വിവാഹത്തിന് അടുത്ത് വരെ എത്തിയ ഗാംഗുലി നഗ്മ പ്രണയത്തിൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ

768

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ നായികയായി തിളങ്ങി തിളങ്ങി നിന്നിരുന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് നഗ്മ. 1990 ൽ ബോളിവുഡിലൂടെ അരങ്ങേറിയ നഗ്മ പിന്നീട് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലെല്ലാം നായികയായി തിളങ്ങി.

തമിഴിൽ കാതലൻ എന്ന സിനിമയിൽ പ്രഭുദേവയുടെ നായികയായതോടെയാണ് നഗ്മ തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തിലും എത്തിയ താരം ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. മസയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ചതുരംഗം എന്ന സിനിമയിലൂം താരം വേഷമിട്ടു.

Advertisements

ഇപ്പോൾ രാഷ്ട്രിയത്തിൽ സജീവമായ നഗ്മ ആദ്യം ബിജെപിയിൽ ആയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി 2004 ൽ ലോകസഭയിലേക്ക് മൽസരിച്ച് തോറ്റ നഗ്മ പിന്നീട് പാർട്ടിമാറി കോൺഗ്രസിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ ആൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയാണ് നഗ്മ.

Also Read
ആദ്യ സിനിമയല്ലേ, കലക്കണം ടീവിയിൽ കണ്ടിട്ടുണ്ട്; സുരേഷ് ഗോപിക്ക് ഒപ്പമുള്ള ഡൽഹി ഓർമ്മകളിൽ നടൻ കൃഷ്ണകുമാർ

അതേ സമയം ബിസിസിഐ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു എന്ന വാർത്തൾ ഗോസിപ്പു കോളങ്ങളിൽ സജീവമായിരുന്നു. ഇരുവരും ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടുമില്ല.

ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ആയിരുന്ന സമയത്താണ് നഗ്മയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരും ഡേറ്റിങ്ങിൽ ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ആ സമയത്ത് ഇതേ കുറിച്ച് ഇരു താരങ്ങളും തുറന്നുപറഞ്ഞിട്ടില്ല.

Also Read
ഫാൻ ഗേൾ, ലാലേട്ടന് ഒപ്പമുള്ള കിടിലൻ ചിത്രങ്ങളുമായി ആൻ അഗസ്റ്റിൻ, ഏറ്റെടുത്ത് ആരാധകർ

നഗ്മയുമായി ചേർത്ത് ഗോസിപ്പുകൾ പ്രചരിക്കുന്ന സമയത്ത് തന്നെയാണ് ഗാംഗുലി ഡോണയെ വിവാഹം കഴിക്കുന്നത്. എന്നാൽ നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഗാംഗുലിയുമായി പ്രണയത്തിൽ ആയിരുന്നോ എന്ന ചോദ്യങ്ങൾക്ക് നഗ്മ നൽകിയ മറുപടികൾ പിന്നീട് വലിയ ചർച്ചയായി.

ഒരിക്കൽ പോലും ഗാംഗുലിയുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നഗ്മ പറഞ്ഞിട്ടില്ല. ഗോസിപ്പുകളെ ഒന്നും നഗ്മ നിഷേധിക്കാത്തതിനാൽ താരവും ഗാംഗുലിയും ആയുള്ള ബന്ധം സത്യമാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Also Read
ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല, ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: തുറന്നു പറഞ്ഞ് മഹേഷ്

അതേ സമയം പ്രൊഫഷണൽ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും പ്രണയബന്ധം വേർപിരിഞ്ഞതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisement