ബിജെപിയെ ഞെട്ടിച്ച ദളപതി വിജയിയുടെ സെൽഫിക്ക് തകർപ്പൻ റെക്കോർഡ്; ട്വിറ്ററിൽ ഏറ്റവുമധികം റീ ട്വീറ്റ് ചെയ്ത് റെക്കോർഡ് താരത്തിന്റ സെൽഫിക്ക്

137

തമിഴ് സിനിമയിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തമാക്കുന്ന നടനാണ് ദളപതി വിജയ്. ലോക്ഡൗൺ കാരണം പുതിയ സിനിമകൾ എത്തിയില്ലെങ്കിലും ഇളയദളപതി വിജയ് ഇപ്പേൾ മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

2020 ൽ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ റിട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടമാണ് വിജയിയുടെ ഒരു സെൽഫി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നെയ്വേലിയിൽ നിന്നുമാണ് റെക്കോർഡ് സൃഷ്ടിച്ച ആ സെൽഫിയുടെ ഉൽഭവം . ഈ വർഷം ഏറ്റവും കൂടുതൽ തവണ റീ ട്വീറ്റ് ചെയ്യപ്പെട്ട ഫോട്ടോ എന്ന റെക്കോർഡ് വിജയ് പകർത്തിയ ആരാധകർക്കൊപ്പമുള്ള സെൽഫിക്ക് കിട്ടിയിരിക്കുകയാണ്.

Advertisements

മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ വച്ച്, ആരാധകർക്കൊപ്പം പകർത്തിയ സെൽഫിയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. ഫോട്ടോക്കൊപ്പമുള്ള വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. രണ്ട് ലക്ഷത്തിനടുത്താണ് താരത്തിന്റെ സെൽഫി ട്വിറ്ററിൽ റീ ട്വീറ്റ് ചെയ്യപ്പെട്ടത്. നാല് ലക്ഷത്തോളം ലൈക്കുകളും ഫോട്ടോക്ക് ലഭിച്ചിട്ടുണ്ട്.

വിജയിയുടെ സാമ്പത്തിക ഇടപാടുകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിനിടയിൽ താരത്തിന് പിന്തുണ അറിയിക്കുന്നതിനായാണ് ആരാധകർ സെൽഫിയും വിഡിയോയും റീട്വീറ്റ് ചെയ്തത്. അന്ന് മാസ്റ്റർ സിനിമയുടെ ചിത്രീകരണം ഉദ്യോഗസ്ഥർ തടസപ്പെടുത്തിയിരുന്നു.

കാരവാനിന്റെ മുകളിൽ കയറി നിന്ന് വിജയ് എടുത്ത ഈ ഫോട്ടോ താരം പങ്കവച്ച് സെക്കൻഡുകൾ കൊണ്ട് തന്നെ വൈറലായിരുന്നു. വിജയ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ‘മാസ്റ്റർ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് നെയ്വേലിയിൽ എത്തിയ വിജയിയെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് അന്ന് ലൊക്കേഷനിൽ എത്തിയത്.

ആരാധകരെ സാക്ഷിയാക്കി സെറ്റിൽ നിർത്തിയിട്ടിരുന്ന ഒരു ബസിന് മുകളിൽ കയറി നിന്ന് കൊണ്ടാണ് വിജയ് ഒരു സെൽഫി ചിത്രമെടുത്തത്. ‘താങ്ക്യൂ നെയ്വേലി’ എന്ന് മാത്രമാണ് ഈ ട്വീറ്റിന് വിജയ് നൽകിയ ക്യാപ്ഷൻ. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ 158,000 റിട്വീറ്റുകളാണ് ഇതിന് ലഭിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയൊരു റെക്കോർഡായി അത് മാറുകയും ചെയ്തു.

അന്ന് ഇളയദളപതിയെ കാണാൻ ആയിരങ്ങൾ വന്നതിന് പിന്നിലും ഒരു കാരണമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിജയിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. ബിഗിൽ’ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടി കാണിച്ച് കൊണ്ടാണ് ആദായനികുതി വകുപ്പ് വിജയ്ക്കെതിരെ രംഗത്ത് വന്നത്.

ബിഗിലിന് വേണ്ടി വിജയ് വാങ്ങിയ പ്രതിഫലവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും താരത്തെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് താരത്തെ വിട്ടത്. റെയിഡിലോ, ചോദ്യം ചെയ്യലിലോ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. രാജ്യത്തൊട്ടാകെ ഇത് വലിയ വാർത്തയാവുകയും ചെയ്തു.

താരത്തിന്റെ ബിജെപി വിരുദ്ധ നിലപാടുകളിലുള്ള പ്രതികാര നടപടിയാണ് റെയിഡിന് പിന്നിലെന്ന് പലരും വിലയിരുത്തിയിരുന്നു. മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവങ്ങൾ നടക്കുന്നത്. വീണ്ടും ഷൂട്ടിങ്ങിന് തിരിച്ചെത്തിയതോടെയാണ് വിജയിയെ കാണാൻ അന്ന് ആയിരങ്ങൾ തടിച്ച് കൂടിയത്. അക്ഷരാർത്ഥത്തിൽ ബിജെപി തമിഴ്‌നാട് നേതൃത്വത്തെ ഞെട്ടിച്ച് സെൽഫിയായിരുന്നു അത്.

Advertisement