സീരിയലിലെത്തിയപ്പോൾ തന്നെ ഒരുപാട് വിഷമിപ്പിച്ച കാര്യത്തെക്കുറിച്ച് പാടാത്ത പൈങ്കിളിയിലെ ദേവ സൂരജ് സൺ

267

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ.

കണ്മണി എന്ന കഥാപാത്രത്തിന്റെ ജീവിതപോരാട്ടത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്.

Advertisements

കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്. നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും സൂരജ് പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു. ഇപ്പോഴിതാ സീരിയലിലെത്തിയപ്പോൾ തന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഈ സീരിയലിൽ ഞാൻ ആദ്യം വന്ന സമയത്ത് വളരെ വിഷമത്തോടെ ഞാൻ ചിരിച്ചു നിന്ന നിമിഷം ഉണ്ടായിരുന്നു. മൈ ലുക്ക്, മറ്റ് സീരിയൽ ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഒരു ഹിന്ദി നടൻ ലുക്ക് ഉണ്ട്.
പക്ഷേ നിങ്ങളെ കാണുമ്പോൾ അങ്ങനെയുള്ള ആ ഫീൽ തോന്നില്ല. നിങ്ങളുടെ ലുക്ക് നിങ്ങൾ ചേഞ്ച് ചെയ്യണം. അവരൊക്കെ കണ്ടു പഠിക്ക് എന്നൊക്കെയായിരുന്നു പലരും പറഞ്ഞത്.

അപ്പോൾ ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. ദേവയും, സൂരജും, കഥാപാത്രത്തിലും ജീവിതത്തിലും. ഒരു ഹിന്ദിക്കാരൻ അല്ല, ഞാനെന്ന പച്ച മനുഷ്യനാണ്. എന്റെ പ്രേക്ഷകർക്ക് ഇഷ്ടം അതുമാത്രമാണ് എന്റെ ബലം. പിന്നെ ലുക്ക് ചേഞ്ച്. ശരീരത്തിന് ഏതു ഘടനയിലേക്ക് മാറ്റാൻ എനിക്ക് നിസാരമാണ്. അതിനുള്ള മനക്കട്ടി എനിക്കുണ്ട്.

ജീവിതം സിനിമയ്ക്ക് മാറ്റിവെച്ച് എനിക്ക് ലക്ഷ്യമാണ് പ്രാധാന്യമെന്നുമായിരുന്നു സൂരജ് കുറിച്ചത്.
കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്.

സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം.അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം. മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് സൂരജ് എന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്.

സംസ്ഥാന ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ അംഗവുമാണ് താരം. നടി കുളപ്പുള്ളി ലീല, രഞ്ജു രഞ്ജിമാർ തുടങ്ങിയവരുമായിട്ട് ഒക്കെ സൂരജിന് നല്ല ബന്ധമാണ്. ഇവരെല്ലാം സൂരജിന് എപ്പോഴും പിന്തുണയ്ക്കുന്നവരാണ്. അഭിനയമോഹമായിരുന്നു കുട്ടിക്കാലം മുതൽക്കേ സൂരജിന്റെ മനസിലുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്.

Advertisement