നിർത്തിയെന്നോ നിർത്തിയിട്ടില്ലെന്നോ ഉറപ്പു പറയാൻ പറ്റാത്തൊരു സാഹചര്യത്തിലാണ് ; ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് മറുപടി പറഞ്ഞ് അശ്വതി ശ്രീകാന്ത്

253

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തി ഇപ്പോൾ നടിയായും മാറിയിരിക്കുകയാണ് അശ്വതി. ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു അശ്വതി അഭിനയത്തിലും കയ്യടി നേടുന്നത്. പരമ്പരയിലെ പ്രകടനത്തിന് അശ്വതിയെ തേടി കേരള സംസ്ഥാന ടെലിവിഷൻ പുരസ്്കാരവും എത്തിയിരുന്നു. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ നിമിഷങ്ങളാണ് ചക്കപ്പഴം പരമ്പരയിൽ അവതരിപ്പിക്കുന്നത്. പരമ്പരയിലെ മിക്ക താരങ്ങളും പുതുമുഖങ്ങളാണ്.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പരമ്പരയിൽ നിന്നും വിട്ടു നിൽക്കുകയാണ് അശ്വതി ശ്രീകാന്ത്. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെയായിരുന്നു താരം പരമ്പരയിൽ നിന്നും പിന്മാറിയത്. എപ്പോഴാണ് അശ്വതി തിരികെ വരുന്നതെന്ന ആരാധകരുടെ നിരന്തരമുള്ള ചോദ്യത്തിന് ഇപ്പോൾ താരം തന്നെ മറുപടി നൽകിയിരിക്കുകയാണ്. ജിഞ്ചർ മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകൾ ഇങ്ങനെ,

Advertisements

ALSO READ

നിക്കോട്ടിൻ എന്റെ ശരീരത്ത് കൂടി പോയി, കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞിരുന്നു ; ഭാര്യയുമായി വേർപിരിയാമെന്ന് വരെ തീരുമാനിച്ചിരുന്നു : ശരൺ പുതുമന

”അഭിനയം എന്നത് പണ്ടെന്നോ ഒക്കെ ആഗ്രഹിച്ചിരുന്നതായിരുന്നുവെങ്കിലും ഞാൻ ചെയ്താൽ ശരിയാകുമോ എന്നറിയാത്തത് കൊണ്ട് അത് വേണ്ടെന്ന് കരുതി പലപ്പോഴും ഒഴിവാക്കി നിൽക്കുകയായിരുന്നു. ചക്കപ്പഴത്തിലേക്ക് വന്നപ്പോൾ ആദ്യത്തെ ഒന്ന് രണ്ട് ദിവസം മാത്രമേ അഭിനയിക്കുകയാണെന്ന തോന്നലുണ്ടായിരുന്നുളളൂ. പിന്നെ അതൊരു രണ്ടാം വീടായി മാറുകയായിരുന്നു. അവിടുത്തെ ഓരോരുത്തരും നമ്മളെ കംഫർട്ട് സോണിൽ നിർത്താൻ ശ്രമിക്കുന്നവരായിരുന്നു. ആ സന്തോഷമാണ് അതിന്റെ ഔട്ട്പുട്ടായി വരുന്നതിലും കാണുന്നത്. എല്ലാവരും കൂടുമ്പോഴുള്ള ഇമ്പമാണ് കുടുംബം എന്ന് പറയുന്നത് പോലെ” എന്നാണ് അശ്വതി പറയുന്നത്.

ഡെലിവറി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പെട്ടെന്നു തന്നെ തിരിച്ച് വരണമെന്ന് കരുതിയിരുന്നതാണ്. പക്ഷെ ആ സമയത്ത് കോവിഡ് കേസുകളൊക്കെ പിന്നേയും കൂടുകയായിരുന്നു. നമ്മുടെ സെറ്റിലാണെങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലമാണ്. ആർക്കെങ്കിലും എപ്പോഴും കാണും. കുഞ്ഞിനെ മുലയൂട്ടുന്നൊരു സമയമാണ്. ഇവളേയും കൊണ്ട് പോവുക എന്നത് റിസ്‌കാണ്. അതുകൊണ്ട് കുറച്ചു കൂടി കഴിയട്ടെ കഴിയട്ടെ എന്ന് കരുതി മാറി നിൽക്കുകയായിരുന്നു. അവൾക്കിപ്പോൾ ആറ് മാസമായെന്നും അശ്വതി പറയുന്നുണ്ട്.

പിന്നെ നമ്മുടെ ടീമിലൊക്കെ കുറേ മാറ്റം വന്നു. അതോടെ വീണ്ടും ചെന്നൊന്ന് റീസ്റ്റാർട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടിൽ നിൽക്കുകയാണ്. ഇനി ഞാൻ ചെല്ലുകയാണെങ്കിൽ അതൊരു റീസ്റ്റാർട്ട് പോലെയായിരിക്കും. ശ്രീകുമാർ ചെയ്തിരുന്ന കഥാപാത്രമൊക്കെ പുതിയ ആളായിരിക്കും ഇനി.

തിരിച്ചു വരുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്. നിർത്തിയെന്നോ നിർത്തിയിട്ടില്ലെന്നോ ഉറപ്പു പറയാൻ പറ്റാത്തൊരു സാഹചര്യത്തിലാണ്. ചർച്ചകൾ നടക്കുകയാണ്. കുഞ്ഞ് ഇപ്പോൾ ആറ് മാസം പ്രായമായി. ഇനി കുറച്ചൊക്കെ വിട്ടു നിൽക്കാം. കമന്റുകളിൽ ഇതേക്കുറിച്ച് ചോദിക്കുന്ന് ഓരോരുത്തർക്കും വിശദീകരിച്ച് മറുപടി നൽകാൻ പറ്റില്ലല്ലോ എന്നും അശ്വതി പറയുന്നണ്ട്.

ALSO READ

തന്റെ അവസ്ഥ ഇനിയൊരാൾക്കും വരാതിരിക്കാനാണ് ഈ വീഡിയോ ; അപ്രതീക്ഷിതമായി നടത്തേണ്ടി വന്ന സർജറിയെ കുറിച്ച് വ്യക്തമാക്കി സൗഭാഗ്യ വെങ്കിടേഷ്

അതേസമയം സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന കമന്റുകളെക്കുറിച്ചും അശ്വതി മനസ് തുറക്കുന്നുണ്ട്. ചിലതൊക്കെ നിരുപദ്രവങ്ങളായിരിക്കും. അവരുടെയൊരു ബോധക്കേട് കൊണ്ട് പറയുന്നതായിരിക്കും. നമ്മളൊരു ഫോട്ടോ ഇട്ടാൽ ഓ ഭയങ്കര പുട്ടിയാണല്ലോ എന്നൊക്കെ വന്ന് കമന്റ് ചെയ്യുന്നവരുണ്ട്. അത് അവരുടെ സന്തോഷം എന്ന് കരുതി ഞാനിപ്പോൾ അതൊന്നും ഗൗനിക്കാറില്ല.

ആദ്യമൊക്കെ ഇത് കാണുമ്പോൾ ഇറിറ്റേഷൻ തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ എന്റെ സഹന ശേഷി കൂടിയിട്ടുണ്ട്്. ഇതിങ്ങനെയാണ് എന്ന് കരുതി അവഗണിക്കാറുണ്ട്. ചില കമന്റുകൾ ഡിലീറ്റ് ചെയ്യും. എന്റെ കൂടെയുള്ളവരെക്കുറിച്ച് എന്തെങ്കിലും കമന്റ് ചെയ്താൽ ഞാൻ ഉടനെ തന്നെ ഡിലീറ്റ് ചെയ്യും. പിന്നെ ചില കമന്റുകൾ മനപ്പൂർവ്വം ഉളളതാണ്. റിപ്ലൈ കിട്ടാനായി ചൊറിയുന്നവരുമുണ്ട് എന്നാണ് അശ്വതി പറയുന്നു.

 

Advertisement