Home Entertainment

ഫാൻ ഗേൾ, ലാലേട്ടന് ഒപ്പമുള്ള കിടിലൻ ചിത്രങ്ങളുമായി ആൻ അഗസ്റ്റിൻ, ഏറ്റെടുത്ത് ആരാധകർ

52

മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെ സിനിമ അഭിനയരംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് ആൻ അഗസ്റ്റിൻ. പ്രമുഖ ചലച്ചിത്ര നിർമ്മാതാവും നടനും ആയിരുന്ന അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിന്റെ യഥാർത്ഥ പേര് അനാറ്റെ അഗസ്റ്റിൻ എന്നാണ്.

2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ കഥാപാത്രമവതരിപ്പിച്ച ആനിനെ തേടി അക്കൊല്ലത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും എത്തി. വളരെ വേഗം തന്നെ മലയാളി കളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആൻ അഗസ്റ്റിൻ നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോണുമായി വിവാഹിതയാവുകയും അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയുമായിരുന്നു.

Advertisements

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

എന്നാൾ ഇടയ്ക്ക് തിരിച്ചെത്തിയ നടി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും വീണ്ടും മാറി നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാർത്തയും പുറത്തെത്തിയിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട് ആൻ.

ഇപ്പോഴിതാ ആൻ അഗസ്റ്റിനും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താൻ മോഹൻലാലിന്റെ ഫാൻ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ ആൻ അഗസ്റ്റിൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി പങ്കുവെച്ചിരിക്കുന്നത്.

തന്റെ മകൾ എന്ന പോലെ സ്നേഹം ലാൽ നൽകി ലാലേട്ടൻ എന്ന് കുറിച്ചു കൊണ്ടാണ് ആൻ ചിത്രങ്ങൾ ഷെയർ ചെയ്തത്. അടുത്തിടെ ആയിരുന്നു ആൻ അഗസ്റ്റിൻ തന്റെ ജന്മദിനം ആഘോഷിച്ചത്. ഏഴ് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 13 ചിത്രങ്ങളിൽ നടി വേഷമിട്ടു.

Also Read
ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല, ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: തുറന്നു പറഞ്ഞ് മഹേഷ്

ശ്യാമപ്രസാദിന്റെ ‘ആർട്ടിസ്റ്റി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നടി നേടിയിരുന്നു.2013ലാണ് സിനിമ പുറത്തിറങ്ങിയത്. ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തുകയാണ് ആൻ അഗസ്റ്റിൻ. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്.

എം മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും എം.മുകുന്ദനാണ്. ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

2017ൽ റിലീസായ ദുൽഖർ ചിത്രം സോളോയിലാണ് ആൻഅഗസ്റ്റിൻ ഒടുവിൽ അഭിനയിച്ചത്. അർജുനൻ സാക്ഷി, ത്രീ കിംഗ്‌സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം എന്നീ സിനിമകളിലും ആൻ അഗസ്റ്റിൻ അഭിനയിച്ചിട്ടുണ്ട്.

Advertisement