അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല, ചേച്ചി ഈ രംഗം കണ്ടപ്പോൾ ചേച്ചി ഷൈ ആയെന്നു പറഞ്ഞു, ഭീഷ്മപർവ്വത്തിലെ ശ്രീനാഥ് ഭാസിക്ക് ഒപ്പമുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് അനഘ

427

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽനീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. വെറും 4 ദിവസം കൊണ്ട് 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം ലൂസിഫറിന്റെയും ബാഹുബലിയുടേയും അടക്കമുള്ള റെക്കോർഡുകൾ തകർത്താണ് മുന്നേറുന്നത്.

മൈക്കിൾ അപ്പനായി മമ്മൂട്ടി ആറാടുന്ന ഈ സിനിമലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്‌കോറുമെല്ലാം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി ക്കഴിഞ്ഞു. ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തുന്ന പറുദീസയിലെ എന്ന ഗാനം വലിയൊരു ഓളം തന്നെയാണ് യുവാക്കൾക്കിടയിൽ സൃഷ്ടിച്ചത്.

Advertisements

ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തെ കുറിച്ചും ശ്രീനാഥ് ഭാസിക്ക് ഒപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ.
അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനായി വീട്ടുകാരെ കൺവിൻസ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

Also Read
നിർത്തിയെന്നോ നിർത്തിയിട്ടില്ലെന്നോ ഉറപ്പു പറയാൻ പറ്റാത്തൊരു സാഹചര്യത്തിലാണ് ; ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് മറുപടി പറഞ്ഞ് അശ്വതി ശ്രീകാന്ത്

താൻ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ വീട്ടുകാർക്ക് ഒരു ഞെട്ടലായിരുന്നെന്നും, പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒരു മേഖല തിരഞ്ഞെടുത്തതിന്റെ ആശങ്കയായിരുന്നു അതെന്നും അനഘ പറഞ്ഞു.

അനഘയുടെ വാക്കുകൾ ഇങ്ങനെ;

ഞാൻ വരുന്നത് ഒരു ഓർത്തഡോക്സ് ഫാമിലിയിൽ നിന്നാണ്. അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീൻ സിനിമയിലുണ്ടാകുമെന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ. വീട്ടുകാരെ കൺവിൻസ് ഒന്നും ചെയ്തിട്ടില്ല. മൂവി റിലീസിന്റെ കുറച്ചുദിവസം മുൻപ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയിൽ ആയി പറഞ്ഞിരുന്നില്ല. ഹിന്റ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അപ്പോൾ അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോൾ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞതെന്നും അനഘ പറയുന്നു.

Also Read
നിക്കോട്ടിൻ എന്റെ ശരീരത്ത് കൂടി പോയി, കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞിരുന്നു ; ഭാര്യയുമായി വേർപിരിയാമെന്ന് വരെ തീരുമാനിച്ചിരുന്നു : ശരൺ പുതുമന

Advertisement