ഭർത്താവ് ബിജുമേനോന്റെ നായികയായി സിനിമയിലേക്ക് തിരിച്ചു വരവ്, പ്രതികരണവുമായി സംയുക്ത വർമ്മ

146

വളരെ കുറച്ചു കാലമേ സിനിമയിൽ നായികയായി നിന്നിട്ടുള്ളു എങ്കിലും മലയാളികലുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത വർമ്മ. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ സംയുക്ത തുടർച്ചായി 2 വർഷങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയെടുത്തിരുന്നു.

Also Read
എന്റെ ഉമ്മ, ദിലീപിന്റെയും: തന്റെ ഉമ്മയും ദിലീപും ഒന്നിച്ചുള്ള ചിത്രവുമായി നാദിർഷ, ഏറ്റെടുത്ത് ആരാധകർ, വൈറൽ

Advertisements

നായികയായി സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ബിജു മേനോനുമായി പ്രണയത്തിലായ താരം വിവാഹിതയാവുകയും സിനിമ വിടുകയും ആയിരുന്നു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനായി 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയിൽ എത്തുന്നത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

ബിജു മേനോൻ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അഭിനയത്തിനും 2000 ൽ മഴ, മധുര നൊമ്പരക്കാറ്റ് സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിലെ അബിനയത്തിനും മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ സംസ്ഥാന അവാർഡ്‌സംയുക്ത നേടി എടുത്തിരുന്നു. ദിലീപ് നായകനായ കുബേരൻ ആണ് സംയുക്ത വർമ്മ അവസാനം അഭിനയിച്ച ചിത്രം.

അതേ സമയം ഇന്നും മലയാളി പ്രക്ഷകരുടെ ഇഷ്ട താരമാണ് സംയുക്ത വർമ. വിവാഹ ശേഷം അഭിനയ ലോകം വിട്ട സംയുക്ത ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സംയുക്ത വർമ്മ. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Also Read
ജാക്വിലിൻ ഫെർണാണ്ടസിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ, താരത്തിന്റെ ശരിക്കുമുള്ള പ്രായം എത്രയാണെന്ന് അറിയാമോ

എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തിൽ ഞാൻ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതു തന്നെയാണ് വസ്തുത. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കാണുന്നത് ദൈവ നിശ്ചയമായാണ്. അങ്ങനെയൊരു സമയം വന്നാൽ ബിജു മേനോന്റെ നായികയായി അഭിനയിക്കും എന്നാണ് സംയുക്ത പറയുന്നത്.

അതേ സമയം യോഗ പരിശീലനവും നൃത്തവും ഒക്കെയായി നല്ല തിരക്കിലാണ് സംയുക്ത ഇപ്പോൾ. യോഗ ചെയ്യുന്നത് വണ്ണം കുറക്കാനാണോ എന്നുള്ള ചോദ്യങ്ങളും ഒരുപാടാണെന്നും സംയുക്ത പറയുന്നു. യോഗ ചെയ്യുന്നത് വണ്ണം കുറക്കാനല്ല. അങ്ങനെയും ചെയ്യാം. മെലിയണമെങ്കിൽ സർജിക്കലും നോൺസർജിക്കലു മായി ഒരുപാട് മാർഗങ്ങളുണ്ട്.

Also Read
ഗാംഗുലിയുമായി നഗ്മ പ്രണയത്തിൽ ആയിരുന്നു, വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു; പക്ഷേ ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ഒരു വർക്ക് ഏറ്റെടുക്കുമ്പോൾ ആ വർക്ക് ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും മെലിയാനും വണ്ണം വെക്കാനും ഞാൻ തയ്യാറാണ് ചിരിച്ചു കൊണ്ട് താരം പറഞ്ഞു.

Advertisement