ആദ്യ സിനിമയല്ലേ, കലക്കണം ടീവിയിൽ കണ്ടിട്ടുണ്ട്; സുരേഷ് ഗോപിക്ക് ഒപ്പമുള്ള ഡൽഹി ഓർമ്മകളിൽ നടൻ കൃഷ്ണകുമാർ

37

ബിഗ് സ്‌ക്രീനിലൂടേയും മിനിസ്‌ക്രീനിലൂടെയും മലയാളം സിനിമാ സീരിയൽ പ്രേമികളുടെ പ്രിയങ്കരനായ താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.

ദൂർദർശനിൽ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാർ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു. സീരയലുകളിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ കൂടെവിടെ എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Advertisements

അടുത്തിടെ താരം രാഷ്ട്രിയത്തിലേക്കും ഇറങ്ങിയിരുന്നു. ബിജെപിയിൽ ചേർന്ന അദ്ദേഹം കേരളത്തിൽ നടന്ന ഇക്കഴിഞ്ഞ നിയമാ സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിച്ച് തോറ്റിരുന്നു. സിനിമയ്ക്ക് അപ്പുറം അടുത്ത സുഹൃത്തുക്കൾ കൂടിയാണ് നടനും ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും കൃഷ്ണകുമാറും.

Also Read
ഫാൻ ഗേൾ, ലാലേട്ടന് ഒപ്പമുള്ള കിടിലൻ ചിത്രങ്ങളുമായി ആൻ അഗസ്റ്റിൻ, ഏറ്റെടുത്ത് ആരാധകർ

ഇരുവരുടെയും സൗഹൃദം തുടങ്ങിയതും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നതിനും കാരണമായത് ഡൽഹി ആണെന്നാണ് കൃഷ്ണകുമാർ പറയുന്നത്. പഴയ ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് തന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നടൻ ഇപ്പോൾ. തിരുവനന്തപുരത്ത് തൊട്ടടുത്ത വീടുകളിലായാണ് ഇരുവരും താമസിക്കുന്നതെങ്കിലും ഞങ്ങൾ കൂടുതലും കണ്ടിട്ടുള്ളത് ഡൽഹിയിൽ വെച്ചായിരുന്നുവെന്ന് കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

സുരേഷ് ഗോപിയും, ഡൽഹിയും പിന്നെ ഞാനും.
ഡൽഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും ധാരാളം സുന്ദര ഓർമ്മകൾ സമ്മാനിച്ച ഇടവുമാണ്. 1983 ന്നിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ഡൽഹിയിൽ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ ആണ് മാർച്ചിങ്. അത് കഴിഞ്ഞു ഇരുവശത്തുമുള്ള പുൽത്തകിടിയിൽ ഇരുന്നു ഭക്ഷണം. ഒരു വർഷം കഴിഞ്ഞു 1984 ലിൽ Para jumping നായി ആഗ്രയിൽ പോകും വഴി ഡൽഹിയിൽ.

പിന്നീട് 1993 ലേ തണുപ്പുള്ള ഡിസംബർ മാസം വീണ്ടും ഡൽഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡൽഹിയിൽ “കാഷ്മീരം” സിനിമയുടെ ലൊക്കേഷനിൽ പോകാനിറങ്ങുമ്പോൾ രഞ്ജിത് ഹോട്ടലിന്റെ പടികളിൽ വെച്ച് . 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു.

Also Read
ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല, ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: തുറന്നു പറഞ്ഞ് മഹേഷ്

ചെറു ചിരിയോടെ ചോദിച്ചു “ആദ്യ സിനിമയല്ലേ, കലക്കണം ടീവിയിൽ കണ്ടിട്ടുണ്ട് ഓൾ ദി ബെസ്റ്റ് അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടൻ നടന്നു നീങ്ങി. സുരേഷ് ചേട്ടനും ഞാനും തിരുവനതപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ birthday പാർട്ടികൾക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്.

സുരേഷേട്ടൻ നായകനായ “ഗംഗോത്രി”യുടെ ഷൂട്ടിംഗിനായി ഡൽഹിയിൽ വെച്ച് വീണ്ടും ഒത്തു കൂടി. സലാം കാഷ്മീറിനായി പോകുമ്പോഴും ഡൽഹി എയർപോർട്ടിൽ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര. ഒപ്പം സംവിധായകൻ ശ്രി ജോഷിയും കാലങ്ങൾ കടന്നു പോയി. സുരേഷേട്ടൻ എംപി ആയി.

സ്വർണജയന്തി സദനിൽ താമസമാക്കിയ സമയം ഞാൻ രാജസ്ഥാനിൽ ശ്രി മേജർ രവി മോഹൻലാൽ ചിത്രമായ 1971 ന്റെ ഷൂട്ടിംങ്ങനായി രാജസ്ഥാനിൽ പോകും വഴി സുരേഷ് ചേട്ടന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോൾ പറഞ്ഞു തിരിച്ചു കേരളത്തിലേക്കു പോകുമ്പോൾ സമയമുണ്ടെങ്കിൽ ഇത് വഴി വന്നു ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോൾ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്. വീണ്ടും നാളുകൾക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടൻ വിളിച്ചു. “എടാ നീ ഡൽഹിയിലുണ്ടോ. ഉണ്ടെങ്കിൽ ഇങ്ങു വാ”.

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

അങ്ങനെ വീണ്ടും ഡെൽഹയിൽ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടൽ. കുറെ അധികം സംസാരിച്ചു. പഴയ കഥകൾ പറഞ്ഞു ഒരുപാട് ചിരിച്ചു. ഇറങ്ങുമ്പോൾ ചോദിച്ചു “നീ ഇനി എന്നാ ഡൽഹിക്ക്” എന്റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യം വന്നു. ശെടാ. തിരുവനതപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല. എന്താണോ എന്തോ. തിരോന്തോരം ഭാഷയിൽ പറഞ്ഞാൽ എന്തരോ എന്തോ ഹാ ഡൽഹിയെങ്കിൽ ഡൽഹി എവിടെ ആയാലെന്താ കണ്ടാൽ പോരെ.

Advertisement