നേർക്കൊണ്ട പാർവ്വൈ, അജിത്തിന്റെ അഭിനയം കണ്ട് അമ്പരന്ന് സൂര്യയും ജ്യോതികയും, പൂച്ചെണ്ട് സമ്മാനിച്ചു

35

തമിഴകത്തിന്റെ തല അജിത്ത് നായകനായെത്തിയ നേർക്കൊണ്ട പാർവ്വൈക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അമാതാഭ് ബച്ചൻ നായകനായ ക്ലാസ് മൂവി പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവ്വൈ ആ ചിത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ടെന്നും സിനിമാലോകം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ അജിത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് അദ്ദേഹത്തിനും സംവിധായകൻ എച്ച് വിനോദിനും് അഭിനന്ദനക്കുറിപ്പോടെ പൂച്ചെണ്ട് സമ്മാനിച്ചിരിക്കുകയാണ് നടിപ്പിൻ നായകൻ സൂര്യയും ഭാര്യ നടി ജ്യോതികയും.

Advertisements

ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പിങ്ക് തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പിങ്കിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ‘നേർകൊണ്ട പാർവൈ’യിൽ അജിത്ത് അവതരിപ്പിക്കുന്നത്.
ശക്തമായ ഒരു വക്കീൽ കഥാപാത്രമാണിത്. മികച്ച സ്വീകാര്യത നേടുന്ന ട്രെയിലർ അഞ്ചു ലക്ഷത്തിന് മേൽ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്ഡിംഗിൽ ഒന്നാമതുണ്ട്.എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പിങ്ക് നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്‌സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.നേർകൊണ്ട പാർവൈയിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ.

Advertisement