നയൻതാര ഏത് വസ്ത്രം ധരിച്ചാലും ഇങ്ങനെ നോക്കിയിരുന്നു പോകും; പ്രമുഖ താരത്തിന്റെ വെളിപ്പെടുത്തൽ

119

ഇന്ത്യൻ സിനിമയിലെ തന്നെ നമ്പർവൺ സംവിധായകരിൽ ഒരാളായ പ്രയദർശന്റെ മകളാണ് കല്യാണി പ്രിയ ദർശൻ. സിനിമാ അഭിനയരംഗത്തേക്ക് എത്തിയ കല്യാണി ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവതാരമാണ്. 2017 ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ ജീവിതം തുടങ്ങിയത്.

തമിഴ് ആന്തോളജി ചിത്രം പുത്തം പുതു കാലൈയിൽ ശ്രദ്ധേയമായ വേഷത്തിൽ നടി എത്തിയിരുന്നു. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന് ഒപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറിയത്. താരാജാവ് മോഹൻലാൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും താരം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisements

Also Read
ഗാംഗുലിയുമായി നഗ്മ പ്രണയത്തിൽ ആയിരുന്നു, വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു; പക്ഷേ ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലും കല്യാണി നായികയായി എത്തുന്നുണ്ട്. ഹൃദയത്തിലും മരയ്ക്കാറിലും താരപുത്രൻ പ്രണവ് മോഹൻലാൽ ആണ് കല്യാണിക്ക് ജോഡിയായി എത്തുന്നത്.

അതേ സമയം താരരാജാവ് മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡി സിനിമയുടെ ചിത്രീകരണ തിരക്കലാണ് കല്യാണി ഇപ്പോൾ. ഹൈദരാബാദിൽ വളരെ വേഗം ഷൂട്ടിംഗ് നടക്കുന്നുമുണ്ട്. അതേ സമയം തമിഴിലും സജീവമായ കല്യാണി തനിക്ക് കോളിവുഡിൽ ഏറ്റവും ഇഷ്ടമുള്ള നടിയുടെ പേര് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

അവരുടെ ഡ്രസിംഗ് സ്റ്റൈൽ തനിക്ക് വളരെ ഇഷ്ടവുമാണെന്ന് പറയുകയാണ് കല്യാണി. തമിഴ് നടീ നടന്മാരിൽ ഏറ്റവും മികച്ച രീതിയിൽ വസ്ത്രധാരണം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കല്യാണി. ചോദ്യത്തിന് ഉത്തരം പറയുവാൻ അധികം ആലോചിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല നടിക്ക്.

Also Read
ജാക്വിലിൻ ഫെർണാണ്ടസിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ, താരത്തിന്റെ ശരിക്കുമുള്ള പ്രായം എത്രയാണെന്ന് അറിയാമോ

തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻതാര ആണ് ആ നടിയെന്നാണ് കല്യാണി പറയുന്നത്. താൻ നയൻതാരയുടെ വലിയ ആരാധികയാണെന്നും അവർ എന്ത് വസ്ത്രം ധരിച്ചാലും ഞാൻ നോക്കിയിരുന്നു പോകുമെന്നും കല്യാണി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു കല്യാണിയുടെ തുറന്നു പറച്ചിൽ.

അതേ സമയം എല്ലാ നടിമാരും വളരെ നല്ല രീതിയിൽ വസ്ത്രം ധരിക്കുന്നവരാണെന്നും കല്യാണി വ്യ്കതമാക്കുന്നു. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ നയൻതാര പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നടിയായി മാറുക ആയിരുന്നു.

Advertisement