സൂപ്പർഹിറ്റ് സീരിയൽ സ്വയംവരത്തിലെ ഗൗരിയെ ഓർമ്മയില്ലേ, സൗന്ദര്യം കൊണ്ടും പ്രണയ ഭാവങ്ങൾ കൊണ്ടും മലയാളികളുടെ മനംകവർന്ന ജെന്നിഫറിന്റെ യതാർഥ ജീവിതം കണ്ടോ

281

സീരിയൽ ആരാധകരായ മലയാളി ടെലിവിഷൻ പ്രേഷകരുടെ ഇഷ്ടപെച്ച സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്വയംവരം എന്ന സീരിയൽ. നിരവധി ആരാധകരെ സ്വന്തമാക്കി മാറ്റിയ സീരിയലിലെ സരസ്സ് ഗൗരി കോംബോ സീനുകൾ ഒന്നും ഇന്നും പ്രേഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.

അന്യഭാഷാ സീരിയൽ മൊഴി മാറ്റി മലയാളത്തിൽ എത്തിയപ്പോൾ മറ്റു സീരിയലുകളിൽ നിന്നും വ്യത്യസ്തമായി യാതാർത്ഥ പ്രണയത്തിന്റെ കഥ തുറന്നു പറഞ്ഞ പരമ്പരയ്ക്ക് ഏറെ ആരാധകരുമുണ്ടായിരുന്നു. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ സഞ്ജയ് ലീല ബൻസാലി തിരക്കഥയെഴുതിയ സീരിയൽ മൊഴിമാറ്റി എത്തിയതായിരുന്നു ഈ സിരിയൽ എങ്കിലും മലയാളികൾ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.

Advertisements

സരസ്സ് എന്ന കഥാപത്രത്തിൽ എത്തിയ ഗൗതവും ഗൗരി എന്ന കഥാപത്രത്തിലെത്തിയ ജെന്നിഫറും അഭിനയിക്കുന്നതിന് പകരം ജീവിച്ചു കാണിക്കുകയായിരുന്നു. മലയാള സീരിയൽ പ്രേമികളുടെ മനസ്സിൽ വളരെവേഗം കയറിക്കൂടാൻ സരസിനും ഗൗരിക്കും സാധിച്ചു. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളും പ്രണയവുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Also Read
ദിലീപിനെ എനിക്ക് നന്നായി അറിയാം, ദിലീപ് അങ്ങനെ ഒരു തെറ്റ് ചെയ്യില്ല, നടി കേസിൽ ദിലീപിനെ പിന്തുണച്ച് ഭീമൻ രഘു

അതേ സീരിയലുകളിൽ പതിവ് ശൈലിയിൽ കാണുന്ന സ്ത്രീകൾക്കുള്ള പ്രാദാന്യത്തെക്കാളും നായകനും നായികയ്ക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന പരമ്പര എന്നതായിരുന്നു മറ്റു സീരിയയിലുകളെ അപേക്ഷിച്ചു സ്വയംവരം എന്ന സീരിയലിന്റെ വ്യത്യസ്ത. സീരിയലിൽ ഗൗരിയായി വേഷമിട്ട ജെനിഫറിനെ അത്രപെട്ടെന്ന് മലയാളി പ്രേക്ഷകർ മറക്കാൻ സാധ്യതയില്ല.

മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ വേഗമാണ് ജെന്നിഫർ പ്രേഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. എന്നാൽ പരമ്പരയിലേത് പോലെ പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും താരത്തിന്റെ യഥാർത്ഥ ജീവിതം അത്ര സുഖകരം ആയിരുന്നില്ല.

ടെലിവിഷൻ അഭിനേതാക്കളായ ജെന്നിഫർ വിങ്റ്റും കരൺ സിംഗ് ഗ്രോവറും വ്യവസായത്തിൽ ഏറ്റവും പരിചിതരും ആരാധകർക്ക് പ്രിയപ്പെട്ടതുമായ ദമ്പതിമാർ ആയിരുന്നു. 2012 ഏപ്രിലിൽ വിവാഹിതരായ ഈ ദമ്പതികളുടെ ദാമ്പത്യ ജീവിതം പക്ഷേ വളരെ ആയുസ്സ് കുറഞ്ഞതായിരുന്നു. 2014 ഇവർ വിവാഹമോചനം നേടുകയായിരുന്നു ചെയ്തത്.

ഒരു പുതിയ അഭിമുഖത്തിൽ ജനിഫർ ഇപ്പോൾ തന്റെ വേർപിരിയലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതാണ് ശ്രദ്ധനേടുന്നത് വളരെയധികം സമ്മർദ്ദം നിറഞ്ഞ സമയം ആണ് എന്നാണ് ഇതിനെക്കുറിച്ച് പറയുന്നത്. ഡിൽ മിൽ ഗയെയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടിയതിനുശേഷമാണ് ഇരുവരും തമ്മിലുള്ള ഡേറ്റിങ് ആരംഭിക്കുന്നത്.

ഷോയിൽ കരൺ ഒരു ഡോക്ടറുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത്. ആ സമയത്ത് ജെന്നിഫർ കരണിന്റെ പ്രണയിനിയുടെ വേഷത്തിലാണ് എത്തിയത്. വിവാഹം കഴിക്കുന്നതിനു മുൻപ് ശ്രദ്ധ നിഗമിനെ ആയിരുന്നു കരൺ വിവാഹം ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ് 10 മാസത്തിനുശേഷം ആ ബന്ധം വിവാഹ മോചനത്തിൽ കലാശിക്കുകയും ആയിരുന്നു ചെയ്തത്.

പിന്നീടാണ് ജനിഫറുമായുള്ള ഡേറ്റിംഗ്. പുതിയ അഭിമുഖത്തിലാണ് ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ജനിഫർ പറയുന്നത്. എന്റെ വേർപിരിയൽ സമൂഹത്തിന് പുറത്തായിരുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ പോലുമുണ്ടായിരുന്നില്ല. അവനേയും എന്നെയും കുറിച്ച് ആളുകൾ പലതും എഴുതിയിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Also Read
ഷാജോൺ മോഹൻലാലിനെ മുറിയിലിട്ട് ഇടിക്കുന്നത് കണ്ട് ആന്റണി പെരുമ്പാവൂർ കരഞ്ഞു, പിന്നെ ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

ആ കാലഘട്ടം എനിക്ക് വളരെ സമ്മർദ്ദം നിറഞ്ഞതായിരുന്നു. പോയ ഊർജ്ജവുമായി തിരികെ വരുവാൻ ജോലി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കരൺ സിംഗ് ഗ്രോവറുമായുള്ള വിവാഹത്തിനുശേഷം താൻ നഷ്ടപ്പെട്ടുവെന്നും ജെന്നിഫർ പറയുന്നുണ്ട്. ജെന്നിഫറിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

ആരാധകർ പറയുന്ന ഒരു കാര്യമുണ്ട് താരങ്ങളുടെ വിവാഹ ജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴകൾ ഇപ്പോൾ പതിവ് ആയിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ ജീവിതം തുടങ്ങുവാൻ സ്വപ്നങ്ങൾക്ക് ഒരു കൊരുത്ത ഒരുമിച്ച് ചേരുന്നവർ വളരെ ചെറിയ കാലഘട്ടം കൊണ്ട് തന്നെ വേർപിരിയുന്നു. ഇതും പൊതുവെ കണ്ടുവരുന്നത് സിനിമാ മേഖലയിൽ തന്നെയാണ്.

പലപ്പോഴും ആരാധകരിൽ അത് വേദനയുളവാക്കുന്നു. പരസ്പരം സ്‌നേഹിച്ച രണ്ട് ആളുകൾക്കിടയിൽ സംഭവിക്കുന്നത് എന്താണ് എന്ന് ആളുകൾ ചോദിക്കുന്നു. എന്നാൽ ഇപ്പോൾ നിരവധി ലിവിങ് ടുഗദർ ബന്ധങ്ങളും നിലവിലുണ്ട്. വർഷങ്ങളോളം നിലനിൽക്കുന്ന ലിവിംഗ് ടുഗതർ ബന്ധങ്ങൾ പോലും കാണാൻ സാധിക്കുന്നുണ്ടെന്നും ജെന്നിഫർ വ്യക്തമാക്കുന്നു.

Advertisement