ഭർത്താവ് സജിനുമായി എത്രവയസ്സിന് വ്യത്യാസമുണ്ടെന്ന് ആരാധകൻ: ഷഫ്‌ന കൊടുത്ത മറുപടി കേട്ടോ

18911

മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനിലേക്ക് ബാലതാരമായി എത്തി പിന്നീട് സിനിമയിലും മിനിസ്‌ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നടി ഷഫ്‌ന. ശ്രീനീവസൻ സംവിധാനം ചെയ്ത് 1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്‌ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.

ശ്രീനിവാസന്റെ തന്നെ രചനയിൽ 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്‌ന ചിത്രത്തിൽ എത്തിയത്. ഷഫ്‌നയുടെ യഥാർഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമ പോലെയായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമാണ് ഷഫ്‌ന. സിനിമ വിശേഷങ്ങളു കുടുംബ വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത ആരാധകൻ ചോദിച്ച ഒരു ചോദ്യത്തിന് ഷഫ്ന നൽകിയ ഉത്തരം ആരാധകരുടെ ഇടയിൽ വൈറലാവുകയാണ്.

Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ

ഭർത്താവുമായുള്ള പ്രായവ്യത്യാസത്തെകുറിച്ചായിരുന്നു ചോദ്യം. താനും സജിനും തമ്മിൽ ഒരു വയസ്സ് ആണ് പ്രായ വ്യത്യസം എന്നാണ് ഷഫ്ന മറുപടിയായി പറയുന്നത്. സിനിമാ സീരിയൽ രംഗവുമായി ബന്ധമുള്ള സജിൻ ടിപിയെ ആയിരുന്നു ഷഫ്‌ന വിവാഹം കഴിച്ചത്.

2013 ലായിരുന്നു ഷഫ്‌നയുടേയും സജിന്റേയും വിവാഹം. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെയാണ് സജീൻ മിനി സ്‌ക്രീനിൽ ചുവടുറപ്പിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. എന്നാൽ ദിവസങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് സാധിച്ചിട്ടുണ്ട്.

Also Read
മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

ഇരുമതവിഭാഗക്കാരായ സജിനും ഷഫ്‌നയും പിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്. നടി തന്നെയായിരുന്നു ആ പ്രണയകഥ വെളിപ്പെടുത്തിയത്. ഇവർക്ക് ഒരു മകളുമുണ്ട്.

Advertisement