കാത്തിരുന്ന റൊമാൻസ് റീൽസ് വീഡിയോയുമായി ഡോ. റോബിനും കാമുകി ആരതി പൊടിയും, ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നുവെന്ന് റോബിൻ ആരാധകർ

265

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ് മലയാളം. ഇതുവരെയുള്ള ബിഗ്‌ബോസ് സീസണിൽ ആദ്യമായി ഒരു വനിത വിന്നർ ആയ ഷോ ആയിരുന്നു സീസൺ 4. നർത്തകിയും മോഡലുമായ ദിൽഷ പ്രസന്നൻ ആയിരുന്നു. ഈ ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരൻ ആയി മാറിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.

ഈ പേര് കേട്ടാൽ ഇപ്പോൾ തിരിച്ച് അറിയാത്തവർ ആയി ആരും ഉണ്ടാവില്ല. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് ഡോക്ടർ റോബിൻ ജനങ്ങൾക്ക് പ്രിയങ്കരൻ ആയി മാറയത്. നാലാം സീസൺ 20 മത്സരാർത്ഥികളും ആയാണ് തുടങ്ങിയത്.

Advertisements

17 മത്സരാർത്ഥികൾ തുടക്കത്തിലും 3 മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രിയിലൂടെയും ആണ് മത്സരിക്കാൻ എത്തിയിത്. ഷോ തുടങ്ങി ആദ്യ രണ്ടാഴ്ചക്ക് ഉള്ളിൽ തന്നെ ആരാധകരെ സമ്പാദിച്ച് തുടങ്ങിയ മത്സരാർത്ഥി ആണ് റോബിൻ. ഷോയെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് മത്സരിക്കാൻ എത്തിയത്.

Also Read
ഞാനൊരു റൈഡര്‍, പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങള്‍ കാണുക എന്നതാണ് ലക്ഷ്യം, യാത്രകളോടുള്ള അടങ്ങാത്ത പ്രണയം വെളിപ്പെടുത്തി ദില്‍ഷ പ്രസന്നന്‍

അതുകൊണ്ട് പ്രേക്ഷകർക്ക് കൊടുക്കേണ്ട കണ്ടന്റിനെ കുറിച്ച് നല്ലതുപോലെ റോബിന് അറിയാമായിരുന്നു. ആ രീതിയിൽ തന്നെയാണ് റോബിൻ മത്സരിച്ചതും. സീസൺ നാലിലെ ശക്തമായ മത്സരാർത്ഥി കൂടെയായിരുന്നു പക്ഷെ എഴുപതാമത്തെ ദിവസം ഷോയിൽ പുറത്ത് പോകേണ്ടി വന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് സലീം എന്ന മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് ഷോയിൽ നിന്ന് പോകേണ്ടി വന്നത്.

ഒരുപാട് സംഭവ ബഹുലമായ നാടകീയതകൾക്ക് ഒടുവിലാണ് ഷോ അവസാനിച്ചത്. ബിഗ് ബോസ് സീസൺ നാല് സംപ്രേക്ഷണം ചെയ്യുന്ന ദിൽഷ എന്ന മത്സരാർത്ഥിയോട് പ്രണയം ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. പക്ഷെ ബിഗ് ബോസ് അവസാനിച്ച ശേഷം അധികനാൾ ആ സൗഹൃദം നിലനിന്നില്ല. പിന്നീട് റോബിന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ആരതി പൊടി.

ഷോ കഴിഞ്ഞതിന് ശേഷം റോബിനെ ഇന്റർവ്യു ചെയ്യാൻ വന്ന കുട്ടിയാണ് ആരതി പൊടി. എന്നാൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ ആരതി ട്രോളുകളൊക്കെ ഏറ്റുവാങ്ങിയിരുന്നു.

പിന്നീട് റോബിന്റെ ഒെപ്പം റീൽസ് വീഡിയോകൾ ചെയ്ത് ആരതിയും റോബിന്റെ ആരാധകരുടെ ഇഷ്ടം നേടുക ആയിരുന്നു. ആദ്യമൊന്നും ആരതിയുമായി പ്രണയം ആണെന്നുള്ള കാര്യമൊന്നും റോബിൻ വെളിപ്പെടുത്തിയിരുന്നില്ല. ആരാധകർക്ക് സംശയങ്ങൾ ഇണ്ടായിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയില്ല.

എന്നാൽ തിരുവനന്തപുരത്തെ ഒരു പൊതുപരിപാടിയിൽ വെച്ച് ആരതിയുമായി കമ്മിറ്റഡ് ആണെന്നും ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും ആരാധകരോട് റോബിൻ പറഞ്ഞു. പിന്നീട് അങ്ങോട്ട് റോബിന്റെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഓണത്തിന് ഇരുവരുടെയും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാൻ ആരാധകർ കാത്തിരിക്കുക ആയിരുന്നു.

Also Read
അവര്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, മനസ്സ് ആകെ വിഷമത്തിലായിരുന്നു, സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് സീമ ജി നായര്‍

തിരുവോണ ദിവസമാണ് എല്ലാവർക്കും ഓണാശംസകൾ പറഞ്ഞ് കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോഴിതാ ഒരു റീൽസ് വീഡിയോ കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ വന്നതോടെ ആരാധകരും സന്തോഷത്തിലാണ് കാത്തിരുന്ന വീഡിയോ ആണ്. ഇപ്പോൾ പങ്കുവെച്ചതിൽ വളരെ സന്തോഷമുണ്ടെന്നും കമന്റകൾ വന്നു. ഒരു പൂ ചോദിച്ചപ്പോൽ ഒരു പൂക്കാലും തന്നുവെന്നാണ് മറ്റൊരു കമന്റ്.

ഇത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ഫോട്ടോ ഇട്ടപ്പോൾ പ്രതീക്ഷിച്ചതാ ഒരു വീഡിയോ കൂടി വരുമെന്ന്, ക്യൂട്ട് കപ്പിൾസ്, ഓണത്തിന് നിങ്ങൾ രണ്ട് പേരുടേയും ഈ വീഡിയോ ഒരു വിഷ്വൽ ട്രീറ്റ് ആണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ ഇടുന്നത്.

Advertisement