ഞാൻ ചെറുപ്പം മുതൽ എടുത്തോണ്ട് നടന്നിട്ടുള്ള കുട്ടിയാണ്, ആലിയ ഭട്ടുമായി ലിപ്പ് ലോക്ക് പറ്റില, സൂപ്പർ സംവിധായകന്റെ സിനിമ ഉപേക്ഷിച്ച് സൽമാൻ ഖാൻ, കൈയ്യടിച്ച് ആരാധകർ

1523

ലോകം മുഴുവൻ ആരാധകുള്ള ബോളിവുഡ് സൂപ്പർതാരമാണ് സൽമാൻ ഖാൻ. പടുകൂറ്റൻ വിജയങ്ങളായ നിരവധി സൂപ്പർഹിറ്റുകൾ ആണ് അദ്ദേഹം ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഇൻഷാ അ’ എന്ന ചിത്രത്തിൽ നിന്നും സൽമാൻ ഖാൻ അടുത്തിടെ പിന്മാറിയിരുന്നു.

യുവടി ആലിയ ഭട്ടിനെ ആയിരുന്നു ഈ ചിത്രത്തിൽ നായികയായി നിശ്ചയിച്ചിരുന്നത്. സാധാരണയായി താരങ്ങൾ സഞ്ജയ് ബൻസാലിയുടെ സിനിമ ഉപേക്ഷിച്ച് പോകുക എന്നത് അത്ര പതിവുള്ള കാര്യമല്ല. പക്ഷെ സഞ്ജയ് ബൻസാലിയുടെ ചിത്രത്തിൽ നിന്നും പിൻമാറിക്കൊണ്ട് സൽമാൻ ഖാൻ ഏവരേയും ഞെട്ടിക്കുക ആയിരുന്നു.

Advertisements

അതേ സമയം അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സൽമാൻ ചിത്രം ഒഴിവാക്കിയതെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആലിയ ഭട്ടുമായുള്ള ചൂടൻ ചുംബന രംഗങ്ങളെ തുടർന്നാണ് സൽമാൻ ഖാൻ ഇൻഷാഅള്ളാ ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ട്.

Also Read
സിനിമയില്‍ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ ആ ഇന്ത്യന്‍ നടി ആരാണെന്നറിയാം

ചുടൻ ലിപ്പ് ലോക്ക് സീനുകൾ കൂടിയതോടെ ആണ് സൽമാൻ ഖാൻ ഇതിൽ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചത്. താൻ ചെറുപ്പം മുതൽ എടുത്തോണ്ട് നടന്നിട്ടുള്ള കുട്ടിയാണ് ആലിയ, തന്റെ സഹോദരിയെ പോലെയാണ് അവൾ ഒരു കാരണവശാലം അവളെ ചുംബിച്ച് അഭിനയിക്കാൻ പറ്റില്ലെന്നായിരുന്നു സൽമാൻ ഖാന്റെ ഭാഷ്യം.

അതേ പോലെ തന്നെ തന്റെ സിനിമകളിൽ ചുംബന രംഗങ്ങൾ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നത് സൽമാന്റെ പ്രഖ്യാപിത നയം കൂടിയാണ്. ആ സീനുകൾ ഒഴിവാക്കി സിനിമ ചിത്രീകരിക്കണം എന്ന ആവശ്യം ബൻസാലി സമ്മതിക്കാതെ വന്നതോടെയാണ് സൽമാൻ ആ ചിത്രം ഉപേക്ഷിക്കുക ആയിരുന്നു.

Also Read
ബിജെപിയെ പുകഴ്ത്തി പറയുന്ന കുറേ സിംഹവാലന്‍ കുരങ്ങന്മാരുണ്ടാവും, എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട, പ്രമുഖ നിര്‍മ്മാതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഷ സുല്‍ത്താന

Advertisement