്കാൻ കാറുമെടുത്ത് പുറത്ത് പോവാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നാണ് ജാൻവി പറയുന്നത്. താൻ അതിലുണ്ടെന്നായിരുന്നു എന്നായിരുന്നു പുറത്ത് കാത്തു നിന്ന ഫോട്ടോഗ്രാഫർമാരുടെ ധാരണയെന്നും അവർ ആ കാറിന്റെ പുറകെ പോയെന്നും ജാൻവി പറയുന്നു.

തന്റെ ട്രെയിനറുടെ കാറിലാണ് താൻ തിരിച്ചു പോയതെന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ പലപ്പോഴും ഫോട്ടോഗ്രാഫേഴ്സിന്റെ കണ്ണുവെട്ടിച്ചിട്ടുണ്ടെന്നും പലപ്പോഴും തനിക്ക് കാറിന്റെ ഡിക്കിയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.

Also Read
‘പുഴു തയ്യാർ’ ; താടിയും മുടിയും വെട്ടി പുത്തൻ മേക്കോവറിൽ മമ്മൂട്ടി

നടി ശ്രീദേവിയുടേയും നിർമാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി. ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി സിനിമയിൽ അരങ്ങേറുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ജൻ സക്‌സേന, രൂഹി തുടങ്ങിയവയായിരുന്നു ജാൻവിയുടെ മറ്റ് സിനിമകൾ. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്ക് അടക്കം ഒട്ടേറെ ചിത്രങ്ങളാണ് ജാൻവിയുടേതായി പുറത്ത് വരാനുള്ളത്.

അടുത്തതായി ഗുഡ് ലക്ക് ജെറി എന്ന സിനിമയിൽ ജാൻവി വേഷമിടും. ഇതിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. സിദ്ധാർഥ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം പങ്കജ് മട്ട രചിക്കുന്നു. ആനന്ദ് എൽ. റായി ആണ് നിർമ്മാണം. ദോസ്താന 2 എന്ന സിനിമയിൽ കാർത്തിക് ആര്യനൊപ്പമാണ് ജാൻവി അഭിനയിക്കുന്നത്.

Advertisement