മഹാഭാരതത്തിൽ ആദ്യം ദ്രൗപദി ആയി നിശ്ചയിച്ചിരുന്നത് ജൂഹി ചൗളയെ, എന്നാൽ ‘പാരയായത്’ ആമിർഖാൻ: വെളിപ്പെടുത്തൽ

78

കൊറോണ വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലായതോടെ ജനങ്ങളെ വീട്ടിൽ തന്നെയിരുത്താനുള്ള മാർഗ്ഗമെന്നോണം ഇതിഹാസപരമ്പരകളെ കേന്ദ്രസർക്കാർ വീണ്ടും പുന:സംപ്രേക്ഷണത്തിന് എത്തിച്ചിരിക്കുകയാണ്.

പഴയകാല പരമ്പരകളായ മഹാഭാരതവും രാമായണവുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവർക്ക് പുതിയ അനുഭവമാണ്. ബിആർ ചോപ്രയുടെ മഹാഭാരതത്തിൽ ശ്രീകൃഷണന്റെ വേഷത്തിൽ എത്തിയത് നിതീഷ് ഭരദ്വാജാണ്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനാണ് നിതീഷ് ഭരദ്വാജ്.

Advertisements

Also Read
ആ പെണ്ണിന്റെ ഭാവി കൂടി എന്തിനാടാ കളയുന്നത് എന്നാണ് അവർ ചോദിച്ചത്, പാർവ്വതി മാത്രം കുറ്റപ്പെടുത്തിയിട്ടില്ല; ജയറാം പറയുന്നു

ഇപ്പോഴിതാ മഹാഭാരതത്തിലെ കൃഷ്ണ വേഷത്തിലേക്ക് വിധി പോലെ എത്തിയതിനെ കുറിച്ച് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് നിതീഷ് ഭരദ്വാജ്. മറാത്തി, ഹിന്ദി നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് മഹാഭാരത്തിൽ അവസരം വന്നത്. ആദ്യം വിദുരരുടെ റോളിലേക്കാണ് വിളിച്ചത്.

പിന്നെ നകുലനാക്കാമെന്നും പറഞ്ഞു. പിന്നീട് എങ്ങനെയോ വിധി പോലെ ശ്രീകൃഷ്ണവേഷത്തിലെത്തി. ബോളിവുഡിലെ സൂപ്പർതാരങ്ങളയ പലരും മഹാഭാരത്തിൽ സുപ്രധാന വേഷങ്ങൾ ചെയ്യേണ്ടിയിരുന്നതാണ്.

ഗോവിന്ദയെയാണ് അഭിമന്യുവിന്റെ വേഷത്തിൽ നിശ്ചയിച്ചിരുന്നത്. പക്ഷേ സിനിമയിൽ അവസരം വന്നതു കൊണ്ട് അദ്ദേഹം പിന്മാറി. ജൂഹി ചൗളയാണ് ദ്രൗപദി ആകേണ്ടിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പേ അമീർഖാൻ ചിത്രത്തിൽ അവർ നായികയായി.

അതോടെ രൂപ ഗാംഗുലിയും രമ്യാകൃഷ്ണനുമായി അവസാന പട്ടികയിൽ. രൂപയുടെ ഹിന്ദി രമ്യയുടെ ഹിന്ദിയേക്കാൾ നന്നായിരുന്നതിനാൽ അവർക്ക് നറുക്കു വീണുവെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു

Also Read
ബാബു ആന്റണിയുടെ ‘ചന്ത’ രണ്ടാം ഭാഗം വരുന്നു, വീണ്ടും സുൽത്താനാകാൻ ഒരുങ്ങി ആക്ഷൻ ഹീറോ

Advertisement