നായികയാക്കാം, പക്ഷേ ഞങ്ങൾ അഞ്ച് പേർ നിന്നെ മാറി മാറി ഉപയോഗിക്കും, കിടന്നു തരണമെന്ന് നിർമ്മാതാവ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരൻ

15220

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായ സോളോ എന്ന ചിത്രത്തിലൂട മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കന്നഡ നടി ശ്രുതി ഹരിഹരൻ. നേരത്തെ സിനിമാ കമ്പനി എന്ന മലയാള സിനിമയിലും താരം അഭിനയിച്ചിരുന്നു.

തമിഴകത്തെ ആക്ഷൻ കിങ്ങ് അർജുന് എതിരെ അടുത്തിടെ ഗുരുതര ആരോപണങ്ങളുമായി ശ്രുതി ഹരിഹരൻ രംഗത്ത് വന്നിരുന്നു. ഇഴുകി ചേരുന്ന രംഗങ്ങളിൽ അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.

Advertisements

Also Read
അവര്‍ക്ക് സിനിമകളില്‍ രണ്ട് നായികമാര്‍ വേണം, ഗ്ലാമറസ് ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്, മറ്റൊരു കാര്യത്തിനാണ് ഞങ്ങളെ ഉപയോഗിക്കുന്നത്, തെലുങ്ക് സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമല പോള്‍

എന്നാൽ നേരത്തേയും നടി ചില സിനിമാ നിർമ്മാതാക്കൾക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യാ ടുഡെ കോൺക്ലേവ് സൗത്ത് 2018 ന്റെ വേദിയിൽ വെച്ചാണ് നടിയിൽ നിന്ന് സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച് ചില വെളിപ്പെടുത്തലുകൾ ഉണ്ടായത്.

ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ:

എനിക്ക് അന്ന് 18 വയസ്സേയുള്ളൂ. കന്നഡയിൽ അരങ്ങേറാനുള്ള പ്രഥമശ്രമം നിരാശാജനകവും ഭയപ്പെടുത്തുന്നതും ആയിരുന്നു. എന്നാൽ അതിന് മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം ഒരു പ്രമുഖ നിർമ്മാതാവ് എന്നോട് ഫോണിൽ പറഞ്ഞത് ഇങ്ങനെയാണ്.

നായികയാക്കാം പക്ഷേ ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്. ഞങ്ങൾ മാറി മാറി ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞെട്ടലോടെയാണ് കേട്ടതെങ്കിലും അയാൾക്ക് ഉറച്ചഭാഷയിൽ തന്നെ ഞാൻ മറുപടി നൽകി. ചെരിപ്പിട്ടാണ് നടക്കുന്നതെന്നും കൺമുന്നിൽ വന്നാൽ ഊരി അടിക്കുമെന്നും പറഞ്ഞു.

ഈ സംഭവത്തിന് ശേഷം തനിക്ക് കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് കൂടുതൽ ഓഫറുകൾ ഉണ്ടായിട്ടുണ്ട്.
പിന്നീട് യാതൊരു ദുരനുഭവവും ഉണ്ടായിട്ടില്ല. എന്നാൽ തമിഴിലെത്തിയപ്പോൾ സ്ഥിതി മാറി. സമാന സംഭവത്തിൽ ഒരു തമിഴ് നിർമ്മാതാവുമായി വഴക്കിടേണ്ടി വന്നു.

Also Read
സൗന്ദര്യം തനിക്ക് ഒരു ശാപമായിരുന്നു ആരാധന മൂത്തെത്തിയ ആ സുന്ദരി പെൺകുട്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു കുഞ്ഞിനെ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ദേവൻ

അതിന് ശേഷം തമിഴിൽ അവസരങ്ങൾ ഉണ്ടായിട്ടില്ലെന്നും ശ്രുതി പറഞ്ഞു. നോ എന്ന് പറയാൻ സിനിമാ രംഗത്തുള്ള സ്ത്രീകൾ മടിക്കരുതെന്ന് ശ്രുതി ആവശ്യപ്പെട്ടു. പുരുഷൻമാരെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും കാസ്റ്റിംഗ് കൗച്ചിനായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് വേണ്ടതെന്നും ശ്രുതി വ്യക്തമാക്കി.

Advertisement