ബിജെപിയെ പുകഴ്ത്തി പറയുന്ന കുറേ സിംഹവാലന്‍ കുരങ്ങന്മാരുണ്ടാവും, എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട, പ്രമുഖ നിര്‍മ്മാതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഷ സുല്‍ത്താന

228

നിര്‍മ്മാതാവ് ബീന കാസിമിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ സംവിധായിക ഐഷ സുല്‍ത്താന രംഗത്ത്. ഫ്‌ലഷ് എന്ന ചിത്രത്തിന്റെ പേരിലാണ് വിമര്‍ശനം. ബിജെപിയെ പുകഴ്ത്തി പറയുന്ന കുറേ സിംഹവാലന്‍ കുരങ്ങന്മാര്‍ ഉണ്ടാകുമെന്നും തന്നെ ആ കൂട്ടത്തില്‍ കൂട്ടേണ്ടെന്നും ഐഷ സുല്‍ത്താന പറയുന്നു.

Advertisements

ബീന കാസിമിന്റെ ഭര്‍ത്താവ് ബിജെപിയില്‍ ആയതിനാല്‍ സിനിമയെ ബിജെപി വത്കരിക്കാന്‍ ശ്രമിക്കേണ്ട. അഡ്വക്കേറ്റ് ആറ്റബി തന്റെ അടുത്ത സുഹൃത്താണെന്നും അവളെ മുന്‍നിര്‍ത്തിക്കൊണ്ട് എന്തൊക്കെ മണ്ടത്തരമാണ് ബീന കാസിം പറയുന്നതെന്നും ഐഷ തുറന്നടിച്ചു.

Also Read: എന്തൊരു മനുഷ്യന്‍, എങ്ങനെയാണ് ഇങ്ങനെയിരിക്കുന്നത്, ഇത് കാണുമ്പോള്‍ നമുക്കൊക്കെ പോയി ചത്താ മതിയെന്ന് തോന്നും, മമ്മൂട്ടിയെ പറ്റി വിജയ് യേശുദാസ് പറയുന്നത് ഇങ്ങനെ

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഐഷയുടെ പ്രതികരണം. ആറ്റ്ബിക്ക് ഈ സിനിമയെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നും ഫ്‌ലഷ് എന്ന സിനിമയില്‍ എല്‍ജെപി എന്നും പറഞ്ഞ് ബിജെപിയെ താഴ്ത്തികെട്ടിയത് താന്‍ സഹിച്ചുവെന്നും ബിജെപിയെ പൊക്കി പറഞ്ഞ് തനിക്ക് സിനിമ ചെയ്യേണ്ടെന്നും ഐഷ പറഞ്ഞു.

ബീന കാസിം നേരിട്ടു തന്നെ ഇതിന് മറുപടി നല്‍കണം. ഒരു സിനിമയെയാണ് നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് കുത്തിക്കൊന്നതെന്നും എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ലെന്നും ഐഷ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Also Read: ‘വിവാഹമോചന വിദഗ്ധർ ഇപ്പോൾ എവിടെ? സത്യമറിഞ്ഞിട്ട് കാജോളിനേയും അജയിനേയും പിരിക്കാൻ നോക്കൂ’! വിവാഹമോചന വാർത്തയിലെ സത്യം വെളിപ്പെടുത്തി കാജോൾ

നിങ്ങള്‍ ആ സിനിമയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് അതിനുള്ളിലെ അവയവങ്ങളെല്ലാം പുറത്തെടുത്ത് കുഴിച്ചുമൂടിയെന്നും എന്നിട്ടും പക തീരാതെ അതിനെ എടുത്ത് മോര്‍ച്ചറിയില്‍ വെച്ചോണ്ടിരിക്കുകയാണെന്നും ബോഡി എങ്കിലും ബന്ധുക്കള്‍ക്ക് വിട്ടുതരണമെന്നും ഐഷ ബീന കാസിമിനോട് പറഞ്ഞു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുന്‍നിര്‍ത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്…? അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവള്‍ക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയില്‍ അവള്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി…നിങ്ങള്‍ കെട്ടിചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവള്‍ പറഞ്ഞോണ്ടിരിക്കുന്നത്…

1: ഒരു സിനിമ സംവിധായിക സ്‌ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷന്‍ നോക്കി കഴിഞ്ഞാല്‍ പിന്നെ ആ ലോക്കഷനിലേക്കുള്ള പെര്‍മിഷന്‍ എടുക്കാന്‍ പ്രൊഡക്ക്ഷന്‍ കണ്‍ഡ്രോളറേയാണ് ഏല്പിക്കാര്‍…Flush എന്ന സിനിമയുടെ ലൊക്കേഷന്‍ ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്‌ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാന്‍ ഉദ്ദേശിച്ചതും പ്രൊഡഷന്‍ കണ്‍ഡ്രോലര്‍ യാസറെ വിളിച്ച് ഞാനത് ഏര്‍പ്പെടുത്തിയതുമാണ്, അവന്‍ പോയി പെര്‍മിഷന്‍ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനര്‍ ഉണ്ടായിരുന്നില്ല,

അത് കാരണം യാസര്‍ അവന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബാനറിന്റെ (BigmentHouse production) ലെറ്റര്‍ പാഡില്‍ കൂടിയാണ് flush ന്റെ പെര്‍മിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു നിങ്ങളില്‍ ആരെയാണ് ഞാന്‍ പെര്‍മിഷന്‍ ചോദിച്ചിട്ടും ഹെല്‍പ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭര്‍ത്താവ് ബിജെപി ആയത് കൊണ്ട് സിനിമയെ ബിജെപി വത്കരിക്കാന്‍ നില്‍ക്കണ്ട…

2: പിന്നെ flush എന്ന സിനിമയില്‍ കൂടി L.J. P എന്നും പറഞ്ഞ് B.J.P യെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കില്‍ അത് ഞാനങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലന്‍ കുരങ്ങന്‍മാര്‍ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ട…ഈ ബീന കാസിം വാ തുറക്കില്ലേ?

മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങള്‍ തന്നെ മുന്നോട്ടു വരണം… നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേര്‍ന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല, നിങ്ങള്‍ അതിനേ പോസ്റ്റ്മോര്‍ട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല നിങ്ങളതിനെ എടുത്ത് മോര്‍ച്ചയില്‍ വെച്ചോണ്ടിരിക്കുന്നു… ആ മോര്‍ച്ചറിയില്‍ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങള്‍ ബന്തുക്കള്‍ക്ക് വിട്ട് താ… ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ…

Advertisement