ആളുകൾക്ക് അത് അങ്ങനെ എടുത്ത് പറയാൻ പറ്റാത്തത് എന്റെ തോൽവിയാണ്: തുറന്നു പറഞ്ഞ് അഞ്ജലി നായർ

71

വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്ത നടിയാണ് അഞ്ജലി നായർ. നായികയായിട്ടല്ലെങ്കിലും ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അഞ്ജലി നായർ കയറികൂടുകയായിരുന്നു. മലയാളത്തിലെ ആദ്യ 100 കടിക്ലബ്ബ് സിനിമയായ പുലിമുരുകനിൽ ലാലേട്ടന്റെ അമ്മയായി വേഷമിട്ടപ്പോൾ തന്നെ അഞ്ജലി ആരാധകർക്ക് പ്രിയങ്കരിയായി മാറിയിരുന്നു.

അടുത്തിടെ തരാരാജാവിന്റെ തന്നെ ദൃശ്യം 2 എന്ന സിനിമയിൽ എത്തിയതോടെ അഞ്ജലി ഏറെ ശ്രദ്ദിക്കപ്പെടുകയായിരുന്നു. ദൃശ്യം 2 എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ കരിയറിൽ വലിയൊരു ഉയർച്ചയുണ്ടാക്കാൻ സാധിച്ച താരം കൂടിയാണ് അഞ്ജലി നായർ. സരിതയെന്ന ഷാഡോ പൊലീസിന്റെ വേഷം മികവുറ്റതാക്കാൻ അഞ്ജലി നായർക്ക് അനായാസം സാധിച്ചു.

Advertisements

എന്നാൽ ദൃശ്യം 2 എന്ന സിനിമ വന്നതുകൊണ്ട് മാത്രം തന്റെ ജീവിത സാഹചര്യങ്ങൾ മാറിയിട്ടില്ലെന്നാണ് താരം പറയുന്നത്. അമ്മയായും സഹോദരിയായും ഫ്ളാഷ് ബാക്കുകളിലും ഒക്കെ മാത്രം പല സിനിമകളിലും വന്നുപോകുന്ന നടിയായതുകൊണ്ടാവാം അഞ്ജലി നായർക്ക് അച്ചാർ എന്നൊരു വിളിപ്പേര് ചിലർ കൽപ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരു സദ്യയിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്തത് എന്തോ അതാണ് അച്ചാർ.

അഞ്ജലി നായരെ അറിയുന്നവരും അറിയാത്തവരും കളിയാക്കി വിളിക്കുന്ന പേര്. എന്നാൽ അങ്ങനെയൊരു വിളിപ്പേര് യഥാർത്ഥത്തിൽ തനിക്ക് ചേരുന്നതല്ലെന്നാണ് അഞ്ജലി പറയുന്നത്. ഒരുവിധം എല്ലാ സിനിമയിലും ഉള്ളതുകൊണ്ടാവാം പലരും എന്നെ അച്ചാറെന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല ഞാൻ എല്ലാത്തിലുമുണ്ടെന്ന്.

കാരണം എന്റെ ഒരു അഞ്ച് സിനിമ എടുത്ത് പറയാൻ ഒരു പ്രേക്ഷകനോട് അല്ലെങ്കിൽ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാൽ അഞ്ച് സിനിമകളുടെ പേര് പറയാൻ അവർ പത്ത് മിനുട്ട് ആലോചിച്ചെന്ന് വരും.
എല്ലാ സിനിമകളിലും ഞാനുണ്ട് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇതുവരെ ഞാൻ 127 സിനിമകൾ ചെയ്തിട്ടും അതിൽ നിന്നും ഒരു അഞ്ച് സിനിമ പെട്ടെന്ന് ഓർമ്മിച്ച് പറയാൻ പറ്റാത്തത് എന്റെ തോൽവിയാണെന്നാണ് അഞ്ജലി നായർ പറയുന്നത്.

2009 ലും 2011 ലും ഞാൻ സിനിമ ചെയ്തിട്ടുണ്ട് പക്ഷേ 2012 മുതലാണ് എന്റെ കരിയർ തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് മുൻപ് തമിഴിൽ മൂന്നും മലയാളത്തിൽ മൂന്നും സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. മോളുണ്ടായ ശേഷമാണ് കൂടുതൽ പ്രൊഫഷണലായി കരിയറിലേക്ക് കടക്കുന്നത്. മോളുടെ പ്രായം വെച്ച് കണക്കാക്കിയാൽ ഒൻപത് വർഷം.

ഒരു വർഷം ശരാശരി നൂറ് സിനിമകൾ റിലീസായെന്ന് കൂട്ടിയാൽ തന്നെ ഒൻപത് വർഷം കൊണ്ട് 900 സിനിമകൾ. ഒൻപത് വർഷത്തിനിടയ്ക്ക് ആദ്യം പറഞ്ഞ ആറ് സിനിമകൾ കൂടാതെ 121 സിനിമകളേ ഞാൻ ചെയ്തിട്ടുള്ളൂ. അതിൽ തന്നെ പലതും റിലീസ് ആയിട്ടില്ല. ചിലത് റിലീസിന് കാത്തിരിക്കുന്നു. ചിലത് തിയേറ്റർ കണ്ടിട്ടില്ലാത്ത ഒടിടി സിനിമകളാണെന്നും അഞ്ജലി പറയുന്നു.

ദൃശ്യം 2 വിലേക്ക് തന്നെ ക്ഷണിച്ചത് ജീത്തു സാറിന്റെ റാമിൽ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് കൂടി ആയിരുന്നെന്നും അഞ്ജലി പറയുന്നു. ജീത്തു സാറിന്റെ റാമിലും ഞാൻ അഭിനയിച്ചിരുന്നു. റാമിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് മറ്റേതെങ്കിലും സിനിമയിലേക്ക് എന്നെ വിളിക്കണമെന്ന് വിചാരിച്ചിരുന്നുവെന്ന് ജീത്തു സാർ പറഞ്ഞിരുന്നു.

അതൊരു ഘടകം. റാം ഷെഡ്യൂളായപ്പോൾ തൊട്ടടുത്തു ചെയ്യുന്ന ദൃശ്യം 2 വിൽ ഓർക്കാനും വിളിക്കാനുമിടയായത് ഒരു നിമിത്തമാണ്. കുറേക്കൂടി ഫെമിലിയറായ ഒരു ആർട്ടിസ്റ്റിനെയാണ് ദൃശ്യം 2 വിൽ കാസ്റ്റ് ചെയ്തിരുന്നുവെങ്കിൽ എന്തോ ഉണ്ടെന്ന് പ്രേക്ഷകരിൽ ചിലർ സംശയിച്ചേക്കാം. ഞാൻ ചെയ്യുമ്പോൾ ആർക്കും ആ സംശയം ഉണ്ടാകില്ലെന്ന് ജീത്തു സാർ നൂറ് ശതമാനം വിശ്വസിച്ചു എന്നും അഞ്ജലി വ്യക്തമാക്കുന്നു.

Advertisement