‘പുഴു തയ്യാർ’ ; താടിയും മുടിയും വെട്ടി പുത്തൻ മേക്കോവറിൽ മമ്മൂട്ടി

47

കോവിഡ് സാഹചര്യത്തിലെ ലോക്ഡൗൺ തുടങ്ങിയത് മുതൽ താടിയും മുടിയും വളർത്തി വെറൈറ്റി ലുക്കിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മമ്മൂട്ടിയുടെ ഉഗ്രൻ മേക് ഓവർ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് മമ്മൂട്ടിയുടെ പുത്തൻ ഗെറ്റപ്പ് ആണ്. നീട്ടിവളർത്തിയ താടിയും മുടിയും വെട്ടി അതീവ സുന്ദരനായാണ് താരം എത്തിയിരിക്കുന്നത്. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ മേക് ഓവർ.

Advertisements

ALSO READ

മിസ്റ്റർ ബിജു മേനോൻ കുട്ടി! പാർട്ണറിന് പിറന്നാൾ ആശംസകൾ ; ബിജു മേനോന് രസകരമായ ആശംസയുമായി ചാക്കോച്ചൻ

എല്ലാ പ്രാവശ്യത്തെയും പോലെ മെഗാ സ്റ്റാറിന്റെ പുത്തൻ ചിത്രം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളിൽ പുഴുവിന്റെ പൂജ ചടങ്ങുകൾ നടന്നിരുന്നു. ചിത്രത്തിന്റെ പൂജാ വേളയിൽ ശ്രദ്ധേയമായത് മമ്മൂട്ടിയുടെ പ്രിന്റഡ് ഷർട്ട് ആണ്.

നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമാണവും വിതരണവും നിർവഹിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്. വനിതാദിനാശംസകൾ എന്നു പറഞ്ഞുകൊണ്ട് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവച്ചിരുന്നു.

മമ്മൂട്ടി മലയാളത്തിൽ ആദ്യമായി ഒരു വനിതാ സംവിധായികയുടെ ചിത്രത്തിൽ നായകനാകുന്നുവെന്ന പ്രത്യേകതയും പുഴുവിനുണ്ട്.

മുൻപും വനിതാ സംവിധായകർക്കൊപ്പം മെഗാസ്റ്റാർ പ്രവർത്തിച്ചിട്ടുണ്ട്. സുമതി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമായ വിശ്വ തുളസി, പാർവതി മേനോൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ത്രിയാത്രി എന്നിവയാണ് ചിത്രങ്ങൾ.

ALSO READ

വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും, സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു. ദുൽഖർ തന്നെയാണ് വിതരണം.

ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള റത്തീന, മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ്.

പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് പുഴുവിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. മനു ജഗദ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റർ – ദീപു ജോസഫ്, സംഗീതം – ജേക്‌സ് ബിജോയ്, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ് ഡിസൈൻ- ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് – ശ്രീനാഥ്. എൻ.ഉണ്ണികൃഷ്ണൻ, അമൽ ചന്ദ്രനും, എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ്.

 

 

Advertisement