വരുന്നത് വമ്പൻ ചിത്രം, ഇതുവരെ നിങ്ങൾ കണ്ട മോഹൻലാലിനെ ആയിരിക്കില്ല ഇനി കാണാൻ പോകുന്നത്, മിഷൻ കൊങ്കണിനെ കുറിച്ച് ശ്രീകുമാർ മേനോൻ

95

ഒടിയൻ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹൻലാലും സംവിധായകൻ ശ്രീകുമാർ മേനോനും പുതിയ ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതി ഗംഭീര മോയ്ക്ക് ഓവറിൽ മോഹൻലാൽ എത്തിയ ഒടിയൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ വി എ ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ‘മിഷൻ കൊങ്കൺ’ എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുങ്ങുക. ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ടിഡി രാമകൃഷ്ണനാണ് രചന നിർവഹിക്കുന്നത്. മോഹൻലാൽ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നാണ് അറിയുന്നത്.

Advertisements

Also Read
പതിനാറാമത്തെ വയസിലായിരുന്നു വിവാഹം, പിള്ളേരേടൊപ്പം ഞാനും വളരുകയായിരുന്നു ; പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും വിളിയ്ക്കുന്നത് പൊന്നൂസ് : വിശേഷങ്ങൾ പങ്ക് വച്ച് നടി

കപ്പൽ നിർമാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറി ലായിരുന്നു ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ വേഷത്തെ കുറിച്ച് സംവിധായകൻ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

എന്നത്തേയും പോലെ വമ്പൻ പദ്ധതികൾ ഈ ചിത്രത്തിന് പിന്നിൽ ഉണ്ട് എന്നാണ് സംവിധായകൻ പറയുന്നത്. അദ്ദേഹം അറിയിച്ചു. നിങ്ങൾ ഇതുവരെ കണ്ട ലാലേട്ടനെ അല്ല കൊങ്കണിൽ കാണാൻ പോകുന്നതെന്ന് അദ്ദേഹം എടുത്ത് പറയുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും അദ്ദേഹം പറയുന്നു.

അതേ സമയം മോഹൻലാൽ നായകനായി എത്തിയ ചിത്രം ഒടിയൻ മലയാള സിനിമ രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകിയിരുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ വലിയ ഹൈപ്പ് ആയിരുന്നു ശ്രീകുമാർ ചിത്രത്തിന് നൽകിയിരുന്നത്. വമ്പൻ താര നിര അണിനിരന്ന ചിത്രം റിലീസിന് ശേഷം ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു.

Also Read
കണ്ടപ്പോൾത്തന്നെ എനിക്ക് ഇഷ്ടമായി ; വേൾഡ് കപ്പ് ജയിച്ചാൽ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു: പ്രണയത്തെ കുറിച്ചും പ്രതിസന്ധിഘട്ടത്തിലും ഭുവനേശ്വരി കൂടെ നിന്നതിനെ കുറിച്ചും മനസ്സ് തുറന്ന് ശ്രീശാന്ത്

ഒടിയൻ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല എന്നത് മാത്രമല്ല മോഹൻലാലിന് സഹിതം വിമർശന പെരുമഴ ആയിരുന്നു. ആ ചിത്രത്തിന് വേണ്ടി മോഹൻലാൽ മുഖത്തെ ചുളിവുകൾ മാറ്റാൻ വേണ്ടി ബോട്ടക്‌സ് ഇഞ്ചക്ഷൻ എടുത്തിരുന്നു എന്ന രീതിയിൽ വരെ വാർത്തകൾ സജീവമായിരുന്നു. അതിനു ശേഷം മോഹൻലാൽ മുഖത്ത് നിന്ന് താടി നീക്കം ചെയ്യാത്തതും പല ഗോസ്സിപ്പുകൾക്കും വഴിയൊരുക്കി.

നേരത്ത ശ്രീകുമാർ മോഹൻലാൽ കൂട്ടുകെട്ടിൽ ഇതിഹാസമായ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടാംമൂഴം എന്നൊരു ചിത്രവും പ്ലാൻ ചെയ്തിരുന്നു. 1000 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിക്കുമെന്ന് ചലച്ചിത്ര പ്രവർത്തകർ പ്രഖ്യാപിച്ചതിന് ശേഷം ചിത്രം വളരെയധികം ഹൈപ്പ് സൃഷ്ടിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ പ്രോജക്റ്റ് ഉപേക്ഷിക്കുക ആയിരുന്നു.

2018ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ഒടിയൻ പുറത്തിറങ്ങിയത്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തി ലുണ്ടാ യിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരുന്നത്. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Advertisement