സഹായിക്കാനാരുമില്ല; നയിക്കുന്നത് നരക ജീവിതം; സഹായത്തിനായി കേണ് മോഹൻലാലിന്റെ ദേവദൂതനിലെ നടി

39

തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളിൽ ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് വിജയലക്ഷ്മി. മോഹൻലാൽ ജയപ്രദ എന്നിവർ ഒരുമിച്ച ദേവദൂതനിൽ ഒരു പ്രധാനവേഷത്തിൽ വിജയലക്ഷ്മി എത്തിയിരുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ വിജയ്, സൂര്യ എന്നിവർക്കൊപ്പം അമുത എന്ന കഥാപാത്രത്തെയും വിജയലക്ഷ്മി അവതരിപ്പിച്ചിരുന്നു.

ഇപ്പോൾ ഏറെ ദുരിതം അനുഭവിക്കുന്ന താരം സഹായ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്. നടൻ രജനികാന്തിനോടാണ് വിജയലക്ഷ്മി സഹായം അഭ്യർഥിച്ചിരിക്കുന്നത്. സഹിക്കാൻ കഴിയാത്ത ശാരീരിക മാനസിക പ്രശ്നങ്ങളുമായാണ് ഞാനിപ്പോൾ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാൽ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ.

Advertisements

അവർ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്റെ ജീവിതം പലരും പന്തു തട്ടുകയാണ്. നരകത്തേക്കാൾ മോശമായ അവസ്ഥയാണ് എന്റേത്. രജനി സാറിനെ എനിക്കു കാണണം. അദ്ദേഹം എന്നെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരെല്ലാം എന്നെ കൈ ഒഴിഞ്ഞു. വീഡിയോയിൽ വിജയലക്ഷ്മി അഭ്യർത്ഥിക്കുന്നു.

ഈ വിഡിയോ രജനിയുടെ അരികിൽ എത്തിക്കാൻ എല്ലാവരും സഹായിക്കണമെന്നും നടി വിഡിയോയിലൂടെ പറയുന്നു.
വിജയലക്ഷ്മിയെ ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് കുറച്ച് നാളുകൾക്ക് മുൻപ് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തിയ കന്നട നടൻ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്നും വിജയലക്ഷ്മി ആരോപിച്ചിരുന്നു.

നടനെതിരേ പൊലീസിൽ പരാതി നൽകിയിരിക്കുന്ന സാഹചര്യത്തിൽ താൻ വലിയ സമ്മർദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി കൈയിലുണ്ടായിരുന്ന പണമെല്ലാം ചിലവഴിച്ചിരുന്നുവെന്നും ഇപ്പോൾ കൈയ്യിൽ ഒന്നുമില്ലെന്നുമാണ് വിജയലക്ഷ്മിയുടെ സഹോദരി ഉഷ ദേവി പറയുന്നത്. വീടും കിടപ്പാടവും നഷ്ടപ്പെട്ട ഉഷയും വിജയലക്ഷ്മിയും സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്

Advertisement