അവര്‍ക്ക് സിനിമകളില്‍ രണ്ട് നായികമാര്‍ വേണം, ഗ്ലാമറസ് ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്, മറ്റൊരു കാര്യത്തിനാണ് ഞങ്ങളെ ഉപയോഗിക്കുന്നത്, തെലുങ്ക് സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമല പോള്‍

366

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് മലയാളി താരസുന്ദരി അമല പോള്‍. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോള്‍ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

Advertisements

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധ നേടിയത്. മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോള്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: ആ വാര്‍ത്തകളെല്ലാം തെറ്റാണ്, തുറന്നടിച്ച് ഷംന ഖാസിം

തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് തെലുങ്ക് സിനിമകളില്‍ നിന്നും പിന്മാറിയത് എന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അമല പോള്‍.

താന്‍ തെലുങ്കില്‍ നിന്ന് പിന്മാറിയത് നായികമാരോടുള്ള അവരുടെ സമീപനം ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്ന് അമല പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തെലുങ്കില്‍ വന്നപ്പോഴാണ് അവിടെ കുടുംബം എന്ന ഒരു സംഭവം ഉണ്ടെന്ന് മനസ്സിലായതെന്നും ഈ കുടുംബവും അവരുടെ ആരാധകരുമാണ് തെലുങ്ക് ഇന്‍ഡസ്ട്രി ഭരിക്കുന്നതെന്നും അമല പറയുന്നു.

Also Read: ആ ചെറിയ ഹോട്ടലില്‍ നിന്ന് മതി ഭക്ഷണമെന്ന് പറഞ്ഞ് വാശിപിടിച്ചു, അന്ന് മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് എല്ലാവരും നോക്കി നിന്നു, രസകരമായ അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

അവര്‍ ഉണ്ടാക്കിയ സിനിമകളെല്ലാം ഏറെ വ്യത്യസ്തമായിരുന്നു. ഇവരുടെ എല്ലാ സിനിമകളിലും രണ്ട് നായികമാര്‍ നിര്‍ബന്ധമാണെന്നും പ്രണയരംഗങ്ങളിലും പാട്ടുകളിലും മാത്രമായിരിക്കും നായികമാര്‍ വരുന്നതെന്നും വല്ലാത്ത ഗ്ലാമറസ് ആയിരിക്കുമെന്നും അമല കൂട്ടിച്ചേര്‍ത്തു.

അതൊന്നും എനിക്ക് താത്പര്യമില്ലായിരുന്നു. അവരുമായി കണക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ തെലുങ്കില്‍ താന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമെ ചെയ്തിട്ടുള്ളൂവെന്നും എന്നാല്‍ തമിഴില്‍ ഇതുപോലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അമല പറയുന്നു,

Advertisement