മായാവിയിലെ ആ വേഷം ചെയ്യാൻ ഞാൻ മതി എന്ന് പറഞ്ഞത് മമ്മൂക്കയാണ്, അത് എനിക്ക് വഴിത്തിരിവായി: സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്

329

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 2007ൽ പുറത്തിറങ്ങിയ സുപ്പർഹിറ്റ് ചിത്രമാണ് മായാവി. ഷാഫി സംവിധാനം ചെയ്ത മായാവി മികച്ച കോമഡിക്ക് ഒപ്പം നല്ല ഒരു കഥയുമുള്ള സിനിമയായിരുന്നു. ഗോപിക നായികയായ സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം കിടിലൻ കോമഡിയുമായി സുരാജ് വെഞ്ഞാറമ്മൂടും തകർത്തഭിനയിച്ചിരുന്നു.

അതുവരെ സ്റ്റേജ് ഷോകളിലും ചാനലുകളിലും മിമിക്രി അവതരണവുമായി നടന്ന സുരാജ് വെഞ്ഞാറമൂടിന് സിനിമയിലേക്ക് ഉള്ള ബ്രേക്ക് നൽകുന്നത് ഷാഫി ഒരുക്കിയ മായാവി എന്ന മമ്മൂട്ടി ചിത്രത്തിലെ വേഷമാണ്. ചിത്രത്തിലെ നായകനായ മമ്മൂട്ടിക്ക് ഒപ്പമുള്ള ആ മുഴുനീള വേഷം സുരാജ് ചെയ്താൽ നന്നാകുമെന്ന് പറഞ്ഞ് താരത്തിന് ആ അവസരം വാങ്ങി കൊടുത്തത് സാക്ഷാൽ മമ്മൂട്ടി തന്നെ ആയിരുന്നു.

Advertisements

സുരാജ് വെഞ്ഞാറമൂട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരരത്തെ ഒരിക്കൽ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിൽ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ലേഖനത്തിൽ ആണ് സുരാജ് ഇക്കാര്യം പങ്കുവച്ചത്. മായാവി സിനിമയിൽ മമ്മൂക്കയോടൊപ്പം ചെയ്ത വേഷം എന്റെ അഭിനയ ജീവിതത്തിൽ വലിയ മുതൽകൂട്ട് ആയിരുന്നുവെന്നും സുരാജ് വ്യക്തമാക്കുന്നു.

Also Read
ദീപിക പദുക്കോൺ ബിക്കിനി ഇട്ടു നടന്നാൽ ആർക്കും പ്രശ്‌നമില്ല, ഞാൻ ഇട്ടാൽ കുഴപ്പം, ദീപികയ്ക്ക് ബിക്കിനി ഇടാമെങ്കിൽ എന്ത് കൊണ്ട് എനിക്ക് ആയിക്കൂടാ: തുറന്നടച്ച് ലെച്ചു

സുരാജാന്റെ വാക്കുകൾ ഇങ്ങനെ:

ഈ കഥാപാത്രത്തിനായി പല നടന്മാരുടെ പേരുകളും വന്നെങ്കിലും എന്റെ പേര് വന്നപ്പോൾ അവൻ നന്നാകും എന്ന് മമ്മൂക്ക പറഞ്ഞതായി പിന്നീട് ഞാനറിഞ്ഞു. മമ്മൂക്കയ്ക്കൊപ്പം പോസ്റ്ററുകളിലും ഫ്ളക്സുകളിലും എന്റെ ഫോട്ടോ വന്നത് മായാവിയിൽ ആയിരുന്നു.

മിമിക്രി പരിപാടികളുമായി ഊരുചുറ്റുന്ന കാലത്ത് അതു നൽകിയ നേട്ടം വളരെ വലുതായിരുന്നു. കുട്ടിക്കാലം മുതൽ കയ്യടിച്ചും ആർപ്പുവിളിച്ചും ആവേശത്തോടെ ബിഗ് സ്‌ക്രീനിൽ കണ്ട നായകനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ്.

മമ്മൂക്ക അവതരിപ്പിച്ചു അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഒട്ടേറെ സ്റ്റേജുകളിൽ ആൾക്കൂട്ടങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം മുതലാണ് മമ്മൂക്കയുമായി അടുക്കുന്നത്.

തിരുവനന്തപുരം ഭാഷ ഉപയോഗിച്ച് കൈരളി ചാനലിൽ അവതരിപ്പിച്ച പരിപാടിയാണ് രാജമാണിക്യത്തിലേക്ക് എത്തിച്ചത്. രാജമാണിക്യത്തിൽ ചെറിയൊരു വേഷം ചെയ്‌തെങ്കിലും എഡിറ്റിംഗിൽ അത് മുറിച്ചു മാറ്റപ്പെട്ടു. സിനിമയുടെ ചർച്ചകൾക്ക് ഒപ്പം ചേർന്നു മമ്മുക്കയുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞു. അവിടെ നിന്നാണ് മമ്മൂക്കയും ആയുള്ള അടുപ്പം തുടങ്ങുന്നത്.

സ്നേഹവും ആരാധനയും കലർന്ന അടുപ്പമാണ് എനിക്ക് മമ്മൂക്കയോട്. സിനിമയിലെ അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനങ്ങൾ കാണുമ്പോഴെല്ലാം വിളിക്കാറുണ്ട്. നടൻ എന്നതിനപ്പുറം മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഞാൻ അഭിനയിച്ച സിനിമകൾ ശ്രദ്ധിക്കപ്പെടും പോൾ എല്ലാം അദ്ദേഹത്തിൽനിന്നും അഭിനന്ദനങ്ങൾ എത്തും.

എനിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നും ലഭിച്ച വാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്.
കുട്ടൻപിള്ളയുടെ ശിവരാത്രി യിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പ്രായമുള്ള വേഷങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രായമുള്ള വേഷങ്ങൾ സ്ഥിരം ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശ രൂപേണ ഓർമിപ്പിച്ചു എന്നും സുരാജ് പറയുന്നു.

Also Read
ഷോട്ട്സും ടീഷർട്ടും ധരിച്ച് റെസ്റ്റോറന്റിൽ കയറിയ നടി കനിഹയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

Advertisement